തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് ഓൺലൈനിലൂടെ മുൻകൂട്ടി ഒ.പി. ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യമൊരുങ്ങി
തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് ഓൺലൈനിലൂടെ മുൻകൂട്ടി ഒ.പി. ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യമൊരുങ്ങി. ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായാണിത്. ഇ-ഹെൽത്ത് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത രോഗികൾക്കാണ് ഈ സൗകര്യം ലഭിക്കുക. ഇ-ഹെൽത്ത് വെബ്സൈറ്റ് മുഖേനയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. എല്ലാ ചികിത്സാവിഭാഗങ്ങളിലും ഇൗ സേവനം ലഭ്യമാകും.
പരീക്ഷണാടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിലും ഇരുപതുപേർക്ക് വീതമാണ് ബുക്കിങ്ങിനായി നീക്കിവെച്ചത്. കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാൻ ഇത് സഹായകമാകും. മെഡിക്കൽ കോളേജിൽ ഡിസംബറിലാണ് ഇ-ഹെൽത്ത് സംവിധാനം ആരംഭിച്ചത്. ഇ-ഹെൽത്ത് സ്ഥാപനങ്ങളിൽനിന്ന് എടുക്കുന്നതോ ഓൺലൈനായി എടുക്കുന്നതോ ആയ യു.എച്ച്.ഐ.ഡി. ഉപയോഗിച്ച് ഒ.പി. ടിക്കറ്റെടുക്കാം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ