അറിയാത്തവര്‍ അറിഞ്ഞോ...
അങ്ങിനെ മൂക്കുകുത്തി മുട്ടിലിഴഞ്ഞെന്ന് മാധ്യമപ്രമുഖരും പ്രതിപക്ഷവും നിരന്തരം കൊട്ടിയാഘോഷിച്ച മ്മടെ കെഎസ്ആര്‍ടിസി ആകെ നഷ്ടത്തില്‍നിന്ന് 10 കോടി രൂപ കുറച്ചതായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ 60.12 കോടിയായിരുന്നു നഷ്ടമെങ്കില്‍ ഈ വര്‍ഷം അത് 50.2 കോടിയായി ചുരുങ്ങി. ബാങ്ക് കണ്‍സോര്‍ഷ്യത്തിന് ദിവസം 1.19 കോടി നല്‍കണം. 8.40 കോടി രൂപ പ്രതിദിന കലക്ഷന്‍ കിട്ടിയാല്‍ കെഎസ്ആര്‍ടിസി ലാഭം കൊയ്യും.
പുതുതായി 143 ബസുകള്‍ 21ന് നിരത്തിലിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ്ഓഫ് ചെയ്യും. ഗ്രാമീണ സര്‍വീസിനുള്ള കുട്ടിബസുകള്‍ മുതല്‍ മികച്ച പ്രീമിയം ബസുകള്‍വരെ ഇതിലുണ്ട്. ഇതിനായി പിണറായി സര്‍ക്കാരിന്റെ ധനവകുപ്പ്108 കോടിരൂപ ബസ് വാങ്ങിക്കുന്നതായി അനുവദിച്ചിട്ടുണ്ട്. കൂടാതെ കെഎസ്ആര്‍ടിസി 22ന് കനകക്കുന്നില്‍ വാഹന ഒരു എക്‌സ്പോയും സംഘടിപ്പിക്കുന്നുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍