തിരുവനന്തപുരം: സാധാരണക്കാരൻ്റെ ജീവന് പുല്ലുവിലയാണെന്നും കേരളത്തിന്റെ ആരോഗ്യവകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
സാധാരണക്കാർ ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളെയാണ്. എന്നാൽ, ഇവരുടെ ജീവന് യാതൊരു വിലയും നൽകുന്നില്ലെന്നതിൻ്റെ ഉദാഹരണമാണ് ജനുവരി 25-ന് സിഎജി നിയമസഭയിൽ വെച്ച റിപ്പോർട്ടിലെ ഒരു ഭാഗം.
കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രികളിൽ വിതരണംചെയ്തെന്നാണ് ഇതിലെ ആരോപണം. ആരോഗ്യമന്ത്രിയുടെ കഴിവുകേട് ബോധ്യപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി കോട്ടയം മെഡിക്കൽ കോളേജ് സന്ദർശിച്ചത്.
ആരോഗ്യവകുപ്പിൻ്റെ പ്രവർത്തനം എല്ലാ സീമകളെയും ലംഘിച്ചുവെന്ന് മുഖ്യമന്ത്രിക്കുതന്നെ ബോധ്യപ്പെട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. ഹാരിസ് സത്യം തുറന്നെഴുതിയപ്പോൾ ഇടതുപക്ഷവും സർക്കാരും വേട്ടനായ്ക്കളെപ്പോലെയായി. കേരള മോഡൽ ആരോഗ്യരംഗത്തിന് അന്ത്യംകുറിച്ച ഭരണകാലം എന്നായിരിക്കും പിണറായി വിജയന്റെ ഭരണകാലം അറിയപ്പെടുകയെന്നും ചെന്നിത്തല പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

.jpeg)

0 അഭിപ്രായങ്ങള്‍