മുണ്ടക്കൈ ഉരുൾ അതിജീവിതർക്കായി കൽപ്പറ്റയിലെ ട‍ൗൺഷിപ്പിൽ ഒരുങ്ങുന്നത് പ്രകൃതിദുരന്തങ്ങളിൽ കുലുങ്ങാത്ത വീട്.











സി പി ഐ എം പാർട്ടി പുറത്തുവിട്ട പോസ്റ്റിൻ്റെ പൂർണ്ണ രൂപം. 

പ്രളയവും ഭൂകമ്പവും പ്രതിരോധിക്കുന്ന സാങ്കേതികവിദ്യയിലാണ് നിർമാണം. ദുരന്തബാധിതർക്കുള്ള വീടിനെതിരെ നടക്കുന്ന കുപ്രചരണങ്ങളുടെ വായയടപ്പിക്കുന്ന മികവോടെയാണ് നിർമാണം പുരോഗമിക്കുന്നത്.

ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ശരാശരി 22 ലക്ഷം രൂപ മുതൽ 24.5 ലക്ഷം രൂപ വരെ വിനിയോഗിച്ചാണ് വീട് നിർമിക്കുന്നത്. ഒരു വീടിന് നിശ്ചിത തുകയിൽ കരാർ എന്നതിന് പകരം ആകെ ട‍ൗൺഷിപ്പിന് 299 കോടി രൂപയുടെ എൻജിനീയറിങ് പ്രൊക്യുർമെന്റ് കൺസ്ട്രക്ഷൻ (ഇപിസി) കരാറാണ്. 410 വീടും, പൊതുകെട്ടിടങ്ങളും, റോഡുമെല്ലാം ഉൾപ്പെടുത്തി സമയബന്ധിതമായി ആധുനിക ട‍ൗൺഷിപ്പ് ഒരുക്കുകയാണ് ലക്ഷ്യം. പൊതുമരാമത്ത് കെട്ടിട പ്രവൃത്തികൾക്ക് സർക്കാർ നിരക്കിൽ 36 ലക്ഷം രൂപ കണക്കാക്കുന്ന വീടിന്റെ പ്രവൃത്തിയാണ് ദുരന്ത അതിജീവന പശ്ചാത്തലത്തിൽ 24.5 ലക്ഷം രൂപയ്ക്കുള്ളിൽ പൂർത്തിയാക്കുന്നതെന്ന് ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതർ പറഞ്ഞു. ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ പരമാവധി നിരക്ക് കുറച്ച് സ‍ൗകര്യങ്ങളെല്ലാം ഒരുക്കിയാണ് നിർമാണം. വീടിനുപുറമെ ഇ‍ൗ തുകയിലാണ് ചുറ്റുമതിലും ഇന്റർ ലോക്കും. സോളാറും സ്ഥാപിക്കുക. തറയൊരുക്കി നേരിട്ട്‌ ചുവരുകൾ കെട്ടിപ്പൊക്കുന്നതിന്‌ പകരം കോൺക്രീറ്റ്‌ ഫ്രെയ്മുകൾ ഉയർത്തി തൂണുകൾക്കിടയിൽ ‘ഫ്ലൈ ആഷ്‌ കട്ട’ ഉപയോഗിച്ചാണ്‌ ചുവരുകെട്ട് (ഫ്രെയ്മ്ഡ്‌ സ്‌ട്രക്‌ച്ചർ). സാധാരണ വീടുകൾക്ക് പരമാവധി മൂന്നടി താഴ്ചയിൽ കുഴിയെടുത്ത് ഫ‍ൗണ്ടേഷൻ ഒരുക്കുമ്പോൾ എട്ട് അടിയിലധികം താഴ്ച്ചയിൽനിന്ന് ഒമ്പത് തൂൺ ഉയരുന്ന ഫ‍ൗണ്ടേഷനാണ്. മണ്ണ്‌ പരിശോധനയിൽ കൂടുതൽ ആഴം ആവശ്യമുള്ള സ്ഥലങ്ങളിൽ താഴ്‌ച വർധിപ്പിക്കുന്നുമുണ്ട്. വീടിനായുള്ള തുകയിൽ 25 ശതമാനത്തിലധികം അടിത്തറക്കായാണ് വിനിയോഗിക്കുന്നത്. വീടിന്റെ പുറത്തുകാണുന്ന ഉയരത്തോളം ഫ‍ൗണ്ടേഷനുണ്ട്. രണ്ട്‌ കിടപ്പുമുറി, രണ്ട്‌ ശുചിമുറി, സിറ്റൗട്ട്‌, ഡൈനിങ്, ലിവിങ്, പഠനമുറി, അടുക്കള, വർക്ക്‌ ഏരിയ എന്നിവ ഉൾപ്പെടുന്നതാണ് വീട്‌.

കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യം. കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമായ വാതിലുകളും ജനലുകളുമാണ്‌. ഒരു വീടിന് ഏഴ്‌ വാതിലും 12 ജനലുമുണ്ട്. കൂടുതൽ ഈടു നിൽക്കുന്ന പോളിവിനൈൽ ക്ലോറൈഡ് ജനലുകളാണെല്ലാം. 20 വർഷമാണ് വാറണ്ടി. പ്രധാന വാതിലും അടക്കളയിൽ നിന്ന്‌ പുറത്തേക്കുള്ള വാതിലും ഉരുക്കിലാണ്‌. വാതിലിന് 10 വർഷവും പെയിന്റിന് ഏഴു വർഷവും വാറണ്ടിയുണ്ട്.




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍