സിപിഐ ജില്ലാ കൗൺസിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

സിപിഐ ജില്ലാ കൗൺസിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

വടക്കാഞ്ചേരി: കേരളത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഓണത്തിന്  നൽകാനുള്ള റേഷൻ വിഹിതം നിഷേധിച്ച കേന്ദ്രസർക്കാരിൻ്റെ കേരളദ്രോഹ നടപടിക്കെതിരെ സിപിഐ ജില്ലാ കൗൺസിൽ ആഹ്വാനം ചെയ്ത ജനകീയ പ്രതിഷേധം വടക്കാഞ്ചേരി മണ്ഡലത്തിലെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിൽ നടന്നു.

കോലഴി സെൻ്ററിൽ നടന്ന പ്രതിഷേധ സായാഹ്നം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ. എം. സതീശൻ ഉദ്ഘാടനം ചെയ്തു. അഡ്വ: പി.കെ. പ്രസാദ്, വി. ജി. രാജൻ, ഷൈൻ തറയിൽ, നിജ ജയകുമാർ, വി. എസ്. ജയനാരായണൻ എന്നിവർ നേതൃത്വം നൽകി.

മുണ്ടത്തിക്കോട് അമ്പലപുരത്ത് നടന്ന പരിപാടി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം. എ. വേലായുധൻ ഉദ്ഘാടനം ചെയ്തു.സി. ആർ. രാജേഷ്, പി. വി. പ്രകാശൻ എന്നിവർ നേതൃത്വം നൽകി.

തെക്കുംകര പുന്നമ്പറമ്പ് സെൻററിൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഇ. എൻ. ശശി ഉദ്ഘാടനം ചെയ്തു. നിശാന്ത് മച്ചാട്, പി. എൻ. ഹരിദാസൻ എന്നിവർ നേതൃത്വം നല്കി. 

മുളങ്കുന്നത്തുകാവ് ചോറ്റുപാറയിൽ മണ്ഡലം അസ്സിസ്റ്റൻ്റ് സെക്രട്ടറി എ. ആർ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ. ആർ. റെജിരാജ് നേതൃത്വം നല്കി.

അവണൂരിൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അഡ്വ: പി. കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. വി. കെ. സനൽ , പി. കെ. മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി. 

അടാട്ട് മുതുവറ സെൻ്ററിൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ആർ. പോൾസൺ, പി. ആർ. സുരേഷ്ബാബു, ഉഷ ശ്രീനിവാസൻ എന്നിവർ നേതൃത്വം നല്കി. 

കൈപ്പറമ്പ് മുണ്ടൂർ സെൻററിൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി. വി. സുധീർ ഉദ്ഘാടനം ചെയ്തു. പി. രാധാകൃഷ്ണൻ, ബേബി ജോസ് എന്നിവർ നേതൃത്വം നല്കി.

തോളൂർ പറപ്പൂർ സെൻ്ററിൽ മണ്ഡലം കമ്മിറ്റി അംഗം ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ, സോജൻ എന്നിവർ നേതൃത്വം നൽകി.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍