മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപകരണ ക്ഷാമമുണ്ടെന്ന തന്റെ വെളിപ്പെടുത്തൽ കള്ളമാണെന്നാണ് തനിക്കു കിട്ടിയ കാരണം കാണിക്കൽ നോട്ടീസില്‍ പറയുന്നത് എന്ന് ഡോ. ഹാരീസ്. ശസ്ത്രക്രിയ മുടക്കി എന്നത് കള്ളം. തനിക്കെതിരെ പ്രതികാര നടപടിയെടുക്കുകയാണെന്നു ഡോ. ഹാരിസ് ചിറക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആശുപത്രിയില്‍ ഉപകരണമില്ല എന്നുള്ള കാര്യം വിദഗ്ദ്ധ സമിതിക്ക് അറിയാം. പരിഹരിക്കാന്‍ നടപടിയില്ലെന്നും അവര്‍ക്കറിയാം.
സോഷ്യല്‍ മീഡിയയില്‍ എഴുതിയത് ചട്ടലംഘനമാണ്. വേറെ വഴിയില്ലാത്തതിനാലാണ് എഴുതിയത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. എന്ത് നടപടിയുണ്ടായാലും നേരിടും. ഒളിച്ചോടില്ല. "
ഡോ. ഹാരിസ് പറഞ്ഞു.
ഉപകരണ ക്ഷാമം ഇപ്പോഴും ഉണ്ട്. ഇഎസ്എല്‍ഡബ്ല്യു എന്ന ഉപകരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ആശുപത്രിയില്‍ ഇല്ല. ഇപ്പോള്‍ അതിന്റെ പിന്നാലെ ഓടുകയാണ്. "
ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.
ഹാരിസ് ചട്ടലംഘനം നടത്തിയതായി നാലംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ഡിഎംഇയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഹാരിസ് ചിറക്കല്‍ ശ്രമിച്ചതായി കാരണം കാണിക്കല്‍ നോട്ടീസില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രോബ് ഇല്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയകള്‍ മുടക്കിയെന്നും എന്നാല്‍ ശസ്ത്രക്രിയ മുടക്കിയ ദിവസം പ്രോബ് ഉണ്ടായിരുന്നുവെന്നും നോട്ടീസില്‍ പറയുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍