ജാഗ്രതയോടെ ജീവിച്ചില്ലെങ്കിൽ ആരൊക്കെയാണ് വിധേയപ്പെട്ടുപോവുക എന്നു പറയാനാവില്ല : അശോകൻ ചരുവിൽ



ജന്മസിദ്ധമായി ലഭിച്ച ഫ്യൂഡൽ ജീർണ്ണസംസ്കാരക്കോടുള്ള കലഹങ്ങളാണ് അടൂരിൻ്റെ പ്രശസ്തങ്ങളായ രചനകൾ. വിശേഷിച്ചും സ്വയവരവും, കൊടിയേറ്റവും, എലിപ്പത്തായവും. കണ്ണുതുറന്നു ജീവിച്ച കാലമാണ് ആ കലഹങ്ങൾക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ലോകമെങ്ങും വിമോചന മുന്നേറ്റങ്ങൾ നടക്കുന്നു. ഇന്ത്യയിൽ വാഴ്ച നടത്തിയിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വവും ബ്രാഹ്മണിസവും തകർന്നടിയുന്നു. കേരളത്തിൽ നവോത്ഥാനം വഴിതെളിക്കുന്നു. അതെല്ലാം പ്രതിഭാശാലിയായ ഒരു യുവാവിനെ സ്വാധീനിക്കുക സ്വാഭാവികമാണ്.


ഇന്ന് അഭ്യന്തരവും ബാഹ്യവുമായ രണ്ടു പ്രശ്നങ്ങൾ അദ്ദേഹത്തെ ബാധിക്കുന്നുണ്ട്. വാർദ്ധക്യം എന്ന അഭ്യന്തരപ്രശ്നം. അത് നഷ്ടപ്രതാപങ്ങളിലേക്ക് മനുഷ്യനെ തിരിച്ചു കൊണ്ടു പോകാനിടയുള്ള ഒരവസ്ഥയാണ്. ബാഹ്യലോകവും ഏറെ മാറിയിരിക്കുന്നു. വിമോചിക്കപ്പെട്ട രാഷ്ട്രങ്ങളും മനുഷ്യരും വീണ്ടും അസ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്നു. പഴയ അധികാരഭീകരതകൾ നവഫാസിസമായും നവബ്രാഹ്മണിസവുമായി പിറവിയെടുക്കുന്നു. മഹാത്മജിയുടെയും, ടാഗോറിൻ്റെയും രാജ്യം ഒരു അതിതീവ്രഭീകര മതരാഷ്ട്രവാദ രാഷ്ട്രീയപാർട്ടിയാണ് ഭരിക്കുന്നത്. അവരുടെ സാംസ്കാരികാധിനിവേശത്തിനു മുന്നിലാണ് കലാപ്രവർത്തകരും, മറ്റെല്ലാ പ്രതിഭകളും. പ്രലോഭനങ്ങളും അതിൻ്റെ മറുവശമായ ഭീഷണികളും ശക്തമായി വരുന്നുണ്ട്. ഏതു വേണം? പട്ടുമെത്തകൾ? സിംഹാസനങ്ങൾ? തടവറ? ഫയറിംഗ് സ്ക്വാഡ്?


പിടിച്ചുനിൽക്കുക ബുദ്ധിമുട്ടേറിയ സംഗതിയാണ്. ശക്തമായ കാറ്റിന് ഒരു പ്രത്യേകതയുണ്ട്. അത് വൻമരങ്ങളെയാണ് പ്രധാനമായി ബാധിക്കുക. ജാഗ്രത പാലിക്കണം.




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍