വടക്കാഞ്ചേരി: പാലക്കാട് കറുകപുത്തൂർ ചാഴിയാട്ടിരി പനയപ്പുള്ളി വീട്ടിൽ സിജുവിനെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ആർ മിനി 66 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും വിധിച്ചത് . 2018 ലാണ് കേസിനാസ്പദമായി സംഭവം നടന്നത്. അമ്മയുടെയും അമ്മയുടെ സുഹൃത്തായ പ്രതിയുടെയും കൂടെ വാടകവീട്ടിൽ താമസിച്ചിരുന്ന സമയത്താണ് അഞ്ചുവയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ വനിതാ സബ്ഇൻസ്പെക്ടർ ശാന്തി കെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് ചെറുതുരുത്തി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.പി സബീഷ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടർ എസ് സജീവ് അന്വേഷണം നടത്തിയ ഈ കേസിൽ ഇൻസ്പെക്ടർ കെ മുഹമ്മദ് അഷറഫ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഇ.എ സീനത്ത് ഹാജരായി. പ്രോസിക്യൂഷൻ പതിനേഴു സാക്ഷികളെ വിസ്തരിക്കുകയും മതിയായ രേഖകൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ വിചാരണ നടക്കുന്നതിനിടെ ഒളിവിൽപോയിരുന്നു.ചെറുതുരുത്തി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയത്
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍