വടക്കാഞ്ചേരി ബ്ലോക്ക് ക്ഷീരസംഗമം അവസാനിച്ചു.
ക്ഷീര വികസന വകുപ്പും, വടക്കാഞ്ചേരി ബ്ലോക്കിലെ ക്ഷീരസംഘങ്ങളും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരസംഗമം തെക്കുംകര അനന്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി പൊതുയോഗം ഉദ്ഘാടനം ചെയ്യുകയും വടക്കാഞ്ചേരി ബ്ലോക്കിലെ മികച്ച ക്ഷീരകർഷകനെ ആദരിക്കുകയും ചെയ്തു.
വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ.വി. നഫീസ അധ്യക്ഷയായി. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ പി. എൻ. സുരേന്ദ്രൻ ഡയറി ക്വിസ് മത്സരങ്ങളിൽ ജീവനക്കാരുടെയും, കർഷകരുടെയും സമ്മാനാർഹർക്ക് സമ്മാനം വിതരണം ചെയ്തു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. വി. സുനിൽകുമാർ മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മേലേടത്ത് എന്നിവർ വിവിധ പഞ്ചായത്തുകളിലെ വിവിധ ക്ഷീരസംഘങ്ങളിൽ പാൽ അളന്ന മികച്ച ക്ഷീര കർഷകർക്കുള്ള അവാർഡ് വിതരണം ചെയ്തു. കന്നുകാലി പ്രദർശനത്തിൽ വിവിധ തരത്തിൽ സമ്മാനാർഹരായവരെ സർക്കിൾ സഹകരണ യൂണിയൻ പേഴ്സൺ എൻ. കെ. പ്രമോദ്, വടക്കാഞ്ചേരി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ രാധാകൃഷ്ണൻ, ബ്ലോക്ക് അംഗം വി. സി. ബിനോജ് മാസ്റ്റർ എന്നിവർ ആദരിച്ചു. ബ്ലോക്കിലെ മികച്ച എസ്പി കർഷകനെ മിൽമ എറണാകുളം റീജിയൻ ചെയർപേഴ്സൺ സി. എൻ. ശ്രീവത്സലൻപിള്ള ആദരിച്ചു. കുട്ടികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ കേരള ഫീഡ്സ് ചെയർപേഴ്സൺ കെ. ശ്രീകുമാർ നിർവഹിച്ചു.
കല്ലമ്പാറ ക്ഷീരസംഘം പ്രസിഡണ്ടും വടക്കാഞ്ചേരി ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായ സി. വി. സുനിൽകുമാർ , തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും കല്ലമ്പാറ ക്ഷീര സംഘം സെക്രട്ടറിയുമായ ഇ. ഉമാലക്ഷ്മി, തെക്കുംകര വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി. ആർ. രാധാകൃഷ്ണൻ, തെക്കുംകര ഗ്രാമപഞ്ചായത്ത് അംഗം സി. സുരേഷ് പാർളിക്കാട് ക്ഷീര സംഘം സെക്രട്ടറിയും വടക്കാഞ്ചേരി മുനിസിപ്പാലിറ്റി കൗൺസിലറുമായ നഫീസ നാസർ അലി, മിൽമ എറണാകുളം റീജിയൻ ഡയറക്ടർ എൻ. ആർ. രാധാകൃഷ്ണൻ, ക്ഷീരവികസന ഓഫീസർ എ. സുരേഷ് കുമാർ, വിവിധ ക്ഷീര സംഘങ്ങളിലെ പ്രസിഡണ്ടുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചില സംഗമത്തോടെ അനുബന്ധിച്ച് നടന്ന ക്ഷീര കർഷക സെമിനാറിൽ ക്ഷീര വികസന വകുപ്പ് പുഴക്കൽ ക്ഷീരവികസന ഓഫീസർ ജാസ്മിൻ , ജില്ലാ ഗുണമേന്ത്രണ ഓഫീസർ പി. എം. രാധിക എന്നിവർ ക്ലാസ് എടുത്തു.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍