കൊടും ക്രിമിനലുകളെ അടച്ചിരിക്കുന്ന ദുർഗിലെ സെൻട്രൽ ജയിലിൽ കുറ്റവാളികൾക്കൊപ്പം തിരുവസ്ത്രം ധരിച്ച രണ്ട് മാലാഖമാർ, ഇന്ത്യയിലെ നീതി നിഷേധത്തിന്റെയും, ക്രിസ്ത്യൻ വേട്ടയുടെയും നേർകാഴ്ച്ച.
മതപരിവർത്തനം ആരോപിച്ചു അറസ്റ്റ് ചെയ്ത കന്യാസ്ത്രീമാരെ ജയിലിൽ പോയി സന്ദർശിച്ചു സിപിഎം നേതാക്കൾ. കൊടും ക്രിമിനലുകളെ അടച്ചിരിക്കുന്ന ദുർഗിലെ സെൻട്രൽ ജയിലിൽ കുറ്റവാളികൾക്കൊപ്പം ആണ് തിരുവസ്ത്രം ധരിച്ച രണ്ട് മാലാഖമാരെ പാർപ്പിച്ചിരിക്കുന്നത്.
രോഗങ്ങൾ ഉളള രണ്ട് കന്യാസ്ത്രീകൾക്കും കട്ടിൽ പോലും ഇതുവരെ നൽകിയിട്ടില്ല എന്നും, മോദിയുടെ ഇന്ത്യയിലെ നീതി നിഷേധത്തിന്റെയും,ക്രിസ്ത്യൻ വേട്ടയുടെയും നേർകാഴ്ച്ചയാണ് ഇതെന്നും എ എ റഹീം പറഞ്ഞു.
കന്യാസ്ത്രീമാരെ ജയിലിൽ പോയി സന്ദർശിക്കുന്ന ചിത്രം എ എ റഹീം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ -
“നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ഭക്ഷണവും കഴിച്ച്, ഞങ്ങളുടെ ദയവ് കൊണ്ട് ഇവിടെ ജീവിച്ചിട്ട്,
ഞങ്ങളുടെ രാജ്യത്തിനെതിരെയും ഞങ്ങളുടെ മതത്തിനെതിരെയും പ്രവർത്തിക്കുന്നോ? ?”
സിസ്റ്റർമാരായ വന്ദനാ ഫ്രാൻസിസും,
പ്രീതി മേരിയും സംഘപരിവാർ ക്രിമിനൽ സംഘത്തിൽ നിന്ന് നേരിട്ട ക്രൂരമായ ചോദ്യമാണിത്.
അവർ ഇത് ഞങ്ങളോട് പറയുമ്പോൾ, ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു, കണ്ഠമിടറി..വാക്കുകൾ ഇടയ്ക്ക് നിന്നു. .സഖാവ് ബ്രിന്ദയുടെ ചുമലിലേക്ക് ചാഞ്ഞു..
വിചാരധാരയിലെ വരികൾക്ക് ജീവൻ വച്ച
ആ നിമിഷങ്ങൾ ഓർത്തെടുക്കാൻ പോലും ഇരുവരും പ്രയാസപ്പെടുന്നുണ്ടായിരുന്നു.
പോലീസ് കസ്റ്റഡിയിൽ വച്ചാണ് ബജറങ്ദൾ ക്രിമിനലുകൾ രണ്ട് കന്യാസ്ത്രീകളോട് അവരുടെ ഈ രാജ്യത്തെ അസ്തിത്വം ചോദ്യം ചെയ്തത്!!.
പോലീസ് കസ്റ്റഡിയിൽ വച്ചു കൂടെയുണ്ടായിരുന്ന 19കാരനായ ആദിവാസി യുവാവ് സുഖ്മായ് മണ്ഡവിയെ ബജറങ്ദൾ ക്രിമിനൽ സംഘം പൊതിരെ തല്ലി.
രണ്ട് പെൺകുട്ടികൾക്കും ക്രൂരമായ മർദനം കിട്ടി. അപ്പോഴും പോലീസ് മൂക സാക്ഷികൾ!!
‘നിയമം നിയമത്തിന്റെ വഴിക്ക്’എന്ന് പറഞ്ഞ ബി ജെ പി മുഖ്യമന്ത്രിയുടെ നാട്ടിൽ, നിയമപാലകരുടെ മുന്നിലിട്ടാണ് ഈ ഗുണ്ടായിസം മുഴുവൻ നടന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍