സംസ്ഥാനത്ത് വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കുന്നതിനായി നടത്തിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (Special Intensive Revision - SIR) കരട് പട്ടിക പ്രസിദ്ധീകരിച്ചു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ഷൻ കമ്മീഷൻ നടത്തിയ വീടുവീടാന്തരമുള്ള പരിശോധനയ്ക്ക് ശേഷമുള്ള ആദ്യ പട്ടികയാണിത്. വോട്ടർമാർക്ക് തങ്ങളുടെ പേര് പട്ടികയിൽ ഉണ്ടെന്ന് ഇപ്പോൾ ഓൺലൈനായി പരിശോധിക്കാവുന്നതാണ്.
പരിശോധിക്കേണ്ട വിധം:
https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ചോ അല്ലെങ്കിൽ വോട്ടർ ഐഡി കാർഡിലെ EPIC നമ്പർ നൽകിയോ സെർച്ച് ചെയ്യാവുന്നതാണ്.
പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തുക. പേര് ഒഴിവാക്കപ്പെടുകയോ വിവരങ്ങളിൽ തെറ്റുകൾ ഉണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ പരാതി നൽകാനും തിരുത്തലുകൾ വരുത്താനും ജനുവരി 22 വരെ സമയമുണ്ട്.
മരിച്ചവർ, താമസം മാറിയവർ, ഇരട്ടിപ്പുള്ളവർ എന്നിവരെ ഒഴിവാക്കി പട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ലക്ഷക്കണക്കിന് പേരെ പട്ടികയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അതിനാൽ ഓരോ വോട്ടറും തങ്ങളുടെ വോട്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
0 അഭിപ്രായങ്ങള്‍