ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …



1198  എടവം 18

ചോതി / ദ്വാദശി

2023 ജൂൺ 1, വ്യാഴം

തിരുഹൃദയത്തിന്റെ വണക്കമാസം ആരംഭം !


ഇന്ന്;


ഡോ. വെള്ളായണി അർജ്ജുനനന്‌ വിട!

--------------------------------------------------------------------


             അന്താരാഷ്ട്ര ബാല ദിനം !

           [ International Children's Day ! ]

               ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌          

              ലോക അയൽവാസി ദിനം !

                                             

       മാതാപിതാക്കന്മാരുടെ ലോക ദിനം !

.     ****************************************            

           ഡിനോസർ ദിനം /Dinosaur Day !


.               World Reef Awareness Day !                    

                      ്്്്്്്്്്്്്്്്്

.                     ലോക ക്ഷീര ദിനം !

[World Milk Day -ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ ആഹ്വാന പ്രകാരം  2001 മുതൽ എല്ലാ വർഷവും ജൂൺ 1ആം തീയതി   ലോക ക്ഷീരദിനമായി കൊണ്ടാടുന്നു. പാലിനെ ആഗോള ഭക്ഷണം (global food) ആയി കണ്ട് അതിന്റെ പ്രാധാന്യം മനസ്സില്ലാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം.]


*മംഗോളിയ: മാതൃ ശിശു ദിനം

*ബഹാമാസ്: തൊഴിലാളി ദിനം

 (Labour Day)

*സമോവ :സ്വാതന്ത്ര്യ ദിനം

*മെക്സിക്കൊ: ദേശീയ നേവൽ ദിനം

*കംബോഡിയ: വൃക്ഷാരോപണ ദിനം

*പലാവു: പ്രസിഡന്റിന്റെ ദിനം

*ടുനീഷ്യ: വിജയ ദിനം

*കെനിയ :  മദാരക ദിനം !

[സ്വയംഭരണം കിട്ടിയതിന്റെ ആഘോഷം]

* USA ; 

Wear a Dress Day

National Olive Day

National Nail Polish Day



         *ഇന്നത്തെ മൊഴിമുത്തുകൾ*

          ്്്്്്്്്്്്്്്്്്്്്്്്

"ഞാൻ ഒരുവൻ മാത്രമാണ്, എനിക്ക് എല്ലാം ചെയ്യാൻ കഴിയില്ല, എങ്കിലും, എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും, എനിക്ക് ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ചെയ്യാൻ ഞാൻ വിസമ്മതിക്കുകയുമില്ല'


"ജീവിതത്തിലെ ഏറ്റവും ഉത്തമവും മനോഹരവുമായ കാര്യങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയില്ല, സ്പർശിച്ചിട്ടില്ല, പക്ഷേ ഹൃദയത്തിൽ അനുഭവപ്പെടുന്നു."


"ശുഭപ്രതീക്ഷയെ നയിക്കുന്ന വിശ്വാസമാണ് ശുഭാപ്തിവിശ്വാസവും, പ്രത്യാശയും, ആത്മവിശ്വാസവും ഇവ ഇല്ലാതെ മറ്റൊന്നും ചെയ്യാനാവില്ല."


"വിശ്വസിച്ചാലും, അശുഭചിന്തകൾ ഒരിക്കലും നക്ഷത്രങ്ങളുടെ രഹസ്യങ്ങൾ കണ്ടുപിടിക്കുകയോ അല്ലെങ്കിൽ അറിയാത്ത ഭൂമിയിലേക്ക് ഓടിക്കുകയോ മനുഷ്യശരീരത്തിൽ ഒരു പുതിയ സ്വർഗം  തുറക്കുകയോ ചെയ്തിട്ടില്ല."


.             [  - ഹെലൻ കെല്ലർ ]

         ***************************


തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയുടെ ഡയറക്ടർ  അനിൽ ഭരദ്വാജിന്റെയും (1967),


ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്  നേതാവും  മുൻ വിദ്യാഭ്യാസ മന്ത്രിയും, പതിനേഴാം ലോകസഭയിൽ പൊന്നാനി ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമായ ഇ.ടി. മുഹമ്മദ് ബഷീറിന്റെയും (1946),


അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റും ഹരിത കേരള മിഷൻ്റെ അടുത്ത കാലം വരെ   .എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സണും, മുൻരാജ്യസഭ അംഗവുമായ ഡോ.ടി എൻ സീമയുടെയും (1963),


മലയാളചലച്ചിത്രരംഗത്ത് നായികയായും സഹനടിയായും വളരേയധികം ചിത്രങ്ങളിൽ അഭിനയിച്ച  ചിപ്പിയുടെയും (1975),


ഹിന്ദി തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്ന മികച്ച നടൻ മാഡ്ഡി എന്ന മാധവൻ രംഗനാഥന്റെയും (1970),


തമിഴ്, കന്നട, തെലുഗു സിനിമകളിൽ അഭിനയിക്കുന്ന നടി സലോനി അശ്വനിയുടെയും (1977)


കോമഡി സെന്റ്രൽ ചാനലിലെ 'ഇൻസൈഡ് ഏയ്മി ഷൂമർ' എന്ന ഹാസ്യപരമ്പരയുടെ സ്രഷ്ടാവും   അമേരിക്കൻ  എഴുത്തുകാരിയും , അഭിനേത്രിയും നിർമാതാവുമായ ഏയ്മി ബെത്ത് ഷൂമറിന്റെയും (1981),


മദ്ധ്യപ്രദേശിലെ കോൺഗ്രസ്‌ നേതാവും മുൻ ലോകസഭാ മെംബറും, മുൻ കേന്ദ്ര ഗോത്രവർഗ്ഗ ക്ഷേമ മന്ത്രിയുമായ   കാന്തിലാൽ ഭുരിയയുടെയും (1950),


ഇസ്‌ലാമിക പണ്ഡിതനും, പ്രഭാഷകനും ,  ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും,, വ്യത്യസ്ത സാമൂഹിക -വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയുമായ ടി. ആരിഫലിയുടെയും (1961),


ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനായ കൃഷ്ണകുമാർ ദിനേശ് കാർത്തികിന്റെയും (1985),


ഭാരതീയ ജനതാ പാർട്ടി  നേതാവും ആറു പ്രാവിശ്യമായി ബറൂച്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോകസഭ അംഗവും,    കേന്ദ്ര ആദിവാസിക്ഷേമ വകുപ്പിന്റെ മുൻ സഹമന്ത്രിയുമായിരുന്ന മൻസുഖ് ഭായ് വസാവയുടെയും (1957),


വനിതകൾക്കുള്ള യൂ.എസ്‌.രാജ്യാന്തര ധീരത അവാർഡ് ജേതാവും, പ്രണയാ ഭ്യർഥന നിരസ്സിച്ചതു കാരണം ആസിഡ്‌ അക്രമണത്തിനു ഇരയായ പെൺകുട്ടിയും ആസിഡ്‌ ആക്രമണത്തിനും തീകൊളുത്തലിനും വിധേയരായ 300പേരെ പുനരധിവസിപ്പിച്ച കൂട്ടായ്മയുടെ അമരക്കാരിയുമായ ലക്ഷ്മി അഗർവാൽ എന്ന ലക്ഷ്മി SAA (Stop Acid Attack)യുടെയും (1990) ജന്മദിനം !

         *************************



ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***വിദ്യതേടി 42 ലക്ഷം കുട്ടികൾ ഇന്ന് സ്കൂളുകളിലേക്ക്‌


കളിയും ചിരിയും കിന്നാരവുമായെത്തുന്ന കുട്ടിക്കൂട്ടത്തെ വരവേൽക്കാൻ  സ്കൂളുകൾ അണിഞ്ഞൊരുങ്ങി. വ്യാഴാഴ്‌ച പ്രവേശനോത്സവത്തോടെ സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ. വിഎച്ച്എസ്എസിൽ രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. കൈറ്റ് വിക്‌ടേഴ്‌സ് ചാനൽവഴി തത്സമയം സംപ്രേഷണം ഉണ്ടാകും. സ്‌കൂൾതല പ്രവേശനോത്സവം ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടക്കും. കവി മുരുകൻ കാട്ടാക്കട എഴുതി വിജയ് കരുൺ ചിട്ടപ്പെടുത്തി മഞ്ജരി ആലപിച്ച ‘മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം...' എന്ന പാട്ടോടെയാണ് കുട്ടികളെ സ്കൂളിലേക്ക് വരവേൽക്കുക


***എൽഡ‍ിഎഫ് 9; യുഡിഎഫ് 9, എൻഡിഎ 1; തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം


തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. 19 തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 9 വീതം സീറ്റുകളില്‍ യുഡിഎഫും എല്‍ഡിഎഫും ജയിച്ചപ്പോള്‍ ഒരു സീറ്റില്‍ എൻഡ‍ിഎ ജയിച്ചു. എല്‍ഡിഫിന്റെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്.


യുഡിഎഫിന്റെ ഒന്നും ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകളും ജനപക്ഷത്തിന്റെ ഒരു സീറ്റും എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.


***പത്മശ്രീ ഡോ. വെള്ളായണി അർജ്ജുനന്‌ വിട!


അലിഗഡ് സര്‍വലാശാലയിലെ ആദ്യ മലയാള അധ്യാപകനും സർവ്വവിജ്ഞാനകോശം മുൻ ഡയറക്‌ടറും ബഹുഭാഷ പണ്ഡിതനുമായ ഡോ. വെള്ളായണി അർജുനൻ (90) വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് അന്തരിച്ചു


സംസ്‌കാരം ഇന്ന് രാത്രി എട്ടിന് നടക്കും.


നാല് ഭാഷ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം ഡോക്‌ടറേറ്റും മൂന്ന് ഡി ലിറ്റുകളും നേടിയിട്ടുണ്ട്. ആകാശവാണിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സർവ്വവിജ്ഞാനകോശം,

വിശ്വവിജ്ഞാനകോശം എന്നിവ തയ്യാറാക്കുന്നതിലും മലയാളം മഹാനിഘണ്ടുവിന്‍റെ നിർമാണത്തിലും വെള്ളായണി അർജുനന്‍റെ പങ്ക് ഏറെ സ്‌തുത്യർഹമാണ്. 


കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ, എംജി സർവകലാശാല സ്‌കൂൾ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസ് ഡയറക്‌ടർ തുടങ്ങി പല പദവികളും വഹിച്ചു. നാല്‍പ്പതോളം പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നിരവധി രചനകള്‍ പാഠപുസ്‌തകങ്ങളായിട്ടുണ്ട്. ഉദയകാന്തി, ഉദ്യാനവിരുന്ന്, ഗവേഷണ മേഖല എന്നീ കൃതികളാണ് സ്‌കൂൾ-കോളജ് തലങ്ങളിൽ സിലബസുകളുടെ ഭാഗമായത്. 'ഒഴുക്കിനെതിരെ' എന്ന ആത്മകഥയും വെള്ളായണി അര്‍ജുനന്‍ രചിച്ചിട്ടുണ്ട്. അന്തര്‍ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2008 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 



പ്രാദേശികം

***************


***വൈദ്യുതി പൊള്ളിക്കും ഇരട്ട സര്‍ച്ചാര്‍ജില്‍ കൂട്ടിയത് 19 പൈസ

   

 വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വന്‍ ബാധ്യതയായി ഇരട്ടസര്‍ച്ചാര്‍ജ് നിലവില്‍. മാസംതോറും സര്‍ച്ചാര്‍ജ് ചുമത്താനുള്ള പുതിയ ചട്ടപ്രകാരം ജൂണ്‍ മാസത്തേക്ക് 10 പൈസ അധികം ഈടാക്കാന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു. ജൂണ്‍ മുതല്‍ നവംബര്‍വരെ ഒന്പതുപൈസ സര്‍ച്ചാര്‍ജായി ഈടാക്കാന്‍ പഴയ അപേക്ഷകള്‍പരിഗണിച്ച് റെഗുലേറ്ററി കമ്മിഷനും അനുവാദംനല്‍കി. ഇതോടെ ജൂണ്‍മാസം നിലവിലെ നിരക്കില്‍നിന്ന് യൂണിറ്റിന് 19 പൈസ അധികം നല്‍കണം. ജൂണ്‍ കഴിഞ്ഞാലും കമ്മിഷന്‍ അനുവദിച്ച ഒമ്പതുപൈസ ഈടാക്കാം. നവംബര്‍വരെയാണ് ഇതിന് ഇപ്പോള്‍ അനുമതിയതെങ്കിലും ഒക്ടോബറില്‍ ബോര്‍ഡ് സമീപിച്ചാല്‍ കമ്മിഷന്‍ ഇത് പുനഃപരിശോധിക്കും.


***വാര്‍ത്ത വായിക്കുന്നതായിരുന്നില്ലേ നല്ല തൊഴില്‍’; വീണ ജോര്‍ജിനെ പരിഹസിച്ച് കെ മുരളീധരന്‍

   

 ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ കടുത്ത ഭാഷയില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വാര്‍ത്ത വായിക്കുന്നത് തന്നെയായിരുന്നില്ലേ നല്ല തൊഴിലെന്നും വീണ ജോര്‍ജിന് മന്ത്രിപ്പണി പറ്റിയതാണോയെന്നും മുരളീധരന്‍ ചോദിച്ചു. കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തില്‍ കോര്‍പ്പറേഷന്റെ അനാസ്ഥക്കെതിരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നടത്തിയ വാഹനജാഥയുടെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.


***മഴക്കാലം മുന്നിൽക്കണ്ട് സംസ്ഥാനത്ത് വെള്ളി മുതൽ പ്രത്യേക പനി ക്ലിനിക്കുകൾ ആരംഭിക്കും; മന്ത്രി വീണാ ജോർജ്. 


താലൂക്ക് ആശുപത്രികൾ മുതലാകും ക്ലിനിക്കുകൾ ആരംഭിക്കുക. കൂടാതെ പനിവാർഡുകളും ആരംഭിക്കും. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സേവനം തേടണം.  വേനൽമഴയെ തുടർന്ന് ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ജില്ലകൾ കൂടുതൽ ശ്രദ്ധിക്കണം. എലിപ്പനി, സിക്ക, ചിക്കുൻ ഗുനിയ, കോളറ, ഷിഗെല്ല, എച്ച്1 എൻ 1 എന്നിവയ്‌ക്കെതിരെയും ശ്രദ്ധ വേണം. നിലവിലെ ചികിത്സാ മാനദണ്ഡങ്ങൾ പാലിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പിന്റെയും പങ്കാളിത്തം ഉറപ്പാക്കും. 


 ***ബാങ്കുകള്‍ മനുഷ്യത്വം കാണിക്കണം സിബില്‍ സ്കോര്‍ കുറവെന്ന പേരില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുത്; ബാങ്കുകളോട് ഹൈക്കോടതി


 വിദ്യാഭ്യാസ വായ്‌പകൾ അനുവദിക്കുന്നതിൽ ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം, വിദ്യാർഥികൾ നാളെ ഈ നാടിനെ നയിക്കേണ്ടവരാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ ഓർമ്മിപ്പിച്ചു.


അച്ഛന്‍റെ സിബിൽ സ്കോർ കുറവാണെന്ന പേരിൽ ബാങ്ക് അധികൃതർ വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്ത് എൻജിനീയറിങ് വിദ്യാർഥിയായ ആലുവ സ്വദേശി നോയൽ പോൾ ഫ്രഡ്‌ഡിറിക് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.


***12 വയസില്‍ താഴെയുള്ള കുട്ടികളെ AI ക്യാമറയ്ക്ക് തിരിച്ചറിയാന്‍ കഴിയും'; സംവിധാനം തയ്യാറാക്കിയെന്ന് മന്ത്രി ആന്‍റണി രാജു


 ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കില്ലെന്ന് എംവിഡി തീരുമാനിച്ചിരുന്നു. ’12 വയസ്സിന് താഴെയുള്ള കുട്ടികളെ ഡിക്ടക്റ്റ് ചെയ്യാൻ എ ഐ ക്യാമറയ്ക്ക് കഴിയും. അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ട്’ എന്നാണ് മന്ത്രി പറഞ്ഞത്. 


***സ്ഥാനക്കയറ്റം കിട്ടി പോകുന്ന ദിവസം 10000 രൂപ കൈക്കൂലി വാങ്ങിയ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പിടിയില്


കോട്ടയം ഇലക്ട്രിക് ഇന്‍സ്‌പെക്ടറേറ്റിലെ ഇലക്ട്രിക് ഇന്‍സ്‌പെക്ടറായ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.കെ സോമനാണ് വിജിലന്‍സിന്റെ പിടിയിലായത്. എറണാകുളം സ്വദേശിയായ കരാറുകാരനില്‍ നിന്ന് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ അറസ്റ്റു ചെയ്തത്.


***സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ വൈദ്യുതി നിരക്ക് കൂടും; സർചാർജ് യൂണിറ്റിന് 19 പൈസയാകും


തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ വൈദ്യുതി നിരക്ക് കൂടും. ജൂൺ ഒന്ന് മുതൽ ഒരുമാസത്തേക്ക് യൂണിറ്റിന് 10 പൈസ കൂടി ഇന്ധനസർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കെഎസ്ഇബി പുറത്തിറക്കി. നിലവിലെ സർചാർജായ യൂണിറ്റിന് ഒൻപതു പൈസ തുടരും. ഇതോടെ യൂണിറ്റിന് 19 പൈസ അധികം നൽകേണ്ടിവരും


***അനധികൃത സ്വത്ത് സമ്പാദനം; മുൻ കസ്റ്റംസ് ഉദ്യോ​ഗസ്ഥനും കുടുംബത്തിനും 2 വർഷം കഠിനതടവ്; രണ്ടരകോടി രൂപ പിഴയും


 അനധികൃത സ്വത്ത് സമ്പാദനത്തിൽ മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനും കുടുംബത്തിനും രണ്ട് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് സിബിഐ കോടതി. കസ്റ്റംസ് കോഴിക്കോട് മുൻ ഡെപ്യൂട്ടി കമ്മീഷണർ പി ആർ വിജയനും ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമാണ് കൊച്ചിയിലെ സിബിഐ കോടതി  ശിക്ഷ വിധിച്ചത്


***ദേശീയ സ്‌കൂൾ ഗെയിംസ് ; കേരളം പുറപ്പെട്ടു , ഭോപ്പാൽ പിടിക്കാൻ


തമ്പാനൂർ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ ബുധൻ പകൽ 12.30ഓടെ പുറപ്പെട്ട കേരള എക്‌സ്‌പ്രസിന്റെ പ്രത്യേക ബോഗിയിൽ നിറയെ ആവേശമായിരുന്നു. ദേശീയ സ്‌കൂൾ ഗെയിംസിൽ തുടർച്ചയായ 23–-ാംകിരീടം നേടാനുറച്ച കേരള ടീം അംഗങ്ങളായിരുന്നു ബോഗിനിറയെ. ഈ മാസം ആറ് മുതൽ ഒമ്പതുവരെയാണ് മേള.



ദേശീയം

***********


***പിഎഫ്ഐ കേസ്: കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലെ 25 ഇടങ്ങളിൽ എൻഐഎ റെയ്ഡ്


 25 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കേരളത്തെ കൂടാതെ ബിഹാർ, കർണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് റെയ്ഡ്.


കാസർഗോഡ് മഞ്ചേശ്വരം കുഞ്ചത്തൂർ മുനീറിന്റെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കേസിൽ കുഞ്ചത്തൂർ സ്വദേശി ആബിദ് നേരത്തെ അറസ്റ്റിലായിരുന്നു. ദക്ഷിണ കന്നഡ ജില്ലയിൽ 16 ഇടങ്ങളിലും റെയ്ഡ് തുടരുന്നു. 


***കായിക മേഖലയ്‌ക്ക്‌ അപമാനമുണ്ടാക്കരുത്‌; അന്വേഷണം കഴിയുന്നതുവരെ കാത്തിരിക്കണമെന്ന്‌ കേന്ദ്രമന്ത്രി അനുരാഗ്‌ ഠാക്കൂർ


 ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ചരണ്‍ സിങിന് എതിരായ താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍.


'ഡല്‍ഹി പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ഗുസ്തി താരങ്ങള്‍ കാത്തിരിക്കണം. കായിക മേഖലയ്ക്ക് ഹാനികരമായ ഒരു നടപടിയും സ്വീകരിക്കരുത്. ഞങ്ങള്‍ എല്ലാവരും കായിക മേഖലയ്ക്കും കായിക താരങ്ങള്‍ക്കും അനുകൂലമാണ്'- മന്ത്രി പറഞ്ഞു


***ബ്രിജ്‌ ഭൂഷണിനെ അറസ്റ്റ് ചെയ്യില്ലെന്ന്‌ പൊലീസ്‌ ; ഇന്ന്‌ യുപിയിൽ കർഷക മഹാ പഞ്ചായത്ത്‌


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ്‌ വനിതാ ​ഗുസ്തി താരങ്ങളെ പീഡിപ്പിച്ച കേസിൽ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ ഭൂഷണിനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഡല്‍ഹി പൊലീസ്. നീതിതേടിയുള്ള ഗുസ്‌തി താരങ്ങളുടെ 38 ദിവസം നീണ്ട സമരം രാജ്യമാകെ ഹൃദയംകൊണ്ട് ഏറ്റെടുത്ത ഘട്ടത്തിലാണ് കേന്ദ്രസർക്കാരിനു കീഴിലുള്ള ഡല്‍ഹിപൊലീസ് യുപിയിലെ പ്രമുഖ ബിജെപി നേതാവിന്  സംരക്ഷണമൊരുക്കി രം​ഗത്തുവന്നത്. ഇതിനെതിരെ വൻ പ്രതിഷേധമുയർന്നു. രാജ്യത്ത്‌  സിനിമാ താരങ്ങളും സാഹിത്യകാരന്മാരും സമരത്തിന്‌ പിന്തുണയുമായെത്തി. ഡിവെെഎഫ്‌ഐ അടക്കമുള്ള യുവജനസംഘടനകൾ ഐക്യദാർഢ്യ പ്രക്ഷോഭങ്ങൾക്കും ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.


***ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണം: ഡോ. ജോൺ ബ്രിട്ടാസ് എംപി


 ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്‌ത് ബാങ്കിംഗ് മേഖലയിൽ വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു.


ബാങ്കിംഗ് തട്ടിപ്പുകളുടെ ഇടയിലെ ഏറ്റവും പുതിയ പതിപ്പാണ് ആധാർ എനേബിൾഡ് പെയ്മെൻറ് സിസ്റ്റം (AePS) ദുരുപയോഗം ചെയ്‌തുകൊണ്ടുള്ള ഓൺലൈൻ തട്ടിപ്പ്. ഈ തട്ടിപ്പിന് OTP, CVV നമ്പർ എന്നിവയൊന്നും ആവശ്യമില്ലെന്നത് ഇതിന്റെ ഗൗരവവും അപകടസാധ്യതയും വർദ്ധിപ്പിക്കുന്നു. ആധാറുമായി ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകളിലാണ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്‌തുകൊണ്ടുള്ള ഈ പുതിയ ജനറേഷൻ തട്ടിപ്പ് നടക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്യുമ്പോൾ തന്നെ ആട്ടോമാറ്റിക്കായി AePS എനേബിൾ ചെയ്യപ്പെടുന്നു എന്നതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്.



അന്തർദേശീയം

*******************


***ചൈനയിൽ മുസ്ലീം പള്ളി പൊളിക്കാന്‍ നീക്കം; പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി


ബീജിംഗ്: ചൈനയില്‍ പതിനാലാം നുറ്റാണ്ടില്‍ നിര്‍മ്മിച്ച മുസ്ലീം പള്ളി പൊളിച്ച് നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. അനധികൃത നിര്‍മ്മാണം ആരോപിച്ച് തെക്ക് പടിഞ്ഞാറന്‍ ചൈനയിലുള്ള നഗരത്തിലെ പള്ളി ഭാഗികമായി പൊളിക്കാനുള്ള തീരുമാനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് വിശ്വാസികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി


***2024ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാനാകും', വഴി പറഞ്ഞ് അമേരിക്കയിൽ; രാഹുൽ ഗാന്ധി 


 പ്രതിപക്ഷം ഒരുമിച്ച് അണിനിരന്നാല്‍ അതിന് സാധിക്കും. കോണ്‍ഗ്രസ്അതിന് വേണ്ടി പരിശ്രമിക്കുകയാണെന്നും കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട് എന്നും രാഹുല്‍  അമേരിക്കയില്‍ പറഞ്ഞു.



കായികം

************


***ഐപിഎല്‍ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പൂജകള്‍ നടത്തി ചെന്നൈ സൂപ്പര്‍ കിങ്സ്


കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കി അഞ്ചാം കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്സ്, ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി. ഇന്നലെയാണ് കിരീടവുമായി ചെന്നൈ ടീം പ്രതിനിധികള്‍ ചെന്നൈ ടി നഗർ വെങ്കട്ടനാരായണ റോഡ‍ിലെ തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെത്തിയത്.


***കല്യൂഷ്‌നി ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്‌സ് വിട്ടു!


കൊച്ചി: പുതിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിന് മുമ്പ് ടീമില്‍ വന്പന്‍ അഴിച്ചു പണിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഇവാന്‍ കല്യൂഷ്‌നി, ജിയാനു, ഹര്‍മന്‍ജോത് ഖബ്ര, വിക്ടര്‍ മോംഗില്‍ തുടങ്ങി അഞ്ച് താരങ്ങളെ ക്ലബ് റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ ജെസ്സല്‍ കാര്‍ണെയ്‌റോയും ക്ലബ് വിട്ടിരുന്നു.


യുക്രെയന്‍കാരനായ ഇവാന്‍ കല്യൂഷ്‌നി മിന്നും ഗോളുകളുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു. ലോണ്‍ കാലാവധി അവസാനിക്കുന്നതോടെയാണ് താരം നാട്ടിലേക്ക് തിരിക്കുന്നത്. 18 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളാണ് ഐഎസ്എല്ലില്‍ കല്യൂഷ്‌നി നേടിയത്. ആദ്യ ഐഎസ്എല്‍ കിരീടത്തിനായി വന്‍ മാറ്റങ്ങളോടെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണില്‍ ഇറങ്ങുക



വാണിജ്യം

************


***പ്രതീക്ഷിച്ചതിലും അധികം വളർച്ച; മാര്‍ച്ച് പാദത്തില്‍ ജിഡിപി വളര്‍ച്ച 6.1%; ഈ മേഖലകളിൽ കുതിപ്പ്


2023 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) 6.10 ശതമാനമായി വളര്‍ന്നു. 2023 സാമ്പത്തിക വര്‍ഷത്തിലെ ആകെ ജിഡിപി വളര്‍ച്ച 7.2 ശതമാനമായി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ആണ് ബുധനാഴ്ച കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ മന്ദ്ഗതിയിലാകുമെന്ന വിവിധ സാമ്പത്തിക വിദഗ്ധരുടെ പ്രചനനത്തെ മറികടക്കാന്‍ കണക്കുകള്‍ സഹായിക്കും


***ആറ്  ദിവസങ്ങൾക്ക് ശേഷം സ്വര്‍ണ വില ഉയര്‍ന്നു. 640 രൂപയുടെ കുറവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്


 സംസ്ഥാനത്ത്  സ്വർണവില ഉയര്‍ന്നു. 320 രൂപയാണ് കൂടിയത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ സ്വർണവില 600 രൂപയും കുറഞ്ഞിരുന്നു. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 44,680 രൂപയാണ്.


***നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം


 നാല് നാൾ നീണ്ട നേട്ടക്കുതിപ്പിന് വിരാമമിട്ടാണ് ആഭ്യന്തര സൂചികകൾ നഷ്ടത്തിലേക്ക് വീണത്. വൻകിട ഓഹരികളിൽ ഉണ്ടായ കനത്ത ലാഭമെടുപ്പാണ് ഇന്ന് സൂചികകളെ തളർത്തിയ പ്രധാന ഘടകം. ബിഎസ്ഇ സെൻസെക്സ് 346.89 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 62,622.24-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 99.45 പോയിന്റ് നഷ്ടത്തിൽ 18,534.40-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.



ഇന്നത്തെ സ്മരണ !!!

************************


നീലം സഞ്ജീവ റെഡ്ഡി മ. (1913 -  1996)

പി.കെ. അഹ്മദലി മദനി മ. (1935- 2013)

അസഫ് ജാ ഒന്നാമൻ മ. (1671-1748)

നിക്കോളാസ് അപ്പെർ മ. (1749-1841 )

ജോൺ ഡ്യൂയി മ. (1859-1952)

അഡോൾഫ് എയ്‌ക്‌മാൻ മ. (1906-1962)

ഹെലൻ കെല്ലർ മ. (1880 -1968)


ജയനാരായണൻ ജ. (1944 -  1999)

കെ. എസ്. കെ. തളിക്കുളം ജ. (1903-)

ഇ.വി ഗോപാലൻ (ഇ.വി.ജി) ജ. (1916-1995)

കെ. കുഞ്ഞമ്പു ജ. (1924-1991).

പയ്യപ്പിള്ളി, ബാലൻ ജ. (1925-2016),

കെ.കെ. മുഹമ്മദ് അബ്ദുൽ കരീം ജ. (1932-2005 )

മിസ് കുമാരി ജ. (1932-1969 )

വി. ടി ഗോപാലകൃഷ്ണൻ ജ. (1937-1997)

പവിത്രൻ ജ. (1950-2006),

നർഗീസ് ദത്ത് ജ. (1929-1981),

മോഹിത് ചട്ടോപാദ്ധ്യായ ജ. (1934-2012)

ഡോ. മുഹ്‌യിദ്ദീൻ ആലുവായ് ജ. (1925-1996)

മർലിൻ മൺറോ ജ. (1926 – 1962)



ചരിത്രത്തിൽ ഇന്ന് …

***********************


193 - റോമൻ ചക്രവർത്തി ദിദിയുസ് ജൂലിയാനസ് വധിക്കപ്പെട്ടു.


1792 - കെന്റക്കി അമേരിക്കൻ ഐക്യനാടുകളിലെ പതിനഞ്ചാമത് സംസ്ഥാനമായി ചേർക്കപ്പെട്ടു.


1796 - ടെന്നിസി അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമതു സംസ്ഥാനമായി ചേർക്കപ്പെട്ടു.


1869 - തോമസ് എഡിസൺ വൈദ്യുത വോട്ടിങ്ങ് യന്ത്രത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.


1928 - വിദ്യാർത്ഥിമിത്രം ബുക്ക്‌ ഡിപ്പൊ കോട്ടയത്ത്‌ ആരംഭിച്ചു.


1980 - സി.എൻ.എൻ. സം‌പ്രേഷണം ആരംഭിച്ചു.


1986 - മാധ്യമം പത്രം ആരംഭം.


1990 - രാസായുധ നിർമ്മാണം അവസാനിപ്പിക്കുവാനുള്ള ഉടമ്പടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷുംസോവ്യറ്റ് നേതാവ് ഗോർബചോവും ഒപ്പുവച്ചു.


1999 - അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 1420 ലിറ്റിൽ റോക്ക് നാഷണൽ എയർപോർട്ടിൽ ലാൻഡിംഗിനിടെ തെന്നി തകർന്ന് ഡാലസിൽ നിന്ന് ലിറ്റിൽ റോക്കിലേക്കുള്ള വിമാനത്തിൽ 11 പേർ മരിച്ചു .


2001 - നേപ്പാളിലെ രാജകീയ കൂട്ടക്കൊല : നേപ്പാളിലെ കിരീടാവകാശി ദീപേന്ദ്ര തന്റെ അച്ഛനും അമ്മയുമുൾപ്പെടെ നിരവധി കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു.


2001 - ഡോൾഫിനേറിയം ഡിസ്കോതെക്ക് കൂട്ടക്കൊല : ടെൽ അവീവിലെ ഒരു ഡിസ്കോയിൽ ഹമാസ് ചാവേർ ബോംബർ 21 പേർ കൊല്ലപ്പെട്ടു .


2004 - ഒക്‌ലഹോമ സിറ്റി ബോംബിംഗ് സഹ-ഗൂഢാലോചനക്കാരൻ ടെറി നിക്കോൾസിനെ പരോൾ സാധ്യതയില്ലാതെ തുടർച്ചയായി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.


2008 - യൂണിവേഴ്സൽ സ്റ്റുഡിയോയുടെ പിൻഭാഗത്ത് തീപിടിത്തമുണ്ടായി , കിംഗ് കോംഗ് എൻകൗണ്ടറിന്റെ ആകർഷണവും സംഗീതത്തിനും സിനിമയ്ക്കുമുള്ള മാസ്റ്റർ ടേപ്പുകളുടെ ഒരു വലിയ ആർക്കൈവ് നശിപ്പിച്ചു, അതിന്റെ പൂർണ്ണ വ്യാപ്തി 2019 വരെ വെളിപ്പെടുത്തിയിരുന്നില്ല.


2009 - എയർ ഫ്രാൻസ് ഫ്ലൈറ്റ് 447 റിയോ ഡി ജനീറോയിൽ നിന്ന് പാരീസിലേക്കുള്ള വിമാനത്തിൽ ബ്രസീൽ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നു . 228 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു.


2009 – ജനറൽ മോട്ടോഴ്സ് ചാപ്റ്റർ 11 പാപ്പരത്തത്തിനായി ഫയൽ ചെയ്തു . ചരിത്രത്തിലെ നാലാമത്തെ വലിയ യുണൈറ്റഡ് സ്റ്റേറ്റ്സ് പാപ്പരത്തമാണിത്.


2011 - ന്യൂ ഇംഗ്ലണ്ടിൽ ഒരു അപൂർവ ചുഴലിക്കാറ്റ് പൊട്ടിപ്പുറപ്പെട്ടു ; ഇവന്റിനിടെ മസാച്യുസെറ്റ്‌സിലെ സ്പ്രിംഗ്‌ഫീൽഡിൽ ശക്തമായ EF3 ടൊർണാഡോ ആഞ്ഞടിച്ചു , നാല് പേർ മരിച്ചു.


2011 - സ്‌പേസ് ഷട്ടിൽ എൻഡവർ 25 വിമാനങ്ങൾക്ക് ശേഷം അവസാന ലാൻഡിംഗ് നടത്തി. 


2015 - ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ യാങ്‌സി നദിയിൽ 458 പേരുമായി പോയ കപ്പൽ മറിഞ്ഞ് 400 പേർ മരിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍