ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1198  എടവം 19

ചോതി / ത്രയോദശി

2023 ജൂൺ 2, വെള്ളി


ഇന്ന്;


അന്തഃരാഷ്ട്ര ലൈംഗികത്തൊഴിലാളി ദിനം! [International Sex workers Day ]

.           .്്്്്്്്്്്്്്്്്്്്്


* വടക്കൻ കൊറിയ: ശിശുദിനം !

* അസർബൈജാൻ: സൈനികേതര

   വൈമാനിക ദിനം !

* ഭുട്ടാൻ: വാങ്ങച്ചുക് രാജാവിന്റെ

   കിരീടധാരണ ദിനം !

* ഭൂട്ടാൻ: സാമൂഹിക വനസംരക്ഷണ

   ദിനം !

* കാനഡ: കീർത്തി മുദ്ര ദിനം !

* USA;

National Fish and Chip Day

National Donut Day

National Rocky Road Day

National Leave The Office Early Day

              ഇന്നത്തെ മൊഴിമുത്ത്* 

           ്്്്്്്്്്്്്്്്്്്്്


" പ്രഷുബ്ദമായ പെരുമഴക്കാലം കഴിയാൻ കാത്തിരിക്കരുത്‌. മഴയിൽ നൃത്തം ചെയ്യുവാനാണ്‌ നാം പരിശീലിക്കേണ്ടത്‌."


.                     - ലീന നായർ 

.         (ഗ്ലോബൽ സി.ഇ.ഒ, ഷനൽ)

                 *******


മുൻ കേന്ദ്ര വൈദ്യുത മന്ത്രിയും മോഡി സർക്കാരിലെ ഹെവി ഇൻഡസ്ട്രീസ്, പബ്ലിക് എന്റർപ്രൈസസ് എന്നീ വകുപ്പുകളുടെ മുൻമന്ത്രിയും ശിവസേന നേതാവും മുൻ ലോകസഭാംഗവുമായ അനന്ത് ഗീഥെയുടെയും (1951),


പ്രശസ്ത നടനും സംവിധായകനുമായ ലാലിന്റെ മകനും 2013ല്‍ പുറത്തിറങ്ങിയ ഹണി ബീ  എന്ന ആദ്യ ചിത്രത്തിനു ശേഷം 2014ല്‍ ഹായ് ആം ടോണി എന്ന ചിത്രവും 2017ല്‍ ഹണി ബീ 2 എന്ന ചിത്രവും 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍,സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രവും സംവിധാനം ചെയ്ത ജീൻ പോൾ ലാൽ (ലാൽ ജൂണിയർ-1988)ന്റേയും,


പ്രിയനന്ദന്റെ സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരവും നാടക നടി, ആക്ടിവിസ്റ്റ് എന്നീ മേഖലകളിലും പ്രവർത്തിക്കുന്ന ഹിമ ശങ്കറിന്റേയും(1987),


മുപ്പതുവർഷത്തെ തന്റെ സംഗീത ജീവിതത്തിനിടയിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി ഏതാണ്ട് 4500 ഗാനങ്ങൾക്ക് സംഗീതസം‌വിധാനം നിർ‌വഹിച്ചിട്ടുള്ള  തെന്നിന്ത്യയിലെ  സംഗീതസം‌വിധായകനും, ഗായകനും, ഗാന രചയിതാവുമായ 'ജ്ഞാനദേശികൻ' എന്ന   ഇളയ രാജയുടെയും (1943),


പ്രമുഖ തെന്നിന്ത്യൻ സിനിമാ സംവിധായകൻ, നിർമ്മാതാവ്, രചയിതാവ് എന്നീ രംഗങ്ങളിൽ പ്രശസ്തനായ മണിരത്നത്തിന്റേയും (1956),


തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള ഇന്ത്യന്‍ സിനിമയിലെ പ്രശസ്തനായ ചലച്ചിത്ര ഛായാഗ്രാഹകൻ എസ്. തിരുനാവുക്കരശുവിന്റേയും (1966),


 ദൂരദർശൻ്റെ   മഹാഭാരതം പരമ്പരയിൽ കൃഷ്ണനായും പത്മരാജൻ്റെ ഞാൻ ഗന്ധർവൻ എന്ന ചലച്ചിത്രത്തിൽ നായകനായും വേഷമിട്ട അഭിനേതാവും മുൻ ലോകസഭ അംഗവുമായ നിതീഷ് ഭരദ്വാജിന്റെയും (1963),


ക്രിക്കറ്റ് താരങ്ങളായ ശ്രീലങ്കയിലെ   ഏഞ്ചലോ മാത്യൂസിന്റെയും (1987)

ആസ്ട്രേലിയയിലെ സ്റ്റീവ് റോജർ വോയുടെയും (1965),


സ്റ്റീവ് പീറ്റർ ഡെവെരെക്സ് സ്മിത്ത് എന്ന സ്റ്റീവ് സ്മിത്തിന്റെയും (1989) ജന്മദിനം !

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


*കരുവന്നൂര്‍ സഹകരണബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ 25 പേരില്‍നിന്ന് 125.84 കോടി ഈടാക്കാന്‍ നടപടി തുടങ്ങി.


 സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടറാണ് ഇതിനുള്ള നടപടി ആരംഭിച്ചത്.

കേരള സഹകരണചരിത്രത്തിലെ ഏറ്റവും വലിയ റവന്യൂ റിക്കവറിയാണിത്. 20 മുന്‍ ഡയറക്ടര്‍മാരില്‍നിന്നും മുന്‍സെക്രട്ടറി, മുന്‍ മാനേജര്‍, മുന്‍ അക്കൗണ്ടന്റ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരില്‍നിന്നുമാണ് തുക ഈടാക്കുക. റവന്യൂഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ചു.


* വായ്പത്തട്ടിപ്പിനിരയായ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.കെ. അബ്രഹാമിനെ കോടതി റിമാന്‍ഡ് ചെയ്തു.


കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലാത്ത് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത സംഭവത്തില്‍ പുല്പള്ളി പോലീസ് അബ്രഹാമിന്റെ പേരില്‍ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.


*‘ജലീലിന്റേത് രാജ്യദ്രോഹ പരാമര്‍ശം, നാടുകടത്തേണ്ട സമയം അതിക്രമിച്ചു’: സുരേന്ദ്രന്‍


 കണ്ണൂരിലെ ട്രെയിന്‍ തീവയ്പ് 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതെന്ന മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. രാജ്യദ്രോഹ പരാമര്‍ശമാണ് ജലീല്‍ നടത്തിയതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഇപ്പോഴും പഴയ സിമി പ്രേതം ജലീലിനെ വിട്ടുമാറിയിട്ടില്ല. ജലീലിനെ നാടുകടത്തേണ്ട സമയം അതിക്രമിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.


 ട്രെയിന്‍ ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ശക്തികളുടെ കരങ്ങളുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.

കേരളത്തില്‍ ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കങ്ങളെ കരുതിയിരിക്കണമെന്നായിരുന്നു കണ്ണൂരിലെ ട്രെയിന്‍ തീവെപ്പ് സംഭവത്തെ ചൂണ്ടിക്കാണിച്ച് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

പ്രാദേശികം

*****


*പൊരുതിനേടുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്‌; ഷഹാനയുടെ നിശ്ചയദാർഢ്യവും തളരാത്ത പോരാട്ടവീറും ഒരുപാട്‌ മനുഷ്യർക്ക്‌ പ്രചോദനമാകും: മന്ത്രി എം ബി രാജേഷ്‌


സിവിൽ സർവ്വീസ്‌ പരീക്ഷയിൽ വിജയിച്ച വയനാട്ടിലെ ഷെറിൻ ഷഹാനയെ സന്ദർശിച്ച്‌ മന്ത്രി എം ബി രാജേഷ്‌. കമ്പളക്കാട്ടെ വീട്ടിലെത്തിയാണ്‌ മന്ത്രി ഷഹാനയെ സന്ദർശിച്ചത്‌. എല്ലാം അവസാനിച്ചു എന്ന് കരുതിയ ഇടത്തുനിന്ന് പൊരുതിക്കയറി ഷഹാന നേടിയ നേട്ടങ്ങൾക്ക്‌ സൂര്യതേജസുണ്ടെന്ന്‌ മന്ത്രി ഫെയസ്‌ബുക്കിൽ കുറിച്ചു. 


*കോഴിക്കോട് നിന്നും യുഎഇയിലേക്ക് കപ്പല്‍ സർവ്വീസ്; പുതിയ പദ്ധതിയുമായി സർക്കാർ


 പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. മലബാർ ഡെവലപ്പ്മെന്റ് കൗൺസിലിന്റെയും കേരള മാരിടൈം ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരള യു എ ഇ സെക്ടറിൽ കപ്പൽ സർവ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് മാരിടൈം ബോർഡിന്റെയും കപ്പൽ കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗത്തിന്

*ഫ്രാങ്കോ മുളയ്‌ക്കൽ ജലന്തർ ബിഷപ്പ് സ്ഥാനത്തു നിന്ന് രാജിവെച്ചു


 ഫ്രാങ്കോ മുളയ്‌ക്കലിന്റെ രാജി ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു. വത്തിക്കാൻ ഫ്രാങ്കോയുടെ രാജി ചോദിച്ചു വാങ്ങുകയായിരുന്നു എന്ന് സൂചന. രാജി അംഗീകരിച്ചുള്ള ന്യുൻഷ്യോയുടെ കത്തിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്.


രാജി ചോദിച്ചു വാങ്ങിയത് അച്ചടക്ക നടപടി അല്ലെന്ന് വത്തിക്കാൻ. ഏറെ സന്തോഷവും നന്ദിയുമെന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവാർത്ത അറിയിച്ചുകൊണ്ട് പറഞ്ഞു. ജലന്തർ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


*കണ്ണൂർ ട്രെയിൻ തീവെപ്പ്: ഒരാൾ കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു


ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ തീവെപ്പിൽ ഒഡീഷ സ്വദേശി കസ്റ്റഡിയിൽ. സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.  ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. തീവെച്ച ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആളെ പിടികൂടിയത്.


ഇയാൾ നേരത്തെ സ്റ്റേഷൻ പരിസരത്തെ കുറ്റിക്കാട്ടിൽ തീയിട്ട കേസിലും പ്രതിയാണ്. അക്രമി ട്രെയിനിനകത്ത് കയറിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. തീയിട്ടതാണെന്ന നിഗമനത്തിലാണ് പൊലീസ്. പരിശോധനയിൽ ജനൽ ഗ്ലാസ് തകർത്ത കല്ല് കണ്ടെത്തി. ഫോറൻസിക് പരിശോധന പൂർത്തിയായിക്കഴിഞ്ഞു. കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭചിട്ടുണ്ട്.


 *ഇടവപ്പാതി വൈകാൻ സാധ്യത; പടിഞ്ഞാറൻ കാറ്റ്‌ ദുർബലം


 തെക്ക്‌ പടിഞ്ഞാറൻ കാലവർഷക്കാറ്റ്‌ അറബിക്കടലിൽ എത്തി. നിലവിൽ പടിഞ്ഞാറൻ കാറ്റ്‌ ദുർബലാമയതിനാൽ ഇടവപ്പാതി കേരളത്തിലെത്തുന്നത്‌ വൈകാൻ സാധ്യതയെന്ന്‌ കാലാവസ്ഥാ വിദഗ്‌ധർ. ദക്ഷിണാർഥഗോളത്തിൽ നിന്ന്‌ ഭൂമദ്ധ്യരേഖ കടന്നെത്തുന്ന  കാറ്റ്‌  ശക്‌തമാകുക വഴി അറബിക്കടലിൽ അനുകൂലഘടകങ്ങൾ രൂപപ്പെടണം. സാധാരണ ശ്രീലങ്കയിൽ അതി ശക്തമായ മഴ നൽകിയാണ്‌ കാലവർഷക്കാറ്റ്‌ അറബിക്കടലിൽ എത്തുക. എന്നാൽ ഇക്കുറി അതുണ്ടായില്ല. ആഡമാനിൽ കാലവർഷം എത്തുന്നതും വൈകിയിരുന്നു.


*ഗ്രഫീൻ ഉൽപ്പാദന രംഗത്ത്‌ കേരളത്തിന്റേത്‌ പ്രശംസനീയമായ ചുവടുവയ്‌പ്പ; മുൻ പ്രതിരോധ സെക്രട്ടറി അജയ്‌ കുമാർ. 


ഈ മേഖലയിൽ ഇന്ത്യയുടെ പുരോഗതി പല രാജ്യങ്ങളെക്കാളും മികച്ചതാണെന്നും കേരളത്തിൽ ഗ്രാഫീനിനായുള്ള ഇന്നൊവേഷൻ സെന്റർ ഇതിന്റെ നവീകരണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി മാറേണ്ടതുണ്ടെന്നും ഐഐടി കാൺപുരിലെ വിസിറ്റിങ്‌ പ്രൊഫസർ കൂടിയായ അജയ്‌ കുമാർ "ദ ഹിന്ദു' ഒപ്പീനിയനിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.


*വിവിധ രംഗങ്ങളിലും മേഖലകളിലും രാജ്യത്തിനു മാതൃകയായി ഉയരാൻ കേരളത്തിനായി; മുഖ്യമന്ത്രി പിണറായി വിജയൻ 


 സമ്പൂർണ ഇഗവേണൻസ്‌ നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. തൊള്ളായിരത്തിലേറെ സർക്കാർ സേവനങ്ങൾ ഇന്ന്‌ ഓൺലൈനായി നൽകാൻ കഴിയുന്നു.ഇന്റർനെറ്റ്‌ പൗരാവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ഏക സംസ്ഥാനവും അതിദാരിദ്ര്യം ഇല്ലാതാക്കാൻ പദ്ധതി തയ്യാറാക്കിയ ആദ്യ സംസ്ഥാനവും കേരളമാണെന്ന്‌ ഇന്ത്യ ടുഡേ സൗത്ത്‌ കോൺക്ലേവ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.


 കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ 3.5 ലക്ഷം കുടുംബങ്ങൾക്ക്‌ വീടു നിർമിച്ചു നൽകി. മൂന്നു ലക്ഷം പേർക്ക്‌ പട്ടയം നൽകി. 2,07,000 പേർക്ക്‌ പിഎസ്‌സിവഴി നിയമനം നൽകി. 30,000 പുതിയ തസ്‌തിക സൃഷ്ടിച്ചു. 63 ലക്ഷം പേർക്ക്‌ 1600 രൂപ വീതമാണ്‌ ക്ഷേമ പെൻഷനായി നൽകുന്നത്‌. ഇത്‌ രാജ്യത്ത്‌ ഏറ്റവും ഉയർന്നതാണ്‌. രാജ്യത്തെ ആദ്യ സൂപ്പർ ഫാബ്‌ലാബ്‌, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഗ്രാഫീൻ സെന്റർ, വാട്ടർ മെട്രോ എന്നിവയും കേരളത്തിൽ ആരംഭിച്ചു. രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ്‌ പാർക്കിനും ശിലയിട്ടു.

സാംസ്കാരികം 

*******


*നാടക സംവിധായകനും കലാകാരനുമായ ഗിരീഷ് കാരാടി (49)

വ്യാഴാഴ്ച പുലര്‍ച്ചെ അന്തരിച്ചു. 


കോഴിക്കോട്‌ കാരാടി പരേതനായ രാഘന്‍ വൈദ്യരുടെ മകനാണ്. അസുഖ ബാധിതനായി ഏതാനും മാസങ്ങളായി കിടപ്പിലായിരുന്നു. 


കാല്‍ നൂറ്റാണ്ടിലേറെ കാലമായി നാടക രംഗത്തുള്ള ഗിരീഷ് കുട്ടികള്‍ക്കായി നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന യുവജനോത്സവത്തില്‍ ഗിരീഷ് സംവിധാനം ചെയ്ത നാടകങ്ങള്‍ക്ക് ഒന്നാം സ്ഥാനം ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

നാടക രംഗത്തെ സംഭാവനയ്ക്ക് നിരവധി അവാര്‍ഡുകളും ഗിരീഷിനെ തേടിയെത്തിയിട്ടുണ്ട്. നിരവധി തവണ വയനാട്ടില്‍ 'വേനല്‍ തുമ്പികള്‍'  കലാജാഥ ഒരുക്കിയതും ഗിരീഷായിരുന്നു.

ദേശീയം

*****


*മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ പേരു ട്രെയിനിന്‌; ജവാന്‍മാര്‍ക്ക് ആദരവുമായി ഇന്ത്യന്‍ റെയില്‍വെ


വീരമൃത്യു വരിച്ച മലയാളി ജവാന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ലെഫ്റ്റനന്ററ് കേണല്‍ അരുണ്‍ ഖേത്രപല്‍ തുടങ്ങിയവരുടെ പേരുകളാണ് എഞ്ചിനുകള്‍ക്ക് നല്‍കിയത്. ഉത്തര റേയില്‍വേയുടെ ഡീസല്‍ എഞ്ചിനില്‍ ജവാന്‍മാരുടെ പേര് ചേര്‍ത്താണ് ആദരം.


***2014 മുതൽ ഇന്ത്യ അതിവേഗം വളർന്നു; പത്ത് വലിയ മാറ്റങ്ങളുമായി മോർഗൻ സ്റ്റാൻലി റിപ്പോർട്ട്


2014 മുതൽ ഇന്ത്യയിൽ വലിയ തോതിലുള്ള മാറ്റങ്ങളുണ്ടായെന്ന് അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർ​ഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട് (Morgan Stanley Report). ലോക ഭൂപടത്തിൽ ഇന്ത്യ നിർണായക സ്ഥാനത്തെത്തിയെന്നും വരും വർഷങ്ങളിൽ ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളർച്ചയുടെ പ്രധാന ഘടകമായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.


എന്നാൽ 2024 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം സർക്കാർ മാറിയാൽ ഈ പ്രവചനങ്ങൾ മാറിമറിയാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യം എങ്ങനെ മാറ്റിയെന്നും അദ്ദേഹത്തെ അധികാരത്തിൽ നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ‍ജനങ്ങൾക്കിടയിൽ പ്രചാരണം നടത്താൻ കേന്ദ്രവും ബിജെപിയും ഈ റിപ്പോർട്ട് ഉയർ‌ത്തിക്കാട്ടാനാണ് സാധ്യത.


*മണിപ്പൂരിൽ ആയുധം വച്ച് കീഴടങ്ങാൻ അവസാന മുന്നറിയിപ്പുമായി അമിത് ഷാ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു


മണിപ്പൂരിൽ കലാപമുണ്ടായത് ‘ഒരു കോടതി വിധിയ്ക്ക്’പിന്നാലെയെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ മണിപ്പൂരിൽ നടന്ന സംഭവങ്ങൾ അന്വേഷിക്കുമെന്നും ഷാ പ്രഖ്യാപിച്ചു.


മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്നും അദ്ദേഹം അറിയിച്ചു. “വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സംസ്ഥാനത്തെത്തും, വിദ്യാർത്ഥികൾക്ക് തടസ്സമില്ലാത്ത വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഓൺലൈൻ വിദ്യാഭ്യാസവും പരീക്ഷയും നേരത്തെ തീരുമാനിച്ചതനുസരിച്ച് നടക്കുമെന്നും ഷാ പറഞ്ഞു. മുപ്പതിനായിരം മെട്രിക് ടൺ അധിക അരി അയയ്ക്കുമെന്നും കൂടുതൽ ഡോക്ടർമാർ കുക്കി പ്രദേശങ്ങളിൽ എത്തുമെന്നും ഷാ കൂട്ടിച്ചേർത്തു.

*എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്നും ജനാധിപത്യവും പുറത്ത്


 ജനാധിപത്യത്തെ കുറിച്ചും ജനകീയ സമരങ്ങളെ കുറിച്ചും പത്താം ക്ലാസ്‌ കുട്ടികൾ പഠിക്കേണ്ടതില്ലെന്ന്‌ കേന്ദ്രസർക്കാരിന്‌ കീഴിലുള്ള ദേശീയ വിദ്യാഭ്യാസഗവേഷണ- പരിശീലന കൗൺസിൽ (എൻസിഇആർടി) തീരുമാനം. രസതന്ത്ര പഠനത്തിന്റെ അടിസ്ഥാനമായ പീരിയോഡിക്ക്‌ ടേബിളും ഒഴിവാക്കി. വിദ്യാർത്ഥികളുടെ ‘പഠനഭാരം’ കുറയ്‌ക്കുന്നതിനാണ്‌ വെട്ടലെന്ന്‌ എൻസിഇആർടി വിശദീകരിക്കുന്നു. ജീവശാസ്‌ത്ര പഠനത്തിന്റെ അടിത്തറയായി കണക്കാക്കപ്പെടുന്ന ചാൾസ്‌ ഡാർവിന്റെ പരിണാമ സിദ്ധാന്തവും എൻസിഇആർടി പാഠപുസ്‌തകത്തിൽ നിന്ന്‌ ഒഴിവാക്കിയിരുന്നു. പത്താം ക്ലാസ്‌ സയൻസ്‌ പുസ്‌തകത്തിലെ മൂന്ന്‌ പാഠങ്ങളും ഡെമോക്രാറ്റിക്ക്‌ പൊളിറ്റിക്‌സ്‌ പുസ്‌തകത്തിലെ മൂന്ന്‌ പാഠങ്ങളുമാണ്‌ ഇപ്പോൾ ഒഴിവാക്കിയിട്ടുള്ളത്‌.


*നിർമാണത്തിൽ ക്രമക്കേട്: മഹാരാഷ്ട്ര ജൽനയിൽ അംബാദിനടുത്ത് നിർമാണം പൂർത്തിയാക്കിയ റോഡ് നാട്ടുകാർ കൈകൊണ്ട് ഇളക്കിയെടുത്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഉയർത്തിയെടുത്ത റോഡിനടിയിൽ തുണി വിരിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, ഇത് ജർമൻ സാങ്കേതിക വിദ്യയാണെന്നാണ് പ്രാദേശിക കോൺട്രാക്ടറുടെ വാദം.


പ്രധാന മന്ത്രി ​ഗ്രാം സടക് യോജന പദ്ധതി പ്രകാരമാണ് റോഡ് നിർമിച്ചത്. നിർമാണത്തിലെ ക്രമക്കേട് പുറത്ത് വന്നതോടെ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.

അന്തർദേശീയം

*******


*പാക് ഭരണകൂടത്തിനെതിരെ ക്യാംപെയ്നുമായി അമേരിക്കയിലെ ഇമ്രാൻ ഖാൻ അനുകൂലികൾ


 ഭരണകൂടത്തിന്റെ അറിവോടെയുള്ള നിർബന്ധിത തിരോധാനങ്ങൾ, ജനാധിപത്യത്തിനെതിരായ പ്രവർത്തനങ്ങൾ, കസ്റ്റഡി പീഡനം എന്നിവ ഉയർത്തിക്കാട്ടിക്കൊണ്ടാണ് അമേരിക്കയിലെ ഒരു കൂട്ടം പാക് പ്രവാസികൾ ക്യാംപെയ്ൻ ആരംഭിച്ചത്. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയെ പിന്തുണക്കുന്നവരാണ് ഇവരെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാക്കിസ്ഥാനിൽ മനുഷ്യാവകാശ ലംഘനങ്ങളും ഫാസിസവും നടക്കുകയാണ് എന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് ക്യാംപെയ്ൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ പാശ്ചാത്യ രാജ്യങ്ങളിലും ക്യാംപെയിൻ ആരംഭിക്കുമെന്നും ഇവർ പറഞ്ഞു


*കുടിശ്ശിക നൽകിയില്ല പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് :


കുടിശ്ശിക അടക്കാത്തതിന്റെ പേരിൽ യാത്രക്കാരുമായി പോയ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനം മലേഷ്യയിൽ പിടിച്ചിട്ടതായി റിപ്പോർട്ട്. മലേഷ്യൻ കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ക്വാലാലംപൂർ വിമാനത്താവളത്തിൽ ആണ് സംഭവം നടന്നത്. ബോയിംഗ് 777 (പിഐഎ) വിമാനം ആണ് തടഞ്ഞത്. 4 മില്യൺ ഡോളർ കുടിശ്ശികയാണ് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് നൽകാനുള്ളതെന്നാണ് വിവരം


*ടൂറിസ്സ് വിസയില്‍ വമ്പന്‍ മാറ്റവുമായി യുഎഇ: 1050 ദിർഹത്തിന് മുപ്പത് ദിവസം എവിടേയും കറങ്ങാം


ദുബായി: ടൂറിസ്സ് വിസയില്‍ പുതിയ ഭേദഗതികളുമായി യു എ ഇ. മുപ്പത് ദിവസത്തേക്കോ അറുപത് ദിവസത്തേക്കോ സന്ദർശക വിസയില്‍ രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി രാജ്യത്തിന് അകത്ത് വെച്ച് തന്നെ അവരുടെ സന്ദർശന കാലാവധി നീട്ടാന്‍ സാധിക്കും. പരമാവധി 30 ദിവസത്തേക്ക് കൂടിയാവും കാലാവധി വർധിപ്പിക്കാനാവുക. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) എന്നിവരാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

കായികം

****


*വിന്‍റേജ് ബ്രോഡിന് അഞ്ച് വിക്കറ്റ് തിളക്കം; കുഞ്ഞന്‍ സ്കോറില്‍ ഓള്‍ഔട്ടായി അയര്‍ലന്‍ഡ്


ലോര്‍ഡ്‌സ്: ഏക ടെസ്റ്റിന്‍റെ പരമ്പരയില്‍ അയര്‍ലന്‍ഡിന്‍റെ നടുവൊടിച്ച് ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന്‍റെ തീപാറും ബൗളിംഗ്. ഒന്നാം ഇന്നിംഗ്‌സില്‍ ആദ്യം ബാറ്റ് ചെയ്‌ത അയര്‍ലന്‍ഡിന്‍റെ ബാറ്റിംഗ് വെറും 56.2 ഓവറില്‍ 172 റണ്‍സില്‍ അവസാനിച്ചു. 17 ഓവറില്‍ 51 റണ്‍സിന് അ‍ഞ്ച് വിക്കറ്റുമായി വിന്‍റേജ് സ്റ്റുവര്‍ട്ട് ബ്രോഡ‍് തകര്‍ത്തെറിഞ്ഞതോടെയാണ് അയര്‍ലന്‍ഡ് തരിപ്പിണമായത്. ജാക്ക് ലീച്ച് മൂന്നും മാത്യൂ പോട്ട്‌സ് രണ്ടും വിക്കറ്റ് നേടി. 36 റണ്‍സ് നേടിയ ഓപ്പണര്‍ ജയിംസ് മക്കല്ലും ആണ് അയര്‍ലന്‍ഡിന്‍റെ ടോപ് സ്കോറര്‍.

 

വാണിജ്യം

****


*മെയ് മാസത്തിൽ ജിഎസ്ടി വരുമാനം കുത്തനെ കൂടി


2023 മെയ് മാസത്തിലെ ജിഎസ്ടി കളക്ഷൻ 12 ശതമാനം ഉയർന്ന് 1,57,090 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 1.41 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ മാസം ഇത് 1.87 ലക്ഷം കോടിയായിരുന്നു. മേയിലെ മൊത്തം ചരക്ക് സേവന നികുതിയിൽ സിജിഎസ്ടി 28,411 കോടി രൂപയും, എസ്ജിഎസ്ടി 35,828 കോടി രൂപയും, ഐജിഎസ്ടി 81,363 കോടി രൂപയും സെസ് 11,489 കോടി രൂപയും ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് സമാഹരിച്ചത് 1,057 കോടി രൂപയുമാണ്


*സ്വർണവില കുറഞ്ഞു, വെള്ളിയുടെ വില മുകളിലേക്ക്


 ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്.   ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,560 രൂപയാണ്. 


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 15 രൂപ കുറഞ്ഞു. 5570 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4620 രൂപയാണ്. വെള്ളിയുടെ വില ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ ഉയർന്ന് 77 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.


*തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി


സൂചികകൾ നിറം മങ്ങിയതോടെയാണ് വ്യാപാരം നഷ്ടത്തിലേറിയത്. ബിഎസ്ഇ സെൻസെക്സ് ഇന്ന് 193 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 62,428-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 46 പോയിന്റ് ഇടിഞ്ഞ് 18,487-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയിൽ ഉണ്ടായ കനത്ത ലാഭമെടുപ്പ് ഓഹരി സൂചികകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഇന്നത്തെ സ്മരണ !!!

*********

മാർ തോമസ് കുര്യാളശേരി മ. (1873-1925)

സി.പി. മാത്തൻ മ. (1890-1960)

അബൂ സഹ്‌ല മ. (1924-1987)

കോവിലൻ മ. (1923-2010)

രാജ്‌ കപൂർ മ (1924-1988)

ഡോം മൊറെയ്സ് മ. (1938-2004)

സമോരി ടൂറ മ. (1830-1900)

ആൽബർട്ടിന സിസുലു മ. (1918-2011)


ടി എ രാജലക്ഷ്മി ജ. (1930-1965)

വിഷ്ണുനാരായണൻ നമ്പൂതിരി ജ. (1939-2021)

രാമവർമ്മ കൊച്ചനിയൻ തമ്പുരാൻ ജ.(1912-2014) 

തേജാസിംഹ് ജ. (1894 -1958)

വസുദേവ് നിർമൽ ജ. (1936-2017)

ആനന്ദ് അഭയങ്കർ ജ. (1963-2012)

തോമസ് ഹാർഡി ജ. (1840-1928)

ചരിത്രത്തിൽ ഇന്ന്…

********


 575 - ബെനഡിക്ട് ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു


.657 - യൂജിൻ ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു.


1896 - മാർക്കോണി റേഡിയോ കണ്ടുപിടുത്തത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.


1953 - ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം. 


1902 - ഷൊർണ്ണൂർ - എറണാകുളം തീവണ്ടിപ്പാത തുറന്നു.


1947 - ഇന്ത്യാവിഭജന പ്രഖ്യാപനം.


1947 - മലബാർ ക്ഷേത്രപ്രവേശന വിളംബരം നടപ്പിൽ വന്നു.


1952 - മലയാളത്തിലെ പ്രസിദ്ധ പുസ്തക പ്രസാധകരായ കറന്റ് ബുക്സ് പ്രവർത്തനമാരംഭിച്ചു.


1953 - ഇംഗ്ലണ്ടിലെ ജോർജ്ജ് ആറാമന്റെ മരണത്തെത്തുടർന്ന് രാജ്ഞിയായ മൂത്തമകൾ എലിസബേത്തിന്റെ കിരീടധാരണം ലണ്ടനിൽ നടന്നു.


1954 -  പാലസ്തീൻ ദേശത്തിന്റെ വിമോചനം ലക്ഷ്യമാക്കി പാലസ്തീൻ വിമോചന മുന്നണി രൂപംകൊണ്ടു.


1966 - അമേരിക്കൻ ശൂന്യാകാശ വാഹനമായ സർവ്വയർ 1 ചന്ദ്രനിലിറങ്ങി.


1995 - നിർബന്ധിത ഹർത്താൽ കേരള ഹൈക്കോടതി നിരോധിച്ചു.


2009 - മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി കമലാസുരയ്യയുടെ ഖബറടക്കം തിരുവനന്തപുരം പാളയം ജുമാമസ്ജിദിൽ നടന്നു.


2014 - രാജ്യത്തെ 29-മത്തെ

സംസ്ഥാനമായി തെലുങ്കാന പിറന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍