എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു. എ൯ എസ് കെ ഉമേഷിൽ നിന്നും പദവി ഏറ്റെടുത്ത പ്രിയങ്ക ജില്ലയുടെ മൂന്നാമത്തെ വനിതാ കളക്ടറാണ്. ഡോ. എം ബീന, ഡോ. രേണുരാജ് എന്നിവരാണ് പ്രിയങ്കയുടെ മു൯ഗാമികളായ വനിതാ കളക്ടർമാർ.
പാലക്കാട് കളക്ടർ സ്ഥാനത്തു നിന്നുമാണ് പ്രിയങ്ക എറണാകുളത്തേക്കെത്തുന്നത്. കർണാടക സ്വദേശിയായ പ്രിയങ്ക ഐ എ എസിൽ 2017 ബാച്ച് ഉദ്യോഗസ്ഥയാണ്.
കോഴിക്കോട് സബ് കളക്ടർ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ, വനിത ശിശുക്ഷേമ ഡയറക്ടർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. പബ്ലിക് മാനേജ്മെന്റിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
സിവിൽ സ്റ്റേഷ൯ കവാടത്തിൽ അസിസ്റ്റൻറ് കളക്ടർ പാർവതി ഗോപകുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് എന്നിവരുടെ നേതൃത്വത്തിൽ പ്രിയങ്കയെ സ്വീകരിച്ചു.
തുടർന്ന് ചേംബറിലെത്തി എ൯ എസ് കെ ഉമേഷിൽ നിന്നും ചുമതല ഏറ്റെടുത്തു. ഡപ്യൂട്ടി കളക്ടർമാരും വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളും അടക്കമുള്ളവർ സന്നിഹിതരായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍