അമ്മചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരണവും, പഠനോപകരണങ്ങളുടെ വിതരണവും നടന്നു.

 


വടക്കാഞ്ചേരി: ജീവകാരുണ്യ രംഗത്ത് നിരവധി പദ്ധതികൾ നടപ്പിലാക്കുന്ന അമ്മചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരണവും, പഠനോപകരണങ്ങളുടെ വിതരണവും നടന്നു.അമ്മചാരിറ്റബിൾ സൊസൈറ്റി ഓഫീസിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ഫോർമർ പ്രസിഡൻ്റ് കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു.



 സൊസൈറ്റി പ്രസിഡൻ്റ് കുമാരി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു.വടക്കാഞ്ചേരി നഗരസഭ കൗൺസിലർ എസ് എ എ അസാദ് മുഖ്യാപ്രഭാഷണം നടത്തി.മാധ്യമ പ്രവർത്തകൻ ജോണി ചിറ്റിലപ്പിള്ളി, ഭാരവാഹികളായ ഓമനവർഗ്ഗീസ്, പങ്കജം കൃഷ്ണൻകുട്ടി, ലതബിജു, ബേബിചന്ദ്രൻ, സാവിത്രി ശിവശങ്കരൻ തുടങ്ങിയവർപ്രസംഗിച്ചു.ചടങ്ങിൽരതി പഴയന്നൂർ സ്വാഗതവും, നിഷകാർമൽ നന്ദിയും പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍