വൈദ്യുതി ചാർജ് ഇന്നുമുതൽ കൂടും.



സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതിക്ക് ചാര്‍ജ് കൂടും. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസ കൂടി ജൂണ്‍ മാസത്തില്‍ ഈടാക്കാന്‍ കെഎസ്ഇബി ഉത്തരവിട്ടു. നിലവിലെ ഒമ്പത് പൈസയ്ക്ക് പുറമെയാണിത്. മാസം നാല്‍പത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കളെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.   നിലവില്‍ ഈടാക്കുന്ന ഒമ്പത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി ഈടാക്കുമ്പോള്‍ 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍ ഇന്ന് മുതല്‍ നല്‍കേണ്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍