ക്ലേലിയ ബർബിയേരി ഹോളി ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൻ്റെ 43-ാം വാർഷികം അതിവിപുലമായി ആഘോഷിച്ചു.

ക്ലേലിയ ബർബിയേരി ഹോളി ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൻ്റെ 43-ാം വാർഷികം അതിവിപുലമായി ആഘോഷിച്ചു.

 സ്കൂളിൽ നടന്ന വാർഷികാഘോഷം നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഫൊറോന വികാരി ഫാ.വർഗ്ഗീസ് തരകൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലറും, പാർലമെന്ററി പാർട്ടി നേതാവുമായ പി. എൻ. വൈശാഖ്, എൽ എസ് എം എസ് ഡെലിഗേഷൻ സുപ്പീരിയർ സിസ്റ്റർ മരിയ ഫ്ലോറ ചിറ്റിലപ്പിള്ളി, പിടിഎ പ്രസിഡൻ്റ് സജി ജോസഫ്, സ്കൂൾ മാനേജർ സിസ്റ്റർ ട്രീസ മരിയ മഞ്ഞളി, സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ വിമല പനക്കൽ, സ്കൂൾ ലീഡർ കെ ആർ ഹരിഗോവിന്ദ്  തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കിഡ്നി തകരാറിലായ വ്യക്തിക്ക് കിഡ്നിദാനം ചെയ്ത സ്കൂളിലെ വിദ്യാർത്ഥിയുടെ മാതാവ് ലിൻസി ഡാർവിയെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍