വിവിധ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനവും ആരോഗ്യ, വനിതാ ശിശു വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു: സേവ്യർ ചിറ്റിലപ്പിള്ളി. എം.എൽ.എ.

 


മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിർമ്മാണം പൂർത്തിയായ

4.76 കോടി രൂപയുടെ 128 സ്ലൈസ് സി ടി, ക്വാളിറ്റി ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജ് ഒ.പിയിൽ നേരിട്ട് വരുന്ന രോഗികളുടെ സൗകര്യാർഥം 20 ലക്ഷം രൂപയുടെ 7000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ലോക്കൽ ഒ. പി കെട്ടിടം, രോഗികൾക്ക് ആവശ്യമുള്ള എല്ലാതരത്തിലുള്ള പരിശോധനകളും രോഗി സൗഹൃദ നിരക്കിൽ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിന് വേണ്ടി 9.9 ലക്ഷം രൂപ ചിലവിട്ട് എച്ച്.ഡി.എസ് ലാബ്, നോൺ ബയോമെഡിക്കൽ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുകയും നിർമാർജനവും ചെയ്യുന്ന 20 ലക്ഷം രൂപ ചിലവിട്ട് മാലിന്യനിർമാർജന ഏരിയ, രോഗികൾക്കും കൂടെയുള്ളവർക്കും തുണി ഉണക്കുന്നതിനുള്ള ട്രസ്സ് റൂഫിംഗ് സംവിധാനം (13.7 ലക്ഷം), 9.71 ലക്ഷം രൂപയുടെ ഒ. ടി വാഷ് ഏരിയ നവീകരണം, കാഷ്വാലിറ്റിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ആൻഡ് ട്രോമാ തിയേറ്ററിന്റെയും ഐസിയുവിന്റെയും പ്രവർത്തന ഉദ്ഘാടനം ഉൾപ്പടെ 5.89 കോടി രൂപയുടെയും നിർമ്മാണം പൂർത്തീകരിച്ച പദ്ധതികളുടെയും, 16.56 കോടി രൂപ ചെലവ് ചെയ്ത് നിർമ്മാണം ആരംഭിച്ച കീമോ ഡേ കെയർ മൂന്നാം ഘട്ടം, ലൈബ്രറി കെട്ടിടം രണ്ടാംഘട്ടം, നഴ്സിംഗ് കോളേജ് മൾട്ടിപർപ്പസ് ഹാൾ എന്നിവ ഉൾപ്പടെ വിവിധ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനവും ആരോഗ്യ, വനിതാ ശിശു വകുപ്പ് വീണ ജോർജ് നിർവഹിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍