പശ്ചിമഘട്ടമലകളുടെ സ്വന്തം നീലഗിരി താര്‍ (Nilgiri Tahr) എന്ന വരയാടുകള്‍ ലോകത്തൊട്ടാകെ 2668 എണ്ണമാണുള്ളതെന്നും, ഇവയില്‍ 1365 എണ്ണം കേരളത്തിലും, 1303 എണ്ണം തമിഴ്‌നാട്ടിലുമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കേരളത്തിലെ ഇരവികുളം നാഷണല്‍ പാര്‍ക്കാണ് ഏറ്റവുമധികം വരയാടുകളുള്ള വന്യജീവി സങ്കേതം. റിപ്പോര്‍ട്ട് പ്രകാരം 841 ആണ് ഇരവികുളത്തെ വരയാടുകളുടെ എണ്ണം. 2024 -ലെ കണക്കെടുപ്പില്‍ ഇത് 827 ആയിരുന്നു.
കേരളത്തിലെ വരയാടുകളില്‍ 90 ശതമാനവും മൂന്നാര്‍ ലാന്‍ഡ്‌സ്‌കേപ്പിലാണുള്ളതെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. തമിഴ്നാട്ടില്‍, മുക്കൂര്‍ത്തി നാഷണല്‍ പാര്‍ക്കിലും കേരളാ അതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാസ്ഹില്‍സ് നാഷണല്‍ പാര്‍ക്കിലുമാണ് ഏറ്റവുമധികം വരയാടുകളെ കണക്കെടുപ്പില്‍ കണ്ടെത്തിയിട്ടുള്ളത്.
മുഖ്യ വനം മേധാവി രാജേഷ് രവീന്ദ്രന്‍ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍, സി.സി.എഫ് & ഫീല്‍ഡ് ഡയറക്ടര്‍ പ്രമോദ് പി.പി, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഹരികൃഷ്ണന്‍ കെ.വി, ഇരവികുളം നാഷണല്‍ പാര്‍ക്ക് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിതിന്‍ലാല്‍ എന്നിവർ സംബന്ധിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍