മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി തെക്കുംകര ഗ്രാമപഞ്ചായത്തിൽ ജനജാഗ്രതാ സമിതി യോഗം ചേർന്നു. വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന തെക്കുംകര ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ചാണ് യോഗം നടന്നത്.
തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഉമാലക്ഷ്മി, വാർഡ് മെമ്പർമാർ, കർഷക പ്രതിനിധികൾ, മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വാണിയംപാറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗിരീഷ് എന്നിവർ പങ്കെടുത്തു. വനം വകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യുകയും പ്രാദേശിക തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനമെടുക്കുകയും ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍