വടക്കാഞ്ചേരി മണ്ഡലത്തിലെ അത്താണി, മുളങ്കുന്നത്തുകാവ്, ചെമ്പിശ്ശേരി റെയിൽവേ മേൽപ്പാലങ്ങൾക്ക് താഴെയുള്ള ഭാഗം സൗന്ദര്യവൽക്കരിച്ച് വീ പാർക്കുകൾ സ്ഥാപിക്കുന്നതിനായി ടൂറിസം വകുപ്പ് രണ്ടു കോടി രൂപ അനുവദിച്ചു. റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതിനായി ഏറ്റെടുത്ത, നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി ഫലപ്രദമായി വിനിയോഗിച്ചാണ് സംസ്ഥാന സർക്കാരിന്റെ ഡിസൈൻ പോളിസിക്ക് അനുയോജ്യമായ വിധം വി പാർക്കുകൾ നിർമ്മിക്കുക. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെടിഐല്‍) ആണ് പദ്ധതിയുടെ നോഡൽ ഏജൻസി.
കൊല്ലം നഗരത്തിൽ നടപ്പാക്കിയ പൈലറ്റ് പദ്ധതി വടക്കാഞ്ചേരി മണ്ഡലത്തിലെ എല്ലാ മേൽപ്പാലങ്ങൾക്ക് താഴെയും യാഥാർത്ഥ്യമാക്കണമെന്ന താല്പര്യത്തോടെ നടത്തിയ ദ്രുതഗതിയിലുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് മണ്ഡലത്തിലെ അത്താണി, മുളങ്കുന്നത്തുകാവ്, ചെമ്പിശ്ശേരി റെയിൽവേ മേൽപ്പാലങ്ങൾക്ക് താഴെ വീ പാർക്കുകൾ അനുവദിച്ച് ടൂറിസം വകുപ്പ് ഉത്തരവായത്. മേൽപ്പാലങ്ങൾക്ക് താഴെയുള്ള ഭൂമിയുടെ സ്കെച്ച് റവന്യു വകുപ്പിൽ നിന്നും ശേഖരിച്ച് പൊതുമരാമത്ത് വകുപ്പിൽ നിന്നും എൻ.ഓ.സി. ലഭ്യമാക്കി. തുടർന്ന് ടൂറിസം വകുപ്പിന്റെ എംപാനൽഡ് ആർക്കിടെക്റ്റ് മുഖേന വിശദമായ ഡി.പി.ആർ. തയ്യാറാക്കി സമയബന്ധിതമായി ടൂറിസം വകുപ്പിന്റെ അനുമതിക്കായി സമർപ്പിച്ചതോടെയാണ് വീ പാർക്ക് പദ്ധതി സംസ്ഥാന വ്യാപകമാക്കിയപ്പോൾ ആദ്യഘട്ടത്തിൽ തന്നെ വടക്കാഞ്ചേരി മണ്ഡലത്തിലെ മൂന്ന് മേൽപ്പാലങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ സാധിച്ചത്.
മേല്‍പ്പാലങ്ങളുടെ അടിവശത്ത് മനോഹരമായ നടപ്പാതകള്‍, ചിത്രങ്ങള്‍ വരച്ച സൈഡ് വാളുകള്‍, കഫെ, ബാഡ്മിന്റണ്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ബെഞ്ചുകളുള്‍പ്പെടെയുള്ള ഇരിപ്പിടങ്ങള്‍, മനോഹരമായ പുല്‍ത്തകിടികള്‍, ആംഫി തിയേറ്റര്‍, ട്രാഫിക് നിയമങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍, ഓപ്പണ്‍ ജിം, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും കളി ഉപകരണങ്ങളും, ക്യാമറകളും മറ്റ് സുരക്ഷാസജ്ജീകരണങ്ങളും, വെളിച്ച സജ്ജീകരണസംവിധാനങ്ങള്‍, ശൗചാലയങ്ങള്‍ തുടങ്ങി വിവിധങ്ങളായ സൗകര്യങ്ങളാണ് ഓരോ വി പാർക്കിലും ഒരുങ്ങുന്നത്. നേരത്തെ അവഗണിക്കപ്പെട്ട് പാഴായിക്കിടന്ന ഇടങ്ങളെ മനോഹരമാക്കി സംരക്ഷിച്ച് വിനോദ ഉപാധികള്‍ക്കുള്ള മേഖലയാക്കി മാറ്റുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ നയമാണ് നടപ്പിലാക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
അത്താണി മേൽപ്പാലത്തിന് താഴെ വീ പാർക്ക് സ്ഥാപിക്കുന്നതിനായി 70.60 ലക്ഷം രൂപയാണ് അനുവദിച്ചത്. കഫേ, നടപ്പാത, ചുവര്ചിത്രങ്ങൾ, ചുറ്റുമതിൽ, ബാഡ്മിന്റൺ കോർട്ട്, വോളീബോൾ കോർട്ട്, സീറ്റിങ്, ഓപ്പൺ ജിം, കുട്ടികളുടെ കളി ഉപകരണങ്ങൾ, ലാന്റ്സ്കേപ്പിംഗ്, ടോയ്‌ലെറ്റ്, ലൈറ്റിംഗ്, മറ്റു സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഒരുക്കും. ചെമ്പിശ്ശേരി മേൽപ്പാലത്തിന് താഴെ വീ പാർക്ക് സ്ഥാപിക്കുന്നതിനായി 78.70 ലക്ഷം രൂപയാണ് അനുവദിച്ചത്. ആംഫി തീയ്യറ്റർ, ഇൻഡോർ പ്ലേ ഏരിയ, കഫേ, നടപ്പാത, എൻട്രി ഗെയ്റ്റ്, ചുവര്ചിത്രങ്ങൾ, കുട്ടികളുടെ കളി ഉപകരണങ്ങൾ, ലാന്റ്സ്കേപ്പിംഗ്, ടോയ്‌ലെറ്റ്, ലൈറ്റിംഗ്, മറ്റു സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഒരുക്കും. മുളങ്കുന്നത്തുകാവ് വെളപ്പായ മേൽപ്പാലത്തിന് താഴെ വീ പാർക്ക് സ്ഥാപിക്കുന്നതിനായി 55.30 ലക്ഷം രൂപയാണ് അനുവദിച്ചത്. കഫേ, നടപ്പാത, ചുവര്ചിത്രങ്ങൾ, ബാഡ്മിന്റൺ കോർട്ട്, സീറ്റിങ്, ഓപ്പൺ ജിം, കുട്ടികളുടെ കളി ഉപകരണങ്ങൾ, ലാന്റ്സ്കേപ്പിംഗ്, ടോയ്‌ലെറ്റ്, ലൈറ്റിംഗ്, മറ്റു സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഒരുക്കും.
ഉപയോഗിക്കാതെ കിടക്കുന്ന മേല്‍പ്പാലങ്ങളുടെ അടിവശം പൊതുജനസൗഹൃദമാക്കി സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒത്തൊരുമിച്ചുകൂടി കായിക വിനോദങ്ങളിലേര്‍പ്പെടാനുള്ള പൊതു ഇടമാക്കുകയാണ് വി പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്. വി പാര്‍ക്കുകളായി മാറുന്നതോടെ മേല്‍പ്പാലങ്ങളുടെ അടിവശം സാമൂഹിക ഇടപെടലുകള്‍ക്കും സാംസ്‌കാരിക കൂടിച്ചേരുലകള്‍ക്കുമുള്ള ഇടമായി മാറും. യാത്രക്കാര്‍ക്കുള്ള ഇടത്താവളവും പ്രദേശവാസികള്‍ക്ക് കായിക വിനോദത്തിനുള്ള കേന്ദ്രവുമായി ഇവിടങ്ങള്‍ മാറും. കൊല്ലത്ത് നടപ്പാക്കിയ പൈലറ്റ് പദ്ധതി വന്‍വിജയമായതോടെ വടക്കാഞ്ചേരി മണ്ഡലത്തിൽ വീ പാർക്ക് യാഥാർത്ഥ്യമാക്കുന്നതിനായി നടത്തിയ കൂട്ടായപരിശ്രമത്തിന്റെ ഫലമായാണ് അത്താണി, മുളങ്കുന്നത്തുകാവ്, ചെമ്പിശ്ശേരി മേൽപ്പാലങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ സാധിച്ചെതെന്നും എം.എൽ.എ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍