കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, സിവിൽ ഡിഫൻസ്, വടക്കാഞ്ചേരി യൂണിറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കേരള അഗ്നിരക്ഷ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് വടക്കാഞ്ചേരി യൂണിറ്റിലേക്ക് സന്നദ്ധ പ്രവർത്തകരുടെ അപേക്ഷ ക്ഷണിക്കുന്നു. 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സന്നദ്ധ സേവനങ്ങളിൽ താല്പര്യമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
ദുരന്തനിവാരണത്തിൽ ജില്ലാ, സംസ്ഥാന പരിശീലനങ്ങൾ പൂർത്തിയാക്കുന്നവർക്ക് നിലയത്തിന്റെ, കീഴിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സന്നദ്ധസേവ കരായി പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും ആയി.https://cds.fire.kerala.gov.in/index.php എന്ന പേജ് സന്ദർശിക്കുകയോ അഗ്നിരക്ഷാ നിലയുമായി ബന്ധപ്പെടുകയോ ചെയ്യുക- 04884236101,.7592911243,9567341711,7592911243,
0 അഭിപ്രായങ്ങള്‍