പാലക്കാട് ജില്ലയിൽ മാത്രം 2 വ്യവസായ പാർക്കുകളുടെ ഉദ്ഘാടനം ഇന്ന് വ്യവസായ മന്ത്രി പി. രാജീവ് നിർവ്വഹിച്ചു.
വ്യവസായ വകുപ്പ് മന്ത്രിയുടെ കുറിപ്പ് വായിക്കാം.
പാലക്കാട് ജില്ലയുടെ വ്യാവസായിക മുന്നേറ്റം സമാനതകളില്ലാതെ തുടരുകയാണ്. തുടർച്ചയായി വലിയ നിക്ഷേപങ്ങൾ ജില്ലയിലെ വിവിധ മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ഇന്നത്തെ ദിവസം മാത്രം 2 സ്വകാര്യ വ്യവസായ പാർക്കുകളാണ് ഉദ്ഘാടനം ചെയ്തത്. 12.88 ഏക്കറിൽ അമ്പലപ്പാറയിൽ ആരംഭിച്ച ഹൈടെക് വ്യവസായ പാർക്കും കടമ്പൂർ ആരംഭിച്ച കടമ്പൂർ വ്യവസായ പാർക്കുമാണ് ഇവ. സ്വകാര്യ വ്യവസായ പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ അതിവേഗം ലൈസൻസുകളും മറ്റ് അനുബന്ധ സഹായങ്ങളും ലഭ്യമാക്കാൻ സാധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്താകെ പത്തോളം സ്വകാര്യ വ്യവസായ പാർക്കുകളുടെ പ്രവർത്തനോദ്ഘാടനം നടന്നുകഴിഞ്ഞു.
ഇന്ന് ആരംഭിച്ച കടമ്പൂർ വ്യവസായ പാർക്കിൽ 150 തൊഴിലാളികൾ പ്രവർത്തിക്കുകയും ഇവിടെ നിന്നുള്ള ഉൽപ്പന്നങ്ങൾ കയറ്റുമതി ഉൾപ്പെടെ ചെയ്യുകയും ചെയ്യുന്നു. 4 വ്യവസായ യൂണിറ്റുകളുമായിട്ടാണ് രണ്ടാമത്തെ സ്വകാര്യ വ്യവസായ പാർക്കായ ഹൈടെക് വ്യവസായ പാർക്ക് ആരംഭിക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന നാലാമത്തെ യൂണിറ്റ് കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ്.
ഇവിടെ വ്യാവസായികാവശ്യത്തിനായി വൈദ്യുതി കുറവുണ്ടെന്ന പരാതി ലഭിച്ച ഉടനെ ഇടപെടുകയും ഒറ്റപ്പാലത്ത് കിൻഫ്ര അനുവദിച്ച സ്ഥലത്ത് 110 കെ വി സബ്സ്റ്റേഷൻ തുടങ്ങുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തു. പാലക്കാടിൻ്റെ മുഖച്ഛായ ആകെ മാറുകയാണ്. വ്യവസായ ഇടനാഴി കൂടെ യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിൻ്റെ വ്യാവസായിക മുഖങ്ങളിലൊന്നായി പാലക്കാട് മാറും.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍