മലക്കപ്പാറയിൽ പുലി ആക്രമണത്തിൽ പരിക്കേറ്റ മൂന്നര വയസ്സുകാരൻ രാഹുലിനെ ആശുപത്രിയിൽ സന്ദർശിച്ചു. കുട്ടിയ്ക്ക് വിദഗ്‌ധ ചികിത്സാ ഉറപ്പാക്കുകയും, കുടുംബത്തോടൊപ്പം സംസാരിക്കുകയും ചെയ്തു. രാഹുൽ നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചാലക്കുടി താലൂക്കിലെ മലക്കപ്പാറയിലുള്ള വീരൻകുടിയിലെ (അരേകാപ്പ്) ബേബി-രാധിക ദമ്പതികളുടെ മകനാണ് രാഹുൽ. ഇന്ന് വെളുപ്പിനെ ഷെഡിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. പലവട്ടം ഈ ഉന്നതി സന്ദർശിക്കുകയും, ഇവിടുത്തെ കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും അവ അവസാനഘട്ടത്തിലുമാണ്. രൂക്ഷ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും വന്യമൃഗഭീഷണിയും നേരിടുന്ന അരയ്ക്കാപ്പ്, വീരാങ്കുടി ഉന്നതിയിലുള്ള 47 കുടുംബങ്ങളെ കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് കണ്ടെത്തിയ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു.
എന്നാൽ, വനം വകുപ്പിന് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അറിയിച്ചതിനാൽ നടപടികൾ തത്കാലിമായി നിർത്തി വയ്ക്കാൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു.
ഈ പുനരധിവാസ നടപടികൾ പൂർത്തിയായാൽ ജില്ലയിലെ ആദിവാസി മേഖലയിലുള്ള ദീർഘകാല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നും കളക്ടർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍