ജില്ലയിലെ വിവിധ മേഖലയിൽ ഉള്ളവർക്ക് കലക്ടറുമായി സംവദിക്കുന്നതിനായി നടത്തുന്ന “ മുഖാമുഖം മീറ്റ് യുവർ കളക്ടർ “ പരിപാടിയുടെ 38-ാം അധ്യായത്തിന്റെ ഭാഗമായി ജൂലൈ 2 ന് സഹൃദയ കോളേജ്, കൊടകരയിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് എത്തിയത്. പരസ്പരം പരിചയപ്പെടുത്തിയാണ് പ്രോഗ്രാം തുടങ്ങിയത്. മനസ്സിലുള്ള ആശയങ്ങളും ചോദ്യങ്ങളും എല്ലാവരും പങ്കുവച്ചു. തൃശ്ശൂരിന്റെ ടൂറിസം സാധ്യതകളും, വെല്ലുവിളികളും, ജില്ലയുടെ ശുചിത്വവും, കുട്ടികളിൽ വളർത്തിയെടുക്കേണ്ട വായനാശീലവും സംഭാഷണവിഷയങ്ങളായി.
ജില്ലയുടെ ഉന്നമനത്തിനുള്ള ചില ആശയങ്ങളും അവർ പങ്കുവച്ചു. ശേഷം അധ്യാപകരും വിദ്യാർത്ഥികളും അവരുടെ കോളേജ് സന്ദർശിക്കാൻ സ്നേഹപൂർവ്വം ക്ഷണിച്ചു. ശേഷം, ഡോ. ജോയ്. കെ. എൽഡോ, ഷീബ. എം. ബി, ഡോ. സ്വപ്ന.സി. കോമ്പത്ത് എന്ന അധ്യാപകരുടെ ഒപ്പം ചിത്രങ്ങൾ പകർത്തിയും, കളക്ടറേറ്റിന്റെ നടത്തിപ്പിനെ കുറിച്ച് നൽകിയ ഓറിയന്റേഷനിൽ പങ്കെടുത്തുമാണ് സന്തോഷപൂർവം എല്ലാവരും മടങ്ങിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍