ചരിത്ര നേട്ടം: വയനാട് മെഡിക്കല്‍ കോളേജിന് നാഷണൽ മെഡിക്കൽ കൗൺസിൽ അംഗീകാരം.


 
ചരിത്ര നേട്ടം: വയനാട് മെഡിക്കല്‍ കോളേജിന് നാഷണൽ മെഡിക്കൽ കൗൺസിൽ അംഗീകാരം. 

വയനാട് മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കൗൺസിൽ അനുമതി ലഭിച്ചു. 50 എംബിബിഎസ് സീറ്റുകള്‍ക്കാണ്  അനുമതി ലഭിച്ചത്. എന്‍.എം.സി. മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടെയാണ് അംഗീകാരം നേടിയെടുത്തത്.

എത്രയും വേഗം നടപടിക്രമങ്ങള്‍ പാലിച്ച് ഈ അധ്യായന വര്‍ഷം തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മറ്റ് മെഡിക്കല്‍ കോളേജുകളെ പോലെ വയനാട് മെഡിക്കല്‍ കോളേജിനേയും ഘട്ടം ഘട്ടമായി വികസിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ഈ മെഡിക്കല്‍ കോളേജിൽ നടത്തിയത്. എംബിബിഎസ് കോഴ്‌സ് ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യവുമൊരുക്കിയിട്ടുള്ളതായും ജില്ലാ കളക്ടർ അറിയിച്ചു.

പ്രിയങ്ക ഗാന്ധി കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നഡ്ഡയ്ക്ക് മുന്നിൽ ഈ വിഷയം നിരന്തരം ഉയർത്തിയിരുന്നതായും, കത്ത് നൽകുകയും, നേരിട്ട് വിഷയത്തിന്റെ ഗൗരവം പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നതായും, ഒടുവിൽ വയനാട്ടുകാർക്ക് അഭിമാനിക്കാൻ കഴിഞ്ഞിരിക്കുന്നതായി ടി. സിദ്ധിഖ് എം എൽ എ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ. പി. നഡ്ഡയ്ക്കും അതോടൊപ്പം സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനും വിഷയത്തിൽ നടത്തിയ ഇടപെടലിന് എം എൽ എ നന്ദി അറിയിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍