വാഴാനി കാക്കിനിക്കാട് ട്രൈബൽ കോളനിക്ക് സമീപത്തെ ജനവാസ മേഖലയിലേക്ക് ആനകൾ ഇറങ്ങാതിരിക്കാൻ സ്ഥാപിച്ച സൗരവൈദ്യുത വേലി ആന പലയിടത്തും ചവിട്ടി ഒടിച്ച നിലയിലാണ് കിടക്കുന്നത്. അതുകൊണ്ട് തന്നെ ഈ ലൈനുകളിലൂടെയുള്ള വൈദ്യുതി ബന്ധം വിച്ചേദിച്ച നിലയിലാണ് കുറച്ച് ദിവസങ്ങളായി വേലി. ആന കഴിഞ്ഞ ദിവസങ്ങളിലും പ്രദേശവാസിയുടെ വീട്ടിൽ കയറി വന്ന് നാശനഷ്ടങ്ങൾ ഉണ്ടാക്കി. വനം വകുപ്പിനോട് തുടക്കത്തിൽ തന്നെ തൂക്ക് വേലിയാക്കണം എന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നതായിരുന്നു. ഇതിൽ കാര്യക്ഷമമായ ഇടപെടൽ ഇല്ലാത്തതിനാണ് ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് ഇടയുണ്ടായത് എന്ന് സംഭവസ്ഥലം സന്ദർശിച്ച യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡൻ്റ് അനീഷ് കണ്ടംമാട്ടിൽ ആരോപിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍