തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍ എന്നീ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 11. പരാതികള്‍ spctalks.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലാണ് അയയ്ക്കേണ്ടത്. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. സംശയങ്ങള്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243ല്‍ വിളിക്കാവുന്നതാണ്.
SPC Talks with Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സേനാംഗങ്ങളുടേയും, വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെയും പരാതികളാണ് പരിഗണിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി തന്നെ പരാതി കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് പ്രോഗ്രാമിന്‍റെ സവിശേഷത.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍