നികുതി വെട്ടിച്ച് അമിതഭാരം കയറ്റിയ വാഹനങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന :- നാല്‍പ്പത് ലക്ഷം രൂപ പിഴ അടപ്പിച്ചു.




 വിവിധ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി തമിഴ്നാട്ടില്‍ നിന്നും എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലേക്ക് അനുവദനീയമായ അളവിനേക്കാള്‍ കൂടുതല്‍ ക്വാറി ഉല്‍പ്പന്നങ്ങള്‍ അനധികൃതമായി ലോറികളില്‍ കയറ്റിക്കൊണ്ട് വരുന്നതായും, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മതിയായ പരിശോധനകള്‍ നടത്തി പിഴ അടപ്പിക്കാത്തതിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും, ഇത്തരം അധിക ഭാരം കയറ്റിയ വാഹനങ്ങള്‍ മൂലം പൊതു നിരത്തുകള്‍ക്ക് ഗുരുതരമായ നാശനഷ്ടമുണ്ടാകുന്നതായും വിജിലന്‍സ് ഡയറക്ടര്‍ക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധനകള്‍ നടത്തി.  

ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച മിന്നല്‍ പരിശോധനയില്‍ വിജിലന്‍സ് മധ്യമേഖല റെയിഞ്ചിന് കീഴില്‍ വരുന്ന എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്ന് സ്ഥലങ്ങളില്‍ വീതവും, പാലക്കാട് ജില്ലയില്‍ നാലിടത്തുമായി ആകെ 10 സ്ഥലങ്ങളിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായി നടന്ന മിന്നല്‍ പരിശോധനയില്‍ അമിത ഭാരം കയറ്റിയതും, നികുതി അടക്കാത്തതും, അനധികൃതമായി ക്വാറി ഉല്‍പ്പന്നങ്ങള്‍ കയറ്റിയതുമായ വാഹനങ്ങള്‍ പരിശോധിച്ചതിലൂടെ 55 വാഹനങ്ങള്‍ പിടിച്ചെടുത്ത് വിവിധ വകുപ്പുകളെക്കൊണ്ട് 40,47,915/- രൂപ പിഴ അടപ്പിച്ചിട്ടുള്ളതാണ്. മിന്നല്‍ പരിശോധനയില്‍ അമിത ഭാരം കയറ്റി വന്ന വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിനെക്കൊണ്ട് 19,82,750/- രൂപയും ക്വാറി ഉല്‍പ്പന്നങ്ങള്‍ കയറ്റി പാസില്ലാതെ വന്ന വാഹനങ്ങള്‍ക്ക് ജിയോളജി വകുപ്പിനെക്കൊണ്ട് 19,11,371/- രൂപയും മതിയായ നികുതി ഒടുക്കാത്ത വാഹനങ്ങള്‍ക്ക് ജി.എസ്.ടി വകുപ്പിനെക്കൊണ്ട് 1,53,794/- രൂപയും പിഴ അടപ്പിച്ചിട്ടുള്ളതാണ്. എറണാകുളം ജില്ലയിലെ പരിശോധനയില്‍ മതിയായ രേഖകള്‍ ഹാജരാക്കാത്ത 7 വാഹനങ്ങള്‍ പിടിച്ചെടുത്ത് ജിയോളജി, ജി.എസ്.ടി വകുപ്പുകളുടെ നിയമ നടപടികള്‍ക്കായി കൈമാറിയിട്ടുള്ളതാണ്. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണമാണ് എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായി 10 സ്ഥലങ്ങളില്‍ ഒരേ സമയം വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. 

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍