1198 മിഥുനം 6
പൂയ്യം / തൃതീയ
2023 ജൂൺ 21, ബുധൻ
ഇന്ന് ;
ലോക യോഗ ദിനം!
*********************
[International Yoga Day ; Yoga benefits both your mental and physical health, and can be done just about anywhere. with many of the teachings of yoga reflecting mental and spiritual states, and allowing your body to wadner and draft into unknown realms that will give you a focus in your life and a calmness with your soul.]
ലോക സംഗീത ദിനം !
**********************
[World Music Day; From Beethoven to Taylor Swift, there’s music for everyone. Revisit your old favorites or discover new artists from different cultures on World Music Day.]
ലോക ജിറാഫ് ദിനം!.
**********************
[World Giraffe Day was initiated by the GCF – the Giraffe Conservation Foundation – and hopes to bring awareness of the amazing animal’s plight to every concerned person across the world while also celebrating these quirky creatures.]
ലോക മോട്ടോർസൈക്കിൾ ദിനം !!!
. [ World Motorcycle Day]
. **************************************
. ലോക മാനവികതാവാദി ദിനം !!!
. [World Humanist Day ]
ദേശീയ സെൽഫി ദിനം!
. (National Selfie Day)
************************
Go Skateboarding Day
**********************
[ skateboarding is great for your health and a fun social outlet. Skate Punk culture is in full bloom, and there are skate parks appearing all over the world as this sport takes on a growing popularity.]
Summer Solstice day !(സൂര്യാസ്തമയം)
******************************
[It's the day with the most sunshine, the longest day of the year. Celebrate the official start of summer with outdoor fun! ]
* ലോക ജലമാപിനി ദിനം !
. (world hydrography day)
* ലോക ടീ ഷർട്ട് ദിനം !
* കാനഡ: ദേശീയ ആദിവാസി ദിനം!
* ടോഗൊ : രക്ത സാക്ഷി ദിനം!
* ഗ്രീൻലാൻഡ്: ദേശീയ ദിനം !
* ഈജിപ്റ്റ്/ലെബനൻ/ജോർദാൻ/
സിറിയ/ഉഗാണ്ട/ പാക്കിസ്ഥാൻ,
യു.എ.ഇ : fathers' day പിതൃ ദിനം !
* USA ;
Make Music Day
National Selfie Day
National Daylight Appreciation Day
National Seashell Day
National Peaches ‘N’ Cream Day
National Smoothie Day
* International Mud Month
* National Camping Month
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്്്
''അനുചിതമായ ഒരു വികാരവുമുണ്ടാകാതിരിക്കുക എന്നതുതന്നെ ജീവിതത്തിന്റെ വിജയരഹസ്യം.''
[ -ഓസ്കാർ വൈൽഡ് ]
*********************
തമിഴ് മലയാളം തെലുങ്കു എന്നീ ഭാഷകളിൽ പല ചിത്രങ്ങളിലും അഭിനയിക്കുന്ന നടൻ ത്യാഗരാജൻ എന്ന ത്യാഗരാജൻ ശിവാനന്ദത്തിന്റെയും (1945),
ഇറാനിലെ ഒരു മനുഷ്യാവകാശ വനിതാ വിമോചക പ്രവർത്തകയും 2003-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ജേതാവുമായ ഷിറിൻ ഇബാദി (1947)യുടേയും,
കനേഡിയൻ കവി, വിവർത്തക, ഗ്രീക്ക് റോമൻ സാഹിത്യ പണ്ഡിത, അധ്യാപിക എന്നീ നിലകളിൽ പ്രസിദ്ധയായ ആൻ കാർസൺ (1950)ന്റേയും,
അമേരിക്കൻ ഗായിക, ഗാനരചയിതാവ്, മോഡൽ എന്നീ നിലയിൽ പ്രശസ്തയായ ലാന ദെൽ റെ എന്ന എലിസബത്ത് വൂൾറിഡ്ജ് ഗ്രാന്റിന്റെയും(1985) ജന്മദിനം!
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***ഉഷ്‌ണതരംഗത്തിൽ യുപിയിൽ കൂട്ടമരണം ; ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു
ഉഷ്‌ണതരംഗത്തിൽ ഉത്തർപ്രദേശിൽ ഇതുവരെ മരിച്ചത് 68 പേർ. മൂന്നുദിവസത്തിനിടയിൽ ബല്ലിയ ജില്ലയിൽമാത്രം 54 പേർ മരിച്ചു. ബല്ലിയ ജില്ലാ ആശുപത്രിയിൽ നാനൂറോളം പേരെയാണ് പ്രവേശിപ്പിച്ചത്. പലയിടങ്ങളിലും ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. ശരീരത്തിൽ ജലാംശം നഷ്ടപ്പെട്ട് കടുത്ത പനി, ദഹനപ്രശ്‌നങ്ങൾ, ശ്വാസംമുട്ടൽ തുടങ്ങിയ അസുഖങ്ങൾ ബാധിച്ചവരാണ് മരിച്ചത്. ബിഹാറിലും സമാന സാഹചര്യത്തിൽ 49 പേർ മരിച്ചു. ചിലർ റോഡിൽ മരിച്ചു കിടക്കുകയായിരുന്നു. ബല്ലിയയിലേക്ക് സർക്കാർ ആരോഗ്യസംഘത്തെ അയച്ചു. ബല്ലിയയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 44.7 ഡിഗ്രി ചൂടാണ്. പുറംജോലി ചെയ്യുന്നവരാണ് കൂടുതലും ഇരകളാകുന്നത്.
***ജമ്മു കശ്‌മീരിൽ കേന്ദ്രഭരണം അഞ്ചാം വർഷം ; തെരഞ്ഞെടുപ്പ് എപ്പോള്‍ ? ഉത്തരമില്ല
കേന്ദ്രഭരണത്തിനു കീഴിൽ അഞ്ചുവർഷം പിന്നിടുമ്പോഴും ജമ്മു കശ്‌മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് വഴിയൊരുക്കാതെ മോദിസർക്കാർ. തെരഞ്ഞെടുപ്പിനുശേഷം ജമ്മു കശ്‌മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തൊന്നും പ്രഖ്യാപിക്കാനുള്ള സാധ്യതയില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. 2014ൽ ആണ് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. 2018 ജൂണിൽ പിഡിപി-ബിജെപി സഖ്യസർക്കാർ വീണതിനു പിന്നാലെ 2019 ആഗസ്തിൽ കേന്ദ്രസർക്കാർ ഏകപക്ഷീയമായി ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കി.
പ്രാദേശികം
***************
***മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന്‍ (76) അന്തരിച്ചു.
2001 ലെ എ കെ ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക- പട്ടികവിഭാഗ ക്ഷേമ മന്ത്രിയായിരുന്നു. നാല് തവണ നിയമസഭാംഗവുമായി.
1980ല്‍ വണ്ടൂരില്‍നിന്നാണ് കുട്ടപ്പന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്.1987ല്‍ ചേലക്കരയില്‍ നിന്നും 1996, 2001 വര്‍ഷങ്ങളില്‍ ഞാറക്കലില്‍ നിന്നും വിജയിച്ചു. 2001 മേയ് മുതല്‍ 2004 ഓഗസ്റ്റ് വരെ പിന്നാക്ക-പട്ടികവിഭാഗക്ഷേമ മന്ത്രിയായിരുന്നു.
ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍ അംഗം, ദക്ഷിണ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അംഗം, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, കെ പി സി സി നിര്‍വാഹകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലെത്തും മുന്‍പ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായും അഞ്ചുവര്‍ഷം ആരോഗ്യ വകുപ്പില്‍ അസി. സര്‍ജനായും നാലുവര്‍ഷം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായും സേവനം അനുഷ്ഠിച്ചു.
റിട്ട. അധ്യാപിക ബീബി ജോണാണ് ഭാര്യ. മക്കള്‍: അജിത്ത് പ്രശാന്ത് (കല്‍പ്പറ്റ), അനന്തു പ്രവീണ്‍ (എല്‍.എല്‍.ബി. വിദ്യാര്‍ഥി). സംസ്‌കാരം നാലുമണിക്കു ശേഷം പച്ചാളം പൊതുശ്മശാനത്തില്‍.
***സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം 13,000 ലേക്ക്; മലപ്പുറത്ത് 2000 കടന്നു
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. സംസ്ഥാനത്ത് ആകെ 12876 പേര്‍ പനി ബാധിച്ച് ചികിത്സ തേടി. മലപ്പുറത്തെ പനി രോഗികളുടെ എണ്ണം 2000 കടന്നു. ഇന്ന് 2095 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ പനി ബാധിച്ച് ചികിത്സ തേടിയത്. 133 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
എറണാകുളത്ത് മാത്രം 64 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു. ഡോക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
***വ്യാജ ഡിഗ്രി വിവാദത്തില്‍ ആരോപണവിധേയനായ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ എസ്എഫ്ഐ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി.
നിഖിൽ തോമസിൻ്റെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ എസ്.എഫ്.ഐയുടെ മുഴുവൻ ഘടകങ്ങളിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നിഖില്‍ വിശദീകരണം നൽകിയതെന്ന് നേതൃത്വം വ്യക്തമാക്കി.
***കെ.എസ്.യു. സംസ്ഥാന കണ്‍വീനറായിരുന്ന അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജം
പരീക്ഷാ കണ്‍ട്രോളര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡി.ജി.പി.ക്ക് പരാതി നല്‍കി.
സര്‍ട്ടിഫിക്കറ്റില്‍ പറയുന്നതുപോലുള്ള രജിസ്റ്റര്‍ നമ്പര്‍ ബി.കോം. ബിരുദത്തിന് സര്‍വകലാശാല നല്‍കിയിട്ടില്ല. വി.സി.യുടെ ഒപ്പ് വ്യാജമാണെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം പുറത്തുവന്നതിനെത്തുടര്‍ന്ന് തനിക്ക് ഈ വ്യാജരേഖയില്‍ പങ്കില്ലെന്നും വ്യാജരേഖയെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അന്‍സില്‍ ജലീല്‍ നേരത്തേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ജോലിക്കോ സര്‍വകലാശാലയിലോ അന്‍സില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.
***മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചു; പ്രതി പിടിയിൽ
മുഖ്യമന്ത്രി പിണറായി വിജയനോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതിയെ കാട്ടാക്കട പോലീസ് പിടികൂടി. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി അജയകുമാർ (53) ആണ് പിടിയിലായത്. 100 കോടി രൂപ പ്രതിയുടെ അക്കൗണ്ടിൽ ഇടണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയും മരുമകനുമൊക്കെ പണി വാങ്ങും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി കൊണ്ടുള്ള ഈമെയിൽ സന്ദേശമാണ് ഇയാള്‍ രണ്ടാഴ്ച മുൻപ് അയച്ചത്.മെയിൽ അയക്കാനായി ഉപയോഗിച്ച ഫോണും പോലീസ് പിടിച്ചെടുത്തു.
***എഐ ക്യാമറ: സർക്കാരിന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി; കരാർ കമ്പനികൾക്ക് പണം നൽകുന്നത് താൽക്കാലികമായി തടഞ്ഞു
എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി.
ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നു പരിശോധിക്കണമെന്നും അതുവരെ കരാർ കമ്പനികൾക്ക് സര്‍ക്കാര്‍ പണം നല്‍കരുതെന്നും ചീഫ് ജസ്റ്റ്‌സ് എസ് വി ഭട്ടി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
എഐ കാമറ സ്ഥാപിക്കുന്നതിനു ടെന്‍ഡര്‍ നല്‍കിയത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്‍കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
***ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വർണം; നെടുമ്പാശേരിയിൽ കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
നെടുമ്പാശേരി വിമാനത്താവളത്തിൽ കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഈന്ത പഴത്തിന്റെ കുരുവെന്ന് തോന്നിക്കുന്ന തരത്തിലാണ് സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. ദുബായിൽ നിന്നും സലാഹുദീൻ എന്നയാളാണ് സോപ്പ് സെറ്റ്, മിൽക്ക് പൗഡർ, കളിപ്പാട്ടം, ഷാംമ്പൂ, ഹെയർ ക്രീം എന്നിവയാണെന്ന് രേഖപ്പെടുത്തി 16 കിലോ ചരക്ക് അയച്ചത്. ഫ്ളോ ഗോ ലോജിസ്‌റ്റിക്സ് എന്ന ഏജൻസി വഴിയാണ്
***ശാർക്കരദേവീക്ഷേത്രത്തിലെ ആർഎസ്‌എസ് ആയുധപരിശീലനം; വിശദീകരണം തേടി ഹൈക്കോടതി
തിരുവനന്തപുരം ശ്രീ ശാർക്കര ദേവീക്ഷേത്രം അനധികൃതമായി കൈയേറി ആർഎസ്‌എസ് ആയുധപരിശീലനം നടത്തുന്നുവെന്ന ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. ആർഎസ്‌എസിന്റെ നടപടി സമീപവാസികൾക്കും ക്ഷേത്രദർശനത്തിനെത്തുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് വിശ്വാസികളായ ജി വ്യാസൻ തുടങ്ങിയവൽ നൽകിയ ഹർജിയിലാണ് നടപടി.
***സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ പിടിച്ചത് 14.66 കോടിയുടെ മയക്കുമരുന്ന്; കൂടുതൽ എറണാകുളം ജില്ലയിൽ
സംസ്ഥാനത്ത് മയക്കുമരുന്നിനും ലഹരി കടത്തിനുമെതിരെ ശക്തമായി നടപടികളുമായി എക്സൈസ്. 2023 ജനുവരി മുതൽ മെയ് വരെയുള്ള 5 മാസക്കാലത്ത് ആകെ 45637 കേസുകളാണ് എക്സൈസ് ആകെ എടുത്തത്. ഇതിൽ 2740 എണ്ണം മയക്കുമരുന്ന് കേസുകളാണ്
ദേശീയം
***********
***ടൈംസ് നൗ എഡിറ്റർ ഇൻ ചീഫ് സ്ഥാനത്ത് നിന്ന് രാഹുൽ ശിവശങ്കർ രാജിവച്ചു.
വിശ്വസനീയമായ വൃത്തങ്ങൾ അനുസരിച്ച്, ടൈംസ് നൗവിന്റെ നേതൃമാറ്റം കുറച്ചുകാലമായി നടക്കുകയായിരുന്നു. രാഹുൽ ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച് ചാനലിന്റെ ഉന്നത മാനേജ്‌മെന്റ് ചർച്ച നടത്തി.
***'എട്ട് കോടിയുടെ കവർച്ച വിജയിച്ചതിന് ദൈവത്തിന് നന്ദി പറയാനെത്തി'; പോലീസിൻ്റെ ജ്യൂസ് കെണിയിൽ ദമ്പതികൾ കുടുങ്ങി, അറസ്റ്റ്
ജസ്‌വീന്ദർ സിംഗ് ഭാര്യ മൻദീപ് കൗർ എന്നിവരാണ് അറസ്റ്റിലായതെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കി.
ഉത്തരാഖണ്ഡിലെ ഹേമകുണ്ഡ് സാഹിബിന് സമീപത്ത് വെച്ചാണ് ഇരുവരും പിടിയിലായത്. ജൂൺ പത്തിനാണ് സ്ഥാപനത്തിൽ കോടികളുടെ കവർച്ച ദമ്പതികൾ നടത്തിയത്. ആയുധങ്ങളുമായി എത്തിയ ദമ്പതികൾ സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന എട്ട് കോടി രൂപ കവർന്ന് രക്ഷ പെടുകയായിരുന്നു. സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച പോലീസ് മണിക്കൂറുകൾക്കകം മോഷ്ടാക്കളെ തിരിച്ചറിഞ്ഞു.
***പോളവാരം പുനരധിവാസം ; ആന്ധ്രയിൽ സിപിഐ എം പദയാത്രയ്‌ക്ക് തുടക്കം
ആന്ധ്രയിലെ പോളവാരം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടുള്ള സിപിഐ എം പദയാത്രയ്‌ക്ക് തുടക്കം. സംസ്ഥാന സെക്രട്ടറി വി ശ്രീനിവാസ റാവു നയിക്കുന്ന ‘പോളവാരം പോരുപദയാത്ര’ ചൊവ്വാഴ്‌ച പതിനായിരങ്ങളുടെ അകമ്പടിയോടെ അല്ലൂരി സീതാരാമരാജു ജില്ലയിലെ നെല്ലിപാക ഗ്രാമത്തിൽനിന്ന് ആരംഭിച്ചു. യാത്ര ഏലൂർ, കൃഷ്ണ ജില്ലകളിലൂടെ 220 കിലോമീറ്റർ ദൂരം താണ്ടി ജൂലൈ നാലിന് വിജയവാഡയിൽ സമാപിക്കും.
***ട്രക്കുകൾക്ക് എ സി ക്യാബിൻ നിർബന്ധമാക്കി കേന്ദ്രം
ട്രക്കുകളിലെ ഡ്രൈവർ കാബിൻ എ സിയാക്കുന്നത് നിർബന്ധമാക്കി കേന്ദ്രസർക്കാർ. 2025മുതലാണ് നിലവിൽ വരുക. കമ്പനികൾക്ക് തയ്യാറെടുപ്പിന് 18 മാസം സമയം നൽകി. ഇതുസംബന്ധിച്ച ഫയലിൽ കേന്ദ്ര ഉപരിതല ഗതാഗാത മന്ത്രി നിതിൻ ഗഡ്‌കരി ഒപ്പുവെച്ചു. മണിക്കൂറുകൾ കടുത്ത ചൂടിൽ വാഹനം ഓടിക്കേണ്ടി വരുന്നത് ഡ്രൈവർ തളർന്ന് വീഴുന്നതിനും അപകടങ്ങളിലേയ്‌ക്ക് നയിക്കുന്നതിനും കാരണമാകുന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. നിർബന്ധമാക്കുന്നതിന് പകരം ഓപ്‌ഷണൽ ആക്കണമെന്നായിരുന്നു വാഹന നിർമാതാക്കളുടെ ആവശ്യം. എ.സിയാക്കുന്നത് ഡ്രൈവർമാർ ഉറങ്ങാൻ കാരണമാകുമെന്ന് ഇവർ വാദിച്ചെങ്കിലും തള്ളി.
അന്തർദേശീയം
*******************
***മോദി യുഎസില്‍ , ലക്ഷ്യം കച്ചവടം ; ഇന്ത്യയുമായുള്ള കച്ചവടക്കരാറുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ യുഎസിന് നേട്ടമാകും
അമേരിക്കയുടെ സാമ്രാജ്യത്വ- കച്ചവട താൽപ്പര്യങ്ങൾക്കായി ഇന്ത്യയുടെ പ്രതിരോധ-സാമ്പത്തിക മേഖലകൾ കൂടുതൽ തുറന്നുകൊടുക്കാൻ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാലുദിവസത്തെ യുഎസ് പര്യടനത്തിന് തുടക്കമായി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. മോദി യു.എസിലേക്ക് തിരിക്കുന്നതിന് മുമ്പായിത്തന്നെ കാൽലക്ഷം കോടി രൂപയുടെ പ്രിഡേറ്റർ ഡ്രോൺ ഇടപാടിന് ധാരണയായിട്ടുണ്ട്. ജെറ്റ് എൻജിനുകളുടെ സംയുക്ത നിർമാണ കരാറിന് പുറമെ ദീർഘദൂര പീരങ്കിതോക്കുകളും സൈനിക വാഹനങ്ങളും യുഎസ് കമ്പനികളിൽനിന്ന് വാങ്ങാനും ധാരണയാകും.
*** IMF ഫണ്ട് ലഭിച്ചില്ല; അടിയന്തരമായി പണം ലഭിക്കാന്‍ കറാച്ചി തുറമുഖ ടെർമിനലുകൾ പാകിസ്ഥാൻ യുഎഇക്ക് കൈമാറിയേക്കും
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാൻ കറാച്ചി തുറമുഖ ടെർമിനലുകൾ യുഎഇക്ക് കൈമാറിയേക്കുമെന്ന് റിപ്പോർട്ട്. കടത്തിൽ നിന്ന് കരകയറാൻ സാമ്പത്തിക സഹായത്തിനായി പാക് സർക്കാർ ഐഎംഎഫിനെ സമീപിച്ചിരിക്കുകയാണ്. ഇതിൽ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് പുതിയ നീക്കം.
***മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നു, യുഎസ്സിലെ യോഗാ ദിനാഘോഷത്തില്‍ 180 രാജ്യങ്ങള്‍ പങ്കെടുക്കും
യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാഘോഷ ചടങ്ങുകള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്‍ സന്ദര്‍ശനത്തിനിടെ ഈ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഒന്‍പതാമത് യോഗാ ദിനമാണ് നടക്കുന്നത്. 2015ലായിരുന്നു ആദ്യമായി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.എല്ലാ വര്‍ഷവും ജൂണ്‍ 21നാണ് യോഗാ ദിനം നടക്കുക.
***ടൈറ്റാനിക്' കാണാൻ പോയ അന്തര്‍വാഹിനി കാണാനില്ല ; കാണാതായത് അഞ്ചംഗ സംഘത്തെ
മഞ്ഞുമലയിൽ ഇടിച്ച് അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ വിനോദസഞ്ചാരികൾക്കായി തിരച്ചിൽ തുടരുന്നു. പൈലറ്റും നാലു യാത്രക്കാരുമായി പോയ 21 അടി നീളമുള്ള അന്തർവാഹിനി ‘ടൈറ്റൻ’ ഞായറാഴ്ചയാണ് കാണാതായത്. ഞായർ രാവിലെ ആറിന് യാത്ര തിരിച്ച അന്തർവാഹിനിയുമായുള്ള ബന്ധം 1.45 മണിക്കൂറിനകം നഷ്ടപ്പെടുകയായിരുന്നു.
കായികം
************
***'ദേശിയ ടീമില്‍ നിന്ന് ഇപ്പോള്‍ വിരമിക്കാന്‍ പദ്ധതിയില്ല'; ക്രിസ്റ്റ്യാനോ റൊണാൾഡോ
പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് വിരമിക്കാനുള്ള ചിന്ത ഇപ്പോള്‍ തന്റെ മനസില്‍ ഇല്ലെന്ന് താരം വ്യക്തമാക്കി. ദേശിയ ടീമിനൊപ്പം കളിക്കുക എന്നത് എല്ലായ്പ്പോഴും ഒരു സ്വപ്നമാണെന്ന് ക്രിസ്റ്റ്യാനോ പറയുന്നു. തനിക്ക് സാധിക്കും എന്ന് ഫുട്ബോള്‍ ഫെഡറേഷനും കോച്ചും വിശ്വസിക്കുന്നിടത്തോളം ഇവിടെ തുടരുമെന്ന് താരം പറഞ്ഞു.
“എന്റെ സാന്നിധ്യവും നായകത്വവും എനിക്ക് ചുറ്റുമുള്ളവര്‍ ഇഷ്ടപ്പെടുന്നിടത്തോളം കാലം ഞാന്‍ ദേശിയ ടീമില്‍ നിന്ന് വിരമിക്കില്ല” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു
***ഇന്ത്യയെ സൗഹൃദമത്സരത്തിന് ക്ഷണിച്ച് അർജന്റീന; പണമില്ലെന്ന് ഫുട്‌ബോൾ അസോസിയേഷൻ
സൗഹൃദമത്സരത്തിനുള്ള ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിരസിച്ചതായി റിപ്പോര്‍ട്ട്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷനെ (എഐഎഫ്എഫ്) ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചെലവ് കാരണമാണ് ഇന്ത്യ പിന്മാറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വാണിജ്യം
************
***വിലയിൽ വീണ്ടും ഇടിവ്; സ്വർണവില താഴേക്ക്
ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് സ്വർണവില 44000 ത്തിലേക്ക് എത്തി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5500 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5 രൂപ കുറഞ്ഞു. വിപണി വില 4568 രൂപയാണ്.
***ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
ബിഎസ്ഇ സെൻസെക്സ് 159.40 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 63,327.70-ൽ വ്യാപാരം അവസാനിപ്പിച്ചു. നഷ്ടത്തിൽ നിന്ന് 500 പോയിന്റോളം തിരിച്ചുപിടിച്ചാണ് ഇന്ന് സെൻസെക്സ് ലാഭത്തിലേറിയത്. നിഫ്റ്റി 61.25 പോയിന്റ് നേട്ടത്തിൽ 18,816.70-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നത്തെ സ്മരണ !!!
************************
കെ. എസ്. കെ തളിക്കുളം മ. (1903-1980)
പുലാക്കാട്ട് രവീന്ദ്രൻ മ. (1932-1995)
കെ.വി മഹാദേവൻ മ. (1918-2001)
രാധാവിനോദ് രാജു മ. ( 1949-2012)
എസ്.സി.എസ്. മേനോൻ മ. (1923-2014).
ഡോ. അബിദ് ഹുസൈൻ മ. (1926-2012)
സുകർണോ മ. (1901-1970)
ലിയോൺ യുറിസ് മ. ( 1924-2003)
ബി.ജി. വർഗീസ് ജ. (1926 -2014)
ആർ.കെ. ശേഖർ ജ. (1933 -1976 )
എം.കെ ദിവാകരൻ ജ. (1927 -2014)
ചിത്തൊപ്രൊശാദ് ഭട്ടാചാര്യ ജ. (1915-1978).
വിഷ്ണു പ്രഭാകർ ജ. (1912-2009)
ബേനസീർ ഭൂട്ടോ ജ. (1953- 2007)
ഹെന്റി ടാനർ ജ. (1859 -1937)
സാർത്ര് ജ. (1905-1985 )
ചരിത്രത്തിൽ ഇന്ന്…
**********************
1798 - ഐറിഷ് കലാപം: വിനഗർ കുന്നിലെ യുദ്ധത്തിൽ വച്ച് ബ്രിട്ടീഷ് പട ഐറിഷ് വിമതരെ തോല്പ്പിച്ചു.
1898 - പസഫിക് സമുദ്രത്തിലെ ഗ്വാം ദ്വീപ് അമേരിക്കയുടെ ഭാഗമായി.
1940 - രണ്ടാം ലോകമഹായുദ്ധം: ഫ്രാൻസ് ജർമ്മനിയോട് കീഴടങ്ങി.
1957 - കാനഡയിലെ ആദ്യ വനിതാ ക്യാബിനറ്റ് മന്ത്രിയായി എല്ലൻ ലോക്സ് ഫെയർക്ലോ സത്യപ്രതിജ്ഞ ചെയ്തു.
1963 - പോൾ ആറാമൻ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
1977 - മെനാഷെം ബെഗിൻ ഇസ്രയേലിന്റെ ആറാമത്തെ പ്രധാനമന്ത്രിയായി.
2000 - സെക്ഷൻ 28 ( ലോക്കൽ ഗവൺമെന്റ് ആക്ട് 1988 യുണൈറ്റഡ് കിംഗ്ഡത്തിൽ സ്വവർഗരതിയുടെ 'പ്രോത്സാഹനം' നിയമവിരുദ്ധമാക്കുന്ന ) സ്കോട്ട്‌ലൻഡിൽ 99-17 വോട്ടുകൾക്ക് റദ്ദാക്കി.
2001 - വിർജീനിയയിലെ അലക്സാണ്ട്രിയയിലെ ഒരു ഫെഡറൽ ഗ്രാൻഡ് ജൂറി , 1996-ൽ ഖോബാർ ടവേഴ്‌സ് ബോംബ് സ്‌ഫോടനത്തിൽ 13 സൗദികളെയും ഒരു ലെബനീസുകാരെയും കുറ്റപ്പെടുത്തി. , 19 അമേരിക്കൻ സൈനികരെ കൊലപ്പെടുത്തിയ സൗദി അറേബ്യയിലെ ഖോബാർ
2002 - ലോകാരോഗ്യ സംഘടന യുറോപ്പിനെ പോളിയോവിമുക്തമായി പ്രഖ്യാപിച്ചു.
2004 - സ്പേസ്ഷിപ്പ്‌വൺ ശൂന്യാകാശയാത്ര നടത്തുന്ന ആദ്യ സ്വകാര്യ ശൂന്യാകാശ വാഹനമായി.
2005 - ജെയിംസ് ഷാനി , ആൻഡ്രൂ ഗുഡ്മാൻ, മിക്കി ഷ്വേർണർ എന്നിവരുടെ കൊലപാതകങ്ങൾക്ക് മുമ്പ് പരാജയപ്പെട്ട എഡ്ഗർ റേ കില്ലൻ 41 വർഷത്തിന് ശേഷം നരഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ടു.
2006 - പ്ലൂട്ടോയുടെ പുതിയതായി കണ്ടെത്തിയ രണ്ട് ഉപഗ്രഹങ്ങൾക്ക് നിക്സ് എന്നും ഹൈഡ്ര എന്നും പേരിട്ടു.
2009 - ഗ്രീൻലാൻഡ് സ്വയം ഭരണം ഏറ്റെടുത്തു .
2012 - ഇന്തോനേഷ്യൻ ദ്വീപായ ജാവയ്ക്കും ക്രിസ്മസ് ദ്വീപിനും ഇടയിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ 200-ലധികം കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 17 പേർ കൊല്ലപ്പെടുകയും 70 പേരെ കാണാതാവുകയും ചെയ്തു.
0 അഭിപ്രായങ്ങള്‍