കന്യാസ്ത്രീകളുടെ അറസ്റ്റിനെ കുറിച്ച് ഇന്ന് ഛത്തീസ്ഗഡിന്റെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഏറെ ഗൗരവകരമാണ്: കെ. സി. വേണുഗോപാൽ .
കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം.
സത്യാവസ്ഥ വെളിയിൽ വന്നിട്ടും ചത്തീസ്ഗഡിന്റെ മുഖ്യമന്ത്രി ആവർത്തിച്ചു പറയുന്നത് മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തിയതിന്റെ പേരിലാണ് അവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് എന്നാണ്. ഇതിനപ്പുറം ഭരണഘടനാ വിരുദ്ധമായ ഒരു പ്രസ്താവന വേറെ എന്താണുള്ളത് ? ഒരു എഫ്ഐആർ ഇട്ടു കഴിഞ്ഞാൽ ആ എഫ്ഐആർ ഇട്ട കാര്യത്തിൽ അന്വേഷണം നടക്കാൻ ഇരിക്കേ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ ബജ്‌റംഗ്ദളിന്റെ ആരോപണമാണ് ശരി എന്ന് പറഞ്ഞാൽ പിന്നെ എന്ത് നീതിയാണ് ലഭിക്കാൻ പോകുന്നത് ?
യുവതികളെ ജോലിക്ക് കൊണ്ട് പോകാൻ ആവശ്യമായ സകല രേഖയും കന്യാസ്ത്രീകൾ വെളിപ്പെടുത്തിയതിന് ശേഷവും മുഖ്യമന്ത്രി ഇങ്ങനെ പറയുമ്പോൾ ഈ കേസിന് പിന്നിൽ വലിയ ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി ഉൾപ്പടെ ഇതിന് പിന്നിലുണ്ടെങ്കിലും അതിശയിക്കാനില്ലാത്ത അവസ്ഥയാണ്. എന്റെ നിയോജകമണ്ഡലത്തിൽ പ്രവർത്തിക്കുന്ന കന്യാസ്ത്രീ മഠമാണത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായി ഇടപെടുന്ന ഒരു സ്ഥാപനത്തെ മതപരിവർത്തനവും മനുഷ്യക്കടത്തുമൊക്കെ മുദ്രകുത്തി ജയിലിൽ അടയ്ക്കാൻ ശ്രമിക്കുകയാണ്. എന്നിട്ടും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒരക്ഷരം മിണ്ടുന്നില്ല. ഇരുവർക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കത്തുനൽകിയിട്ടും ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഇടപെട്ടിട്ടും സർക്കാരിന് മാറ്റമൊന്നും ഉണ്ടാകുന്നില്ല. ഈ വിഷയത്തിൽ നീതി നടപ്പിലാകുന്നതുവരെ കോൺഗ്രസ് പിന്നോട്ടില്ല.
കേരളത്തിലെ ബിജെപി അധ്യക്ഷൻ പറയുന്നത് കന്യാസ്ത്രീകളുടെ വിഷയം അവതരിപ്പിക്കാൻ വേണ്ടി കേരളത്തിൽ നിന്നും പ്രതിനിധിയെ ഛത്തീസ്ഗഡിലേക്ക് അയച്ചിട്ടുണ്ടെന്നാണ്. അവർ നടത്തിയ ഇടപെടലിന്റെ ഗുണം കൊണ്ടായിരിക്കും ബജ്‌റംഗ്ദളിന്റെ അതേ വാദം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. ബജ്‌റംഗ്ദളിന്റെ പ്രവർത്തകർ ഒരാളെ ഭീകരമായി മർദ്ധിക്കുന്ന ദൃശ്യങ്ങൾ നമ്മൾ മാധ്യമങ്ങൾ വഴി കണ്ടില്ലേ? അവർക്ക് ഒരു യുവതിയെ കൊണ്ട് മൊഴി മാറ്റിക്കുക എന്നത് നിസ്സാരമായ കാര്യമാണ്. ന്യൂനപക്ഷ വകുപ്പോ ജോർജ് കുര്യനോ വിചാരിച്ചാൽ ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്. വോട്ട് കിട്ടാൻ വേണ്ടിയുള്ള പ്രകടനങ്ങൾക്കപ്പുറം യാതൊരു ആത്മാർത്ഥതയും കേരളത്തിലെ ബിജെപി നേതാക്കളുടെ പ്രവൃത്തിയിലില്ല. ഈ വിഷയം രാജ്യവ്യാപകമായി കോൺഗ്രസ് പാർലമെന്റിന് അകത്തും പുറത്തും ഉന്നയിക്കും. വിഷയം പഠിക്കാനും വസ്തുതാപരമായ റിപ്പോർട്ട് സമർപ്പിക്കാനുമായി എം.പിമാരുടെ ഒരു സംഘത്തെ ഛത്തീസ്ഗഡിലേക്ക് അയക്കും.
ഗോവയിൽ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ പോകുകയാണെന്ന് വാഗ്‌ദാനം നൽകിയതാണ് നരേന്ദ്ര മോദി. അവിടുത്തെ അടുത്ത തിരഞ്ഞെടുപ്പിന് ഇനി കേവലം ഒരു വർഷമേയുള്ളു. മാർപ്പാപ്പയുടെ സന്ദർശനം എന്തായെന്ന് നമുക്ക് അറിയാമല്ലോ. കേരളത്തിൽ ഇവർക്ക് ക്രിസ്ത്യൻ കമ്മ്യൂണിറ്റിയെ വേണം. അതിനുവേണ്ടി ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ പോലെ അവരുടെ അടുത്ത് പോകും. അതിന് ഇവിടുത്തെ മുസ്ലീങ്ങളെ പ്രശ്നക്കാരായി കാണിക്കുകയാണ്. ന്യൂനപക്ഷങ്ങളും പട്ടിക വർഗ്ഗക്കാരും പട്ടിക ജാതിക്കാരുമൊന്നുമില്ലാത്ത ഒരു ഇന്ത്യയാണ് ഇവർ സ്വപ്നം കാണുന്നത്.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍