മൊബൈൽ ഫോൺ മോഷ്ടിച്ച് യു.പി.ഐ ഇടപാട് വഴി 99,993 രൂപ തട്ടിയെടുത്ത കേസി പ്രതിയായ വിജീഷ് പിടിയിൽ.


മൊബൈൽ ഫോൺ മോഷ്ടിച്ച് യു.പി.ഐ ഇടപാട് വഴി 99,993 രൂപ തട്ടിയെടുത്ത കേസി പ്രതിയായ വിജീഷ് പിടിയിൽ.

ഇരിങ്ങാലക്കുട സ്വദേശിയായ റിട്ടയേർഡ് അദ്ധ്യാപകന്റെ  മൊബൈൽ ഫോൺ മോഷ്ടിച്ച് അതിലുണ്ടായ സിമ്മിൽ ബന്ധിപ്പിച്ചിരുന്ന ബാങ്ക് അക്കൗണ്ടിൽ നിന്ന് യു.പി.ഐ ഇടപാട് വഴി  പല തവണകളായി 99,993 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ പെരിഞ്ഞനം സ്വദേശി ചെന്നാറ വീട്ടിൽ വിജീഷ് (34) നെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാൻ ഇരിങ്ങാലക്കുടയിൽ ഒരു മീറ്റിംഗിൽ പങ്കെടുത്ത് തിരിച്ച് രാത്രി 07.30 മണിയോടെയാണ് എത്തിയത്. വീട്ടിലെത്തിയതിന് ശേഷം പിറ്റേന്ന് രാവിലെ ഫോൺ ചാർജ് ചെയ്യാനായി നേക്കിയപ്പോഴാണ് മൊബൈൽ നഷ്ടപ്പെട്ടതായി അറിഞ്ഞത്.

മൊബൈൽ ഫോൺ കാണാതായപ്പോൾ അതിലേക്ക് വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. പിന്നീട് വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് ബാങ്ക് മാനേജരെ വിളിച്ച് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോൺ നഷ്ടപ്പെട്ടുന്ന് അറിയിക്കുകയായിരുന്നു. മാനേജർ ബാങ്കിലെ പരിശോധനയ്ക്ക് ശേഷം അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും യു.പി.ഐ ഇടപാട് വഴിയാണ് പണം കൈമാറിയിട്ടുള്ളതെന്നും അക്കൗണ്ട് ബ്ലാേക്ക് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. തുടർന്ന് തൃശ്ശൂർ  റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന് 25-07-2025 തിയ്യതി പരാതി നൽകുകയും ആയതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. 

ഈ കേസിലേക്ക് അന്വേഷണം നടത്തി വരവെ യു.പി.ഐ ഇടപാട് വഴി പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും പ്രതി എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെടുന്നതായി വിവരം ലഭിച്ചതനുസരിച്ച്  ദേശീയ പാതയിൽ കൊരട്ടി പൊങ്ങത്ത് വെച്ച് ബസുകൾ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. വിജീഷ് അന്തിക്കാട്, മതിലകം, കൊടുങ്ങല്ലൂർ, വാടാനപ്പിള്ളി, ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ, ചാവക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിലായി രണ്ട് കവർച്ചക്കേസിലും, പന്ത്രണ്ട് മേഷണക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലും അടക്കം പതിനഞ്ച് ക്രമിനൽ കേസുകളിൽ പ്രതിയാണ്.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍