മതപണ്ഡിതർ സത്ഗുണ സമ്പന്നരായിരിക്കണം: ജിഫ്രി തങ്ങൾ

 


ദേശമംഗലം: സമുദായത്തിന് നേതൃത്വം നൽകുന്ന മതപണ്ഡിതർ സത്ഗുണ സമ്പന്നരായിരിക്കണമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പ്രവാചകന്മാരുടെ ചര്യ അതായിരുന്നുവെന്നും, ഇന്നത്തെ പണ്ഡിതരും അത് മാതൃകയാക്കണമെന്നും തങ്ങൾ പറഞ്ഞു. തീവ്രവാദം വംശീയത പ്രോൽസാഹിപ്പിച്ചിട്ടല്ല രാജ്യതാൽപര്യം മാതൃകയായി നിന്ന് പോരുന്ന നാടിൻ്റെ ഐക്യവും, സ്നേഹവും ഊട്ടി ഉറപ്പിക്കാൻ വിദ്യാഭാസം ഭൗതികമായും സൗകര്യം ചെയ്ത് കൊടുത്ത നബിയും, സഹാബത്ത് പഠിപ്പിച്ച വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കാൻ സമസ്ത മുന്നിൽ നിന്നിട്ടുണ്ട്.

അതിന് ആവശ്യമായ സംവിധാനങ്ങൾ ഉണ്ടാക്കുവാൻ ഇന്ത്യൻ ഭരണഘടനയിൽ നിന്ന് കൊണ്ട് പ്രവർത്തിക്കുകയാണ് സമസ്തയുടെ ലക്ഷ്യം. കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമാണ് നബിയും സഹാബികളും കാണിച്ച് തന്ന വഴിയിലുടെ ഇസ്ലാമിനെ കൊണ്ട് പോവാൻ കഴിയൂ എന്നും

100 വർഷമായ സമസ്തയുടെ കൂട്ടായ്മ ഇനിയും ഇവിടെ ഉണ്ടാവണം എന്നും സയ്യിദ് ജിഫ്രി തങ്ങൾ പറഞ്ഞു. ദേശമംഗലം റൈഞ്ച് ഇശ്ഖുറസൂൽ സംഗമവും, സമസ്ത നൂറാം വാർഷികം റെയ്ഞ്ച് തല പ്രചാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. ദേശമംഗലം റെയ്ഞ്ച് പ്രസിഡണ്ട് മുഹമ്മദ് ഹനീഫ് അൻവരി അധ്യക്ഷത വഹിച്ചു. ജസീൽ കമാലി ഫൈസി അരക്കുപറമ്പ് അസ്വിറാത്വുൽ മുസ്തഖീം വിഷയാവതരണം നടത്തി. സമസ്ത ജില്ല വർക്കിംഗ് സെക്രട്ടറി ബഷീർ ഫൈസി ദേശമംഗലം മുഖ്യാതിഥിയായി പങ്കെടുത്തു. മുഹമ്മദ് കുട്ടി ദാരിമി, സ്വാലിഹ് അൻവരി ദേശമംഗലം, ഷാഹിദ് കോയ തങ്ങൾ, ഷഹീർ ദേശമംഗലം, ഉമ്മർ മാസ്റ്റർ, എൻ. എസ്. അബ്ദുറഹിമാൻ ഹാജി, ഷാജി പള്ളം, ഉമ്മർ ബാഖവി, അഷ്റഫ് ദാരിമി, കെ. എ. റസാക്ക്, പരിത് ഹാജി വരവൂർ, മുസ്തഫ പള്ളത്ത്, ഹംസ ടി. പി, അബ്ദുറഹ്മാൻ വറവട്ടൂർ, ടി. എം. ഹംസ മാസ്റ്റർ, സി. എം. അബൂബക്കർ, മുഹമ്മദ് കുട്ടി പള്ളം, എസ് കെ എസ് എസ് എഫ് ജില്ലാ വർക്കിംഗ് സെക്രട്ടറി ഹുസൈൻ കെ. എം, എസ് ബി വി ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ഫവാസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. റെയ്ഞ്ച് സെക്രട്ടറി അബ്ദുറഹ്മാൻ മുസ്‌ലിയാർ സ്വാഗതവും, എസ് എം എഫ് റെയ്ഞ്ച് പ്രസിഡണ്ട് ടി. എസ്. മമ്മി ഹാജി നന്ദിയും പറഞ്ഞു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍