യൂത്ത് കോൺഗ്രസ് പ്രതിഷേധ തീജ്വാലയും സംഗമവും നടത്തി.
യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛത്തീസ്ഗഡിലെ മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ആരോപിച്ച് അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവത്തിൽ പ്രതിഷേധ തീജ്വാലയും, സംഗമവും നടത്തി. വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സംഗമം നിയോജകമണ്‌ഡലം പ്രസിഡൻ്റ് ഒ. ശ്രീകൃഷ്ണൻ ൻ്റെ അധ്യക്ഷതയിൽ യുഡിഎഫ് വടക്കാഞ്ചേരി ചെയർമാൻ എൻ.എ. സാബു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡൻ്റ് പി.ജി. ജയദീപ്, തെക്കുംകര മണ്ഡലം പ്രസിഡൻ്റ് ജെയ്സൻ മാത്യു, ജയൻ മംഗലം, പി. വി. ഹസ്സനാർ, ജോഷി കല്ലിയേൽ, ബിജു കൃഷ്ണൻ, ജോസ് മണി എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ വിജോയ് കുറ്റിക്കാടൻ, അശ്വിൻ തമ്പി, അനീഷ് അകംപാടം, ആൽബിൻ ജോസ് എന്നിവർ നേതൃത്വം നൽകി. ഐഎൻടിയുസി ലീഡർ സുലൈമാൻ പി.പി, ജോസ് പി.വി. എന്നിവർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് വി. എം. മനീഷ് സ്വാഗതവും, യൂത്ത് കോൺഗ്രസ്സ് വടക്കാഞ്ചേരി മണ്ഡലം പ്രസിഡൻ്റ് ശ്രീനേഷ് ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍