പാലിയേക്കര ടോൾ പ്ലാസയിൽ നാലാഴ്ചത്തേക്ക് ടോൾ പിരിവ് തടഞ്ഞു.

 


തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ നാലാഴ്ചത്തേക്ക് ടോൾ പിരിവ് തടഞ്ഞുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്. കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിൻ മേലാണ് അല്പം മുൻപ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ മോശമായ റോഡും അനിയന്ത്രിതമായ റോഡ് ബ്ലോക്കും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞിരിക്കുന്നത്. ജനങ്ങൾക്ക് സുഗമമായ യാത്രയൊരുക്കുന്നതിന് വേണ്ടിയാണ് ടോൾ പിരിവ് അനുവദിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ അങ്ങേയറ്റം ദുഷ്കരമായ അവസ്ഥയിലേക്ക് നാഷണൽ ഹൈവേ പൊട്ടിപ്പൊളിഞ്ഞു കിടന്നിട്ടും പാലിയേക്കരയിൽ ടോൾ പിരിവ് നടത്തുന്നതിനെതിരെയാണ് ഹൈക്കോടതി ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനു മുൻപും നിരവധി രാഷ്ട്രീയ കക്ഷികൾ പാലിയേക്കരയിലെ ടോൾ പിരിവിനെതിരെ സമരരംഗത്ത് ഉണ്ടായിരുന്നു. ഗതാഗത തടസ്സം പരിഹരിക്കുന്നതിനും റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനും മൂന്നാഴ്ചത്തെ സമയമാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സൗകര്യങ്ങൾ ഒരുക്കിയതിനുശേഷം നാലാഴ്ച കഴിഞ്ഞ് മാത്രം ടോൾ പിരിച്ചാൽ മതിയെന്നാണ് ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍