നാളെ വടക്കാഞ്ചേരി നഗരസഭയെ തിമിര മുക്ത നഗരസഭയായി പ്രഖ്യാപിക്കും.

വടക്കാഞ്ചേരി നഗരസഭയും വടക്കാഞ്ചേരി ലയൺസ് ക്ലബ്ബും തൃശ്ശൂർ ആര്യ ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ തിമിര രോഗനിർണയ ക്യാമ്പിന്റെ സമാപന സമ്മേളനം നാളെ രാവിലെ 8.30ന് ലയൺസ് ഹാളിൽ നടക്കും. 

ലയൺസ് ക്ലബ് പ്രസിഡണ്ട് എ.പി ജോൺസൺ ചടങ്ങിൽ അധ്യക്ഷതവഹിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ വടക്കാഞ്ചേരിയെ തിമിരമുക്ത നഗരസഭയായി പ്രഖ്യാപിക്കും. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ജെയിംസ് വളപ്പില ഭവന നിർമ്മാണ ധനസഹായം കൈമാറും. നേത്ര പരിശോധന ക്യാമ്പ് നഗരസഭ കൗൺസിലർ എസ്.എ.എ ആസാദ് ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ അരവിന്ദാക്ഷൻ, കൗൺസിലർ സന്ധ്യ കൊടയ്ക്കാടത്ത്, ആര്യ ഐ കെയർ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ സുനീഷ് ചന്ദ്രൻ, ലയൺസ് ക്ലബ്ബ് നിയുക്ത പ്രസിഡൻറ് തങ്കച്ചൻസക്കറിയാസ്  എന്നിവർ ആശംസകൾ നേരും. ലയൺസ് സെക്രട്ടറി വിൻസൺ കുന്നംപിള്ളി നന്ദിയും പറയുമെന്ന് സംഘാടകർ അറിയിച്ചു. ഒരു വർഷത്തിലേറെക്കാലമായി നഗരസഭയുടെ വിവിധ ഡിവിഷനുകളിൽ നടത്തിയ സൗജന്യ തിമിര രോഗ നിർണയ ക്യാമ്പിന്റെ  അവസാന ദിനത്തിലാണ് വടക്കാഞ്ചേരിയെ  തിമിരമുക്ത നഗരസഭയായി പ്രഖ്യാപിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍