🟣 വോട്ടിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥന്മാർ പോളിംഗ് ബൂത്തുകളിലേക്ക് നീങ്ങി. 🟣

വോട്ടിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥന്മാർ പോളിംഗ് ബൂത്തുകളിലേക്ക് നീങ്ങി.

ചേലക്കര നിയോജക മണ്ഡലത്തിലെ 218 പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള ബാലറ്റ് പെട്ടിയുമായി പോളിംഗ് ഉദ്യോഗസ്ഥന്മാർ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചു. ചെറുതുരുത്തി ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാർ ഇന്നലെ രാവിലെ ഒമ്പതോടെ ബൂത്തുകളിലേക്ക് മടങ്ങിയത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് റിട്ടേണിംഗ് ഓഫീസർ എസ്. അൻസാദ് നിർദേശങ്ങൾ നൽകി. തിരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തതായും ആർ ഒ പറഞ്ഞു. കുന്നംകുളം എസിപിയുടെ കീഴിലുള്ള സുരക്ഷാ ഉദ്യോഗസ്ഥന്മാരും സംഘത്തിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍