വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബർ 16 മുതൽ ഡിസംബർ ഒന്നു വരെ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നാളെ (ആഗസ്റ്റ് 6 ) രാവിലെ 10 മണി മുതൽ ആരംഭിക്കും. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം അഞ്ചു വർഷമെങ്കിലും കർണാടക സംഗീതം പഠിച്ചിരിക്കണം. അറിവുള്ള പത്തു കൃതികൾ അപേക്ഷയിൽ കാണിക്കണം. ഇവയിൽ ദേവസ്വം തെരഞ്ഞെടുക്കുന്ന കൃതി അഞ്ച് മിനിട്ടിൽ ആലപിക്കേണ്ടതാണ്. രാഗം ,സ്വരം ,നിരവൽ അനുവദനീയമല്ല..
സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം പ്രായപരിധി പത്ത് വയസ്. 2025 ആഗസ്റ്റ് 1-ന് പത്തു വയസ്സ് തികഞ്ഞ ഹിന്ദു അപേക്ഷകർക്ക് സംഗീതോത്സവത്തിൽ പങ്കെടുക്കാം.
അംഗീകൃത അവതരണ വിഭാഗങ്ങൾ താഴെ കൊടുക്കുന്നു:- വായ്പ്പാട്ട് - വ്യക്തിഗതം / സംഘം (പരമാവധി 5 പേർ), തന്ത്രിവാദ്യം, സുഷിരവാദ്യം (കീബോർഡ്, ഹാർമോണിയം എന്നിവയുൾപ്പെടെ).
-പങ്കെടുക്കുന്നവർ ക്ഷണപത്രികയുടെ അസ്സൽ കൊണ്ടുവരികയും അതിൽ സൂചിപ്പിച്ചിരിക്കുന്ന നിർദ്ദിഷ്ട സ്ലോട്ടിന് ഒരു മണിക്കൂർ മുമ്പ് വേദിയിൽ ഹാജരാകേണ്ടതാണ്. ഫോട്ടോ പതിച്ച ക്ഷണപത്രികയോടൊപ്പം തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പ് ,ഗുരുനാഥന്റെ സാക്ഷ്യപത്രം എന്നിവ നിർബന്ധമാണ്. . ഡൗൺലോഡ് ചെയ്തു ലഭിക്കുന്ന ക്ഷണപത്രികയിൽ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നവരുടെ ഫോട്ടോയും പതിക്കണം. ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ട വെബ്സൈറ്റ് വിലാസം
guruvayurdevaswom.in .രജിസ്ട്രേഷൻ നടത്തേണ്ട അവസാന തീയതി 2025 സെപ്റ്റംബർ വൈകിട്ട് 5 മണി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍