തൃശൂർ: പീച്ചി ഡാമിലേക്ക് നീരൊഴുക്ക് വർധിച്ചതിനാൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇന്നു രാവിലെ 11ന് ഡാമിന്റെ നാലു ഷട്ടറുകളും ഉയർത്തും. 10 സെൻ്റി മീറ്റർ (4 ഇഞ്ച്) വീതമാണ് ഷട്ടറുകൾ തുറക്കുക. മണലി, കരുവന്നൂർ പുഴകളിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ പുഴയുടെ തീരത്തു താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് പീച്ചി അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍