തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരുടെ ആദ്യത്തെ റാങ്ക് ലിസ്റ്റ് പി എസ് സി പ്രസിദ്ധീകരിച്ചു.











തദ്ദേശ സ്വയം ഭരണ വകുപ്പ് ഏകീകരണത്തിന് ശേഷം ഇതാദ്യമായാണ് സെക്രട്ടറിമാരുടെ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പി എസ് സി തയ്യാറാക്കുന്നത്. ഇതിനകം തന്നെ സെക്രട്ടറി തസ്തികയിലേക്ക് 123 ഒഴിവുകൾ തദ്ദേശ സ്വയം ഭരണ വകുപ്പ് പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, 23 ഒഴിവുകൾ കൂടി നാളെ റിപ്പോർട്ട് ചെയ്യും. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറി ഒഴിവുകൾ പൂർണമായി നികത്താൻ ഈ നിയമനങ്ങളിലൂടെ കഴിയും. നിലവിലുള്ള ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് അനുസരിച്ച് കൂടുതൽ നിയമനത്തിന് സാധ്യത തെളിയും. സമയബന്ധിതമായി സെലക്ഷൻ നടപടികൾ പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, സുതാര്യമായ നിയമനം സാധ്യമാക്കുകയും ചെയ്യുന്ന കേരളാ പി എസ് സിയുടെ മാതൃകാപരമായ ഇടപെടലിന്റെ മറ്റൊരു ഉദാഹരണമാണ് ഇത് എന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍