ഭരതൻ്റെ ഓർമ്മ ദിനത്തിൽ ഭരതൻ്റേയും, കെപിഎസി ലളിതയുടെയും അനുസ്മരണം "ഭരതം ലളിതം" സംഘടിപ്പിച്ചു.



വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയിൽ വെച്ചാണ് ഭരതം ലളിതം സംഘടിപ്പിച്ചത്. കഴിഞ്ഞ കാൽനൂറ്റാണ്ടായി ചലച്ചിത്ര രംഗത്ത് പ്രവർത്തിച്ചു വരുന്ന വേണു മച്ചാടിനെ ചടങ്ങിൽ ആദരിച്ചു. വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വേണു മച്ചാടിനുള്ള ലൈബ്രറിയുടെ ആദരം എം.എൽ.എ. നിർവഹിച്ചു. 

 വടക്കാഞ്ചേരിയുടെ വികസനത്തിൽ വടക്കാഞ്ചേരി കൾച്ചറൽ കൺവെൻഷൻ സെൻ്റർ നിർമ്മാണത്തിനായി ഒമ്പത് കോടി രൂപ അനുവദിച്ച കാര്യവും ശ്രീ കേരള വർമ്മ ലൈബ്രറിക്കായി അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രവർത്തികൾക്ക് ടെൻഡർ നടപടികൾ പൂർത്തിയായതായും, നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കുന്നതാണെന്നും എം.എൽ.എ അറിയിച്ചു.


ലൈബ്രറി പ്രസിഡണ്ട് വി. മുരളിയുടെ അദ്ധ്യക്ഷതയിൽ നടന്ന ആദര അനുസ്മരണ പരിപാടികളിൽ വടക്കാഞ്ചേരി നഗരസഭാധ്യക്ഷൻ പി. എൻ. സുരേന്ദ്രൻ മുഖ്യാതിഥിയായി .


മണ്ണിൽ ചവിട്ടി നിന്നു പ്രകൃതിയെ കഥാപാത്രങ്ങളാക്കിയ ഭരതൻ്റെ പ്രയാണം വൃദ്ധരായവർ പേരമക്കളുടെ പ്രായമുള്ളവരെ വേളി കഴിക്കുന്നതിനെതിരായ താക്കീതായിരുന്നുവെന്നും അനുസ്മരണ പ്രഭാഷണത്തിൽ ജയരാജ് വാര്യർ സൂചിപ്പിച്ചു.




മിണാലൂർ രവിന്ദ്രനാഥ് രചിച്ച മനസ്സൊരു മായാജാലം എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഡോ. പ്രഭാകരൻ പഴശ്ശി നിർവഹിച്ചു.


ലൈബ്രറി സെക്രട്ടറി ജി. സത്യൻ, മാരാത്ത് വിജയൻ, വേണു മച്ചാട്, എം. ആർ അനൂപ് കിഷോർ , പി. ആർ അരവിന്ദാക്ഷൻ, ലിസി കോര മിണാലൂർ രവീന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍