1198 എടവം 13
മകം / സപ്തമി
2023 മെയ് 27, ശനി
ഇന്ന്;
Multiple Sclerosis Month !
**************************
[നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു അസുഖമാണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ്.]
* നിക്കാരഗ്വ : സശസ്ത്ര ദിനം
* നൈജീരിയ :ശിശു ദിനം
* ബൊളീവിയ : മാതൃ ദിനം
* ജപ്പാൻ: നാവിക ദിനം
* സെന്റ് മാർട്ടിൻ: അടിമത്തം
നിർത്തലാക്കൽ ദിനം
* ആസ്ട്രേലിയ: അനുരഞ്ജന ദിനം !
* USA;
National Grape Popsicle Day
National Cellophane Tape Day
National Sunscreen Day
ജവഹർലാൽ നെഹ്രുവിന്റെ ചരമദിനം !
****************************************
//ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിക്ക് സ്മരണാഞ്ജലി ! //
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്്
''സ്വയം കാണാൻ ശ്രമിക്കുക, പലപ്പോഴും നമ്മുടെ ജീവിതം വികൃതമാണെന്ന് നാം അറിയുന്നില്ല. അറിഞ്ഞാൽത്തന്നെ ആ വൈകൃതം നമ്മുടെതാണെന്നു അംഗീകരിക്കാൻ നാം വിമുഖരുമാണ്.
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസ്സിനു ചുറ്റും നാം പണിയുന്നതാണ്''
. [ - ജവഹർലാൽ നെഹ്റു ]
***********************
പ്രമുഖ ഇടതുപക്ഷ സഹയാത്രികനും കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമായ കാരാട്ട് റസാഖിന്റേയും,
സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റിയംഗവും പതിനാലാം കേരള നിയസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്ന അംഗവുമായ എം. സ്വരാജ് (1977)ന്റേയും,
പതിനെട്ടാം വയസിൽ സ്പിൻ ബൗളറായി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച, പ്രതിരോധാത്മക ബാറ്റിംഗ് ശൈലിയിലൂടെ പേരെടുത്ത രവിശങ്കർ ജയദ്രിത ശാസ്ത്രി അഥവാ രവി ശാസ്ത്രിയുടെയും (1962),
ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന മഹേല ജയവർദ്ധനെയുടെയും (1977)ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***ലാത്തിച്ചാർജ് ചെയ്യട്ടെ, ഷെല്ലുകൾ വർഷിക്കട്ടെ ഞങ്ങള്‍ പിന്നോട്ടില്ല’
ഉദ്‌ഘാടന ദിവസം പുതിയ പാർലമെന്റ് വളയൽ സമരത്തിൽനിന്ന് എന്തുവന്നാലും പിന്നോട്ടില്ലെന്ന് സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾ. പൊലീസ് ലാത്തിച്ചാർജ് നടത്തിയാലും എത്ര ഷെല്ലുകൾ വർഷിച്ചാലും പതിനായിരങ്ങൾ അണിനിരക്കുന്ന മാർച്ച് സമാധാനപരമായി മുന്നോട്ട് നീങ്ങുമെന്നും സാക്ഷി മലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ എന്നിവർ പറഞ്ഞു.
പൊലീസുമായി ഏറ്റുമുട്ടാതെ അറസ്റ്റ് വരിക്കാൻ തയ്യാറാണ്. രാജ്യത്തിന്റെ പെൺകുട്ടികൾക്കായി നടത്തുന്ന സമരത്തിൽ എല്ലാ വനിതാ എംപിമാരോടും എംഎൽഎമാരോടും പങ്കെടുക്കാന്‍ താരങ്ങൾ അഭ്യർഥിച്ചു. ഞായറാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരം വളഞ്ഞ് വനിതാ മഹാപഞ്ചായത്ത് നടത്തുമെന്നാണ് കർഷക സംഘടനകളുടെയും ഖാപ് പഞ്ചായത്തുകളുടെയും പ്രഖ്യാപനം.
***ഒരു പോളിസിയിൽ എല്ലാ ഇൻഷുറൻസുകളും; പദ്ധതി തയ്യാറാക്കി ഐആർഡിഎ
ഒരൊറ്റ പോളിസിയിൽ തന്നെ ലൈഫ്, ഹെൽത്ത്, ആക്‌സിഡന്റ് തുടങ്ങി എല്ലാ ഇൻഷുറൻസുകളും ലഭ്യമാകും വിധം സമഗ്രമായ ഒരു പദ്ധതിക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്പ്‌മെന്റ് അതോറിറ്റി (ഐആർഡിഎ) രൂപം നൽകുന്നതായി റിപ്പോർട്ട്. ഇൻഷുറൻസ് ക്ലെയിമുകൾ മണിക്കൂറുകൾക്കകം തീർപ്പാക്കാനും ഇൻഷുറൻസിനൊപ്പം മൂല്യാധിഷ്‌ഠിത സേവനങ്ങൾ കൂടി ലഭ്യമാക്കാനും ആലോചനയുണ്ട്. ഇൻഷുറൻസ് മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായി നിയമഭേദഗതിയടക്കം സമ്പൂർണമായ അഴിച്ചുപണിക്കും ഐആർഡിഎയ്‌ക്ക് നീക്കമുണ്ട്.
പ്രാദേശികം
***************
***പോക്സോ കേസ് പ്രതിയെ ലൈംഗികമായി പീഡിപ്പിച്ച സിഐയ്ക്ക് പിരിച്ചുവിടൽ നോട്ടീസ്
അയിരൂർ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. ജോലിയിൽനിന്ന് പിരിച്ചുവിടുന്നതിന് മുന്നോടിയായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. പോക്സോ കേസിലെ പ്രതിയെ പീഡിപ്പിച്ചത് അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ജയസനിൽ.
***കേന്ദ്ര നടപടി കേരളത്തിലെ ജനങ്ങൾക്കെതിരായ വെല്ലുവിളി; ഒറ്റക്കെട്ടായി പ്രതിഷേധിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ
കേരളത്തിന്റെ കടമെടുപ്പ് പരിധി വലിയ തോതിൽ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഏതു വിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുന്നു കേന്ദ്രത്തിന്റെ സമീപനം. കേരളത്തിലെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളിയാണിതെന്നും എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കേണ്ട സന്ദർഭമാണിതെന്നും മന്ത്രി പ്രതികരിച്ചു.
***കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ട് മരിച്ചനിലയില്‍.
പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയിലാണ് തൂങ്ങിമരിച്ച നിലയില്‍ റസാഖിന്റെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ പഞ്ചായത്തിന് റസാഖ് നല്‍കിയ പരാതികളുടെ ഫയല്‍ സമീപം കണ്ടെത്തി.
റസാഖിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. റസാഖിന്റെ സഹോദരന്‍ ശ്വാസകോശരോഗം വന്ന് ഏതാനും മാസം മുന്‍പാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിലെ പുക ശ്വസിച്ചാണ് സഹോദരന്‍ മരിച്ചത് എന്ന് റസാഖ് പയമ്പ്രോട്ട് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും അദ്ദേഹം അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.
***എഐ ക്യാമറകള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം അപഹാസ്യം: സിപിഐ എം
ഒരു ജനസമൂഹത്തെ മുന്നോട്ട് നയിക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മാത്രമല്ല, നടപ്പാക്കിയ പദ്ധതികളും പൊളിക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇത് എത്രമാത്രം വിപത്‌കരമാണെന്ന് ഏവരും ആലോചിക്കണം. ശാസ്‌ത്ര സാങ്കേതിക രംഗത്തെ പുരോഗതി കൂടി ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് ക്ഷേമവും, വികസനവും ഉറപ്പുവരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് തടയുകയെന്ന ഗൂഢ ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്.
***ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
***ഹോട്ടലുടമയുടെ കൊലപാതകം: നടന്നത് അരുംകൊല; ഹോട്ടലിൽ മുറിയെടുത്തത് സിദ്ദിഖ്
ക്രൂരമായി കൊലചെയ്യപ്പെട്ട തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖിന് പ്രതികളുമായുള്ള ബന്ധത്തിൽ അടിമുടി ദുരൂഹത. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 21ഉം 18ഉം പ്രായമുള്ള പ്രതികൾ അരും കൊലയാണ് നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ സിദ്ദിഖിന്റെ എടിഎം ഉപയോഗിച്ച് തുടർച്ചയായി പണമെടുത്തിട്ടുണ്ട്. ഇതിൽ നിന്നും പ്രതികളുടെ ലക്ഷ്യം പണം തട്ടലായിരുന്നുവെന്ന് വ്യക്തം. കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഡി കാസ ഹോട്ടലിൽ കഴിഞ്ഞ 18ന് സിദ്ദിഖ് രണ്ട് മുറികൾ ബുക്ക് ചെയ്തിരുന്നു. ഇതിൽ ജി 3 മുറിയിൽ ഷിബിലിയും ഫർഹാനയുമായിരുന്നു ഉണ്ടായിരുന്നത്. ജി 4ൽ സിദ്ദിഖും. ഈ മുറിയിൽ വച്ചാണ് കൊലപാതകം നടന്നത്. മൂർച്ചയേറിയ ആയുധമുപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി രണ്ട് ബാഗുകളിലേക്ക് മാറ്റുകയായിരുന്നു.
കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പ് ആണോ എന്നതടക്കമുള്ള കാര്യത്തില്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തത വരികയുള്ളൂ എന്നും എസ്പി പറഞ്ഞു.
***അരിക്കൊമ്പന്‍ എട്ട് കിലോമീറ്റര്‍ അകലെ; ചിന്നക്കനാലിലേക്ക് തിരിച്ചെത്താന്‍ സാധ്യത
ചിന്നക്കനാലുകാരുടെ ഉറക്കം കെടുത്തിയതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് നാടുകടത്തിയ അരിക്കമ്പൊന്‍ എന്ന കാട്ടാന തന്റെ പഴയ തട്ടകത്തിലേക്ക് തന്നെ തിരിച്ചെത്താന്‍ സാധ്യത. ആനയുടെ നിലവിലെ സഞ്ചാര പാത ചിന്നക്കനാല്‍ ലക്ഷ്യമാക്കിയാണെന്നാണ് ലഭിക്കുന്ന സൂചന. നിലവില്‍ തമിഴ്നാട് വനമേഖലയിലുള്ള അരിക്കൊമ്പന്‍ കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ കുമളിക്ക് എട്ട് കിലോമീറ്റര്‍ മാത്രം അകലത്തിലെത്തിയെന്ന് ജിപിഎസ് സിഗ്‌നലില്‍ വ്യക്തമായി.
ദേശീയം
***********
***പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല'
ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു. ജസ്റ്റിസ് ജെ. കെ. മഹേശ്വരി, പി. എസ് നരസിംഹ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഹർജി പരിഗണിക്കുന്നതിന് വിസമ്മതമറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് പരാതിക്കാരൻ ഹരജി പിൻവലിച്ചു.
***അഭിമാന നിമിഷത്തിന് ഒരു അടയാളം: പുതിയ 75 രൂപ നാണയം കേന്ദ്രസർക്കാർ പുറത്തിറക്കും
കേന്ദ്രസർക്കാർ 75 രൂപയുടെ പുതിയ നാണയം പുറത്തിറക്കുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാർഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ നാണയം പുറത്തിറക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് നാണയം പ്രകാശനം ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പ്രകാശന കർമ്മം നിർവഹിക്കുക.
നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭം ആലേഖനം ചെയ്തിരിക്കും. ദേവനാഗരി ലിപിയിൽ ഭാരതം എന്ന് ഇടത് വശത്തും ഇന്ത്യ എന്ന് ഇംഗ്ലീഷിൽ വലതും വശത്തും എഴുതിയിരിക്കും. താഴെ സത്യമേവ ജയതേ എന്നും രേഖപ്പെടുത്തിയിരിക്കും. 44 മില്ലിമീറ്റർ ചുറ്റളവുള്ള വൃത്താകൃതിയിലുള്ള നാണയമായിരിക്കും ഇത്. 35 ഗ്രാം തൂക്കം വരുന്ന നാണയം നിർമ്മിച്ചിരിക്കുന്നത് 50 ശതമാനം വെള്ളിയും 40 ശതമാനം കോപ്പറും അഞ്ച് ശതമാനം സിങ്കും അഞ്ച് ശതമാനം നിക്കലും ചേർത്താണ്
***പാർലമെന്റ് മന്ദിരം ഉദ്ഘാടനം; പ്രതിപക്ഷ നിലപാടിനെതിരെ പ്രമുഖർ; സർക്കാരിന് ഐക്യദാർഢ്യം, 270 പേരുടെ തുറന്ന കത്ത്
പാർലമെന്റ് മന്ദിര ഉദ്ഘാടന വേളയിലെ പ്രതിപക്ഷ നിലപാടിനെതിരെ പ്രതികരിച്ച് പ്രമുഖർ. 270 പേർ സർക്കാരിന് ഐക്യദാർഡ്യവുമായി തുറന്ന കത്ത് അയച്ചു. പ്രതിപക്ഷം ഉന്നയിക്കുന്ന കാരണങ്ങൾ ബാലിശമെന്നാക്ഷേപം. പ്രധാനമന്ത്രിക്ക് ഐക്യദാർഢ്യം അറിയിച്ച് മുൻ അംബാസിഡർമാർ അടക്കമുള്ള സംഘം രംഗത്തെത്തി.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി, ആർജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാർക്കണ്ട് മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരളാ കോൺഗ്രസ് എം, ആർഎസ്പി, രാഷ്ട്രീയ ലോക്ദൾ, വിടുതലൈ ചിരുതൈഗൽ കച്ചി, എംഡിഎംകെ അടക്കം 19 പാർട്ടികൾ സംയുക്ത പ്രസ്താവനയിറക്കിയിരുന്നു.
***ഫുഡ് ഇൻസ്പെക്ടറുടെ Samsung S23 phone ജലസംഭരണിയിൽ വീണു; മൂന്ന് ദിവസം അടിച്ചൊഴിവാക്കിയത് 41000 ഘനമീറ്റർ വെള്ളം!
റായ്പൂർ: ഫുഡ് ഇൻസ്പെക്ടറുടെ ഡാമിൽ വീണ 96,000 രൂപയുടെ ഫോൺ വീണ്ടെടുക്കാൻ ജലസംഭരണി വറ്റിക്കാൻ ഉത്തരവിട്ടത് വിവാദത്തിൽ. ഛത്തീസ്ഗഢിലെ ഖേർഖട്ട പറാൽകോട്ട് റിസർവോയറിലാണ് ഫുഡ് ഇൻസ്പെക്ടർ രാജേഷ് വിശ്വാസിന്റെ സാംസങ് എസ്23 ഫോൺ നഷ്ടമായത്.
ഇതോടെ 15 അടി താഴ്ച്ചയുള്ള ജലസംഭരണിയിൽ നിന്ന് വെള്ളം ഒഴിച്ചു കളയുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഉദ്യോഗസ്ഥന്റെ ഫോൺ വീണ്ടെടുക്കാൻ മൂന്ന് ദിവസത്തിനുള്ളിൽ 41,000 ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് കളഞ്ഞത്.
അന്തർദേശീയം
*******************
***അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; ട്രംപിനെതിരെ റോൺ ഡി സാന്റിസും
2024ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സജ്ജനായി ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസും. റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനു വേണ്ടി മത്സരിക്കുമെന്ന് സാന്റിസ് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായുള്ള മത്സരത്തിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഏറ്റവും ശക്തമായ വെല്ലുവിളി ഉയർത്തുക ഇദ്ദേഹമായിരിക്കുമെന്നാണ് റിപ്പോർട്ട്.
മുൻ എംപിയായ സാന്റിസ് രണ്ടാംവട്ടമാണ് ഫ്ലോറിഡ ഗവർണറായത്. . മുൻ യു എൻ സ്ഥാനപതി നിക്കി ഹാലി എന്നിവർ ഉൾപ്പെടെ അഞ്ചുപേരാണ് നേരത്തേ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും മത്സരിക്കുമെന്നാണ് വിവരം
***ബലാറസിലേക്ക് റഷ്യൻ ആണവായുധങ്ങൾ ; ഇരു രാജ്യവും കരാറിൽ ഒപ്പിട്ടു
വിന്യസിച്ചശേഷവും ആയുധങ്ങളുടെ നിയന്ത്രണം റഷ്യക്കുതന്നെ ആയിരിക്കുമെന്നും വ്യാഴാഴ്ച ഒപ്പിട്ട കരാറിൽ പറയുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ബലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോയും തമ്മിൽ നേരത്തേ എത്തിച്ചേർന്ന ധാരണയാണ് ഇതോടെ ഔദ്യോഗിക തീരുമാനമായി മാറിയത്.
കായികം
************
***' റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനോട് മാപ്പ് ചോദിച്ച് ലാ ലീഗ പ്രസിഡന്‍റ് ഹാവിയർ ടെബാസ്.
വംശീയാധിക്ഷേപത്തിന് ഇരയായ വിനിഷ്യസിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ പരാമർശത്തിനാണ് ടെബാസ് മാപ്പ് പറഞ്ഞത്.
ലാ ലീഗയില്‍ വലൻസിയക്കെതിരായ റയല്‍ മാഡ്രിഡിന്‍റെ എവേ മത്സരത്തിനിടെയാണ് കാണികൾ വിനിഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ചത്. കളിയാക്കൽ അസഹനീയമായതോടെ മത്സരത്തിനിടെ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഗാലറിയില്‍ തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചു. ഇതോടെ കാണികള്‍ ഒന്നാകെ വിനീഷ്യസിനെതിരെ തിരിയുകയും കളി നിർത്തിവയ്ക്കേണ്ടിവരുകയും ചെയ്‌തു.
വാണിജ്യം
************
***സ്വർണവില കുത്തനെ ഇടിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു.
520 രൂപയാണ് രണ്ട ദിവസംകൊണ്ട് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 44,520 രൂപയാണ്.
മിനിഞ്ഞാന്ന് സ്വർണത്തിന് 360 രൂപ കുറഞ്ഞിരുന്നു. മിനിഞ്ഞാന്ന് രാവിലെ 1958 ഡോളറായിരുന്നു അന്തര്ഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില. വൈകിട്ട് 7 മണിക്ക് യുഎസ് വിപണി തുറന്നപ്പോൾ സ്വർണ വില 1944 ഡോളറിലേക്ക് എത്തി. ഇതോടെ സംസ്ഥനത്തും സ്വർണവില കുത്തനെ ഇടിഞ്ഞു.
***ഈ വർഷവും കടൽ കടക്കാനാകില്ല'; ഗോതമ്പിന്റെ കയറ്റുമതി നിരോധനം തുടരും
ഗോതമ്പിന്റെ ഉൽപ്പാദനം കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷം മേയിൽ ഗോതമ്പിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. രാജ്യത്ത് വില കുതിച്ചുയർന്നതിനെ തുടർന്ന് നിരോധിക്കുകയിരുന്നു.
ഗോതമ്പ് കയറ്റുമതി അനുവദിക്കില്ലെന്ന് ഭക്ഷ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി സുബോധ് കെ സിംഗ് പറഞ്ഞു, ഇന്ത്യ ഗോതമ്പ് കയറ്റുമതി ചെയ്യുന്നത് ആഭന്തര ഉപയോഗത്തിന് ശേഷം മിച്ചം വരുമ്പോൾ മാത്രമാണെന്നും അല്ലാതെ പ്രാഥമിക ഗോതമ്പ് കയറ്റുമതി രാജ്യമല്ലെന്നും സുബോധ് കെ സിംഗ് കൂട്ടിച്ചേർത്തു.
ഇന്നത്തെ സ്മരണ !!!"
************************
ഐ.സി. ചാക്കോ മ. (1875-1966)
പി. കുഞ്ഞിരാമൻ നായർ മ. (1905-1978),
ഐ.സി.പി. നമ്പൂതിരി മ. 1910-2001
ഒടുവിൽ ഉണ്ണികൃഷ്ണൻ മ. (1944 -2006),
പി.സി.തോമസ് പന്നിവേലിൽ മ.(1938-2006)
മുട്ടാണിശ്ശേരിൽ എം.കോയാക്കുട്ടി മ. (1926-2013)
കണ്ടുകുരി വീരശാലിങ്കം മ.(1848-1919),
ജവഹർലാൽ നെഹ്രു മ. (1889-1964)
സർദാർ ഹുക്കം സിങ് മ. ( 1895-1983)
അജയ്‌കുമാർ മുഖർജി മ. (1901-1986)
മിനു മസാനി മ. (1905 -1998)
ജഗ്‌ജിത്‌സിംഗ് ല്യാല്‍പുരി മ. (1917-2013)
ലിറോയ് റോബർട്ട് റിപ്ലെ മ. (1890-1949)
നിധീരിക്കൽ മാണിക്കത്തനാർ ജ.(1842)
മലയാറ്റൂർ രാമകൃഷ്ണൻ ജ. (1927-1997)
പി.വി.കൃഷ്ണവാര്യർ ജ. (1877-1958)
കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് ജ.(1924-2012)
മടവൂർ ഭാസി ജ. (1927-2007)
ഒ.എൻ.വി കുറുപ്പ് ജ. ( 1931- 2016)
ബിപൻ ചന്ദ്ര ജ.( 1928 - 2014)
ക്രിസ്റ്റഫർ ലീ ജ. (1922 -2015 )
ലൂയി ഫെർഡിനൻഡ് സെലിൻ ജ. (1894-1961)
ചരിത്രത്തിൽ ഇന്ന്…
*************************
1908 - അഹ്മദിയാ ഖിലാഫത് ആരംഭിച്ചു
1919 - അറ്റ്ലാൻറിക് സമുദ്രത്തിന് കുറുകെ ആദ്യമായി വിമാനം പറന്നു.
1937 - സാൻ ഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് പാലത്തിലൂടെ ഗതാഗതം തുടങ്ങി.
1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ പടക്കപ്പലായ ബിസ്മാർക്ക് അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങി ഏകദേശം 2100 പേർ മരണമടഞ്ഞു.
1947 - പി.എൻ പണിക്കരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ഗ്രന്ഥശാല സംഘം രജിസ്റ്റർ ചെയ്യപ്പെട്ടു.
1969 - കർദ്ദിനാൾ സ്ഥാനം ലഭിച്ച ആദ്യ കേരളീയ മെത്രാൻ ആർച്ച് ബിഷപ്പ് ജോസഫ് ബിഷപ് ജോസഫ് പാറേക്കാട്ടിൽ ചുമതലയേറ്റു.
1977 - 265 മത്തെ മാർപാപ്പയായി ബെനഡിക്ട് പതിനാറാമൻ സ്ഥാനാരോഹണം ചെയ്തു.
1995 - തിരൂരങ്ങാടി ഉപ തിരഞ്ഞെടുപ്പിൽ എ.കെ ആന്റണി വിജയിച്ചു.
2005 - ബോംബെ ഹൈയിലുണ്ടായ തീപിടുത്തത്തിൽ കനത്തനാശം
2016 - അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഹിരോഷിമ സന്ദർശിച്ചു. അണുബോംബിട്ട ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ഹിരോഷിമയിൽ എത്തുന്നത്.
2017 - കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയുടെ നേതാവായി റോണ ആംബ്രോസിന് ശേഷം ആൻഡ്രൂ സ്‌കീർ ചുമതലയേറ്റു.
2020 - ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) പ്രസിഡന്റ്, ഡോ. നരീന്ദർ ധ്രുവ് ബാത്രയെ (63) ഒളിമ്പിക് ചാനൽ കമ്മീഷൻ അംഗമായി നിയമിച്ചു.
0 അഭിപ്രായങ്ങള്‍