WSS സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
നമ്മൂടെ നാട്ടിലെ പഠനത്തിൽ മികവ് നിലനിർത്തുന്ന നിർദ്ധനരായ കുട്ടികൾക്ക് ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക പരിമിതികൾ തടസം സൃഷ്ടിക്കാതിരിക്കാൻ സഹായം നൽകുന്നതിനുള്ള “WSS സ്‌കോളർഷിപ്പ് ” വടക്കാഞ്ചേരി സുഹൃത് സംഘം ഈ വർഷവും “സാന്ത്വനം 2025” നോട് അനുബന്ധിച്ചു ആവിഷ്‌കരിച്ചിട്ടുണ്ട്.
ലളിതവും സുതാര്യവും വിദ്യാർഥി സൗഹൃദവുമായ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ താഴെ ഉള്ള ഇ മെയിൽ ഐഡിയിൽ അപേക്ഷ സമർപ്പിക്കുക. വിവരങ്ങൾ സാക്ഷ്യപെടുത്താനുള്ള അധ്യാപകന്റെ / വാർഡ് മെമ്പർ / കൗൺസിലരുടെ പേര് വിവരം കൂടി ചേർക്കണം .
ലഭിക്കുന്ന അപേക്ഷകൾ വടക്കാഞ്ചേരി സുഹൃത് സംഘം കാരുണ്യ വിഭാഗവും, ഭരണസമിതിയും അവലോകനം ചെയ്തു അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതായിരിക്കും.
അപേക്ഷകൾ നേരിട്ടോ, ബന്ധുമിത്രാദികൾ മുഖാന്തിരമോ സമർപ്പിക്കാവുന്നതാണ്.
ഇമെയിൽ ഐഡി :
wsssanthwanam@gmail.com
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍