വടക്കാഞ്ചേരി മണ്ഡലം പട്ടയ മേള ആഗസ്റ്റ് 2 ന് വൈകീട്ട് 4 മണിക്ക് വരടിയം ജി.യു.പി. സ്കൂൾ അങ്കണത്തിൽറവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആലത്തൂർ എംപി കെ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. നേരത്തേ ജൂലൈ 26ന് നിശ്ചയിച്ചിരുന്ന പട്ടയ മേളയാണ് ആഗസ്റ്റ് 2 ലേക്ക് മാറ്റിയത്.
അവണൂർ അംബേദ്ക്കർ നഗർ, ഇത്തപ്പാറ, മൈലാടുംകുന്ന് എന്നിവിടങ്ങളിലെ 127 മിച്ചഭൂമി പട്ടയങ്ങളും, 43 വനഭൂമി പട്ടയങ്ങളും, 37 ദേവസ്വം പട്ടയങ്ങളും, 298 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും, 1 ഇനാം പട്ടയവും, 25 പുറമ്പോക്ക് പട്ടയവും ഉൾപ്പെടെ ആകെ 531 പട്ടയങ്ങൾ പട്ടയമേളയിൽ കൈമാറും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍