വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ റീജിയണല്‍ ഫയര്‍ ഓഫീസറുടെ കൈയ്യില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു.




പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളുടെ ചുമതലയുള്ള പാലക്കാട് റീജിയണല്‍ ഫയര്‍ ഓഫീസിലെ റീജിയണല്‍ ഫയര്‍ ഓഫീസര്‍, ഫയര്‍ എന്‍.ഒ.സി നല്‍കുന്നതിന് ഏജന്‍സികള്‍ മുഖേന വ്യാപകമായി വന്‍ തുകകള്‍ കൈക്കൂലി കൈപ്പറ്റുന്നതായി വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് (19.09.2025 ന് ) പാലക്കാടുള്ള റീജിയണല്‍ ഫയര്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഒരു മിന്നല്‍ പരിശോധന നടത്തി. ഉച്ചക്ക് 12.00 മണിക്ക് ആരംഭിച്ച മിന്നല്‍ പരിശോധന 02.30 മണിക്ക് അവസാനിച്ചു. പരിശോധനയില്‍ റീജിയണല്‍ ഫയര്‍ ഓഫീസറുടെ കൈയ്യില്‍ നിന്നും കണക്കില്‍പ്പെടാത്ത 13,590/-രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. 

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍