വടക്കാഞ്ചേരി നഗരസഭ 130,131 അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി.



 വടക്കാഞ്ചേരി നഗരസഭ 130,131 അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി. കുമാരി, ഡെയ്സി അംഗൻവാടി ടീച്ചർമാരുടെ അദ്ധ്യക്ഷതയിൽ നടത്തിയ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം വാർഡ് കൗൺസിലർ മല്ലിക സുരേഷ് നിർവ്വഹിച്ചു. 



മുൻ വാർഡ് കൗൺസിലർ എ.എച്ച്. അബ്ദുൾ സലാം മുഖ്യാതിഥിയായി പങ്കെടുത്തു. പുതുതായി അംഗൻവാടിയിൽ എത്തിച്ചേർന്ന കുരുന്നുകൾക്ക് സമ്മാനവും മധുര പലഹാരങ്ങളും വിതരണം ചെയ്തു. 



ഉയർന്ന ക്ലാസ്സുകളിലേക്ക് പോകുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍