പുന്നയൂർക്കുളം:പരൂർ കോൾപ്പടവിൽ നിന്ന് ഏപ്രിലിൽ സംഭരിച്ച നെല്ലിൻറെ വിലയായ ലക്ഷക്കണക്കിന് രൂപ സിവിൽ സപ്ലൈ കോർപ്പറേഷൻ ജൂൺ അവസാനമായിട്ടും കർഷകർക്ക് നൽകിയിട്ടില്ലെന്ന് പരാതി. പരൂർ കോൾപ്പടവിൽ നിന്ന് മാത്രം 8 ലക്ഷം കിലോഗ്രാം നെല്ലാണ് സംഭരിച്ചിട്ടുള്ളത്. വടക്കേക്കാട് പഞ്ചായത്തിലെ കപ്ലിയങ്ങാട് കടവിൽ നിന്നും 1.24 ലക്ഷം കിലോയും ചക്കിത്തറ പാലക്കുഴിയിൽ നിന്നും 36,000 കിലോയും ഉപ്പുങ്ങൽ വടക്കേ പടവിൽ നിന്നും 3.14 ലക്ഷം കിലോഗ്രാം നെല്ലുമാണ് 212 കർഷകരിൽ നിന്നുമായി മില്ലുകൾ വഴി സപ്ലൈകോ സംഭരിച്ചത്.
കൈകാര്യച്ചിലവായ 12 പൈസ അടക്കം കിലോക്ക് 28 രൂപ 32 പൈസ ആണ് വില. എസ്ബി.ഐ, കനറാ ബാങ്കുകൾ പാടി രസീത് ഷീറ്റ് വഴിയാണ് കർഷകർക്ക് നെല്ലിൻറെ വില നൽകുന്നത്. ഏപ്രിൽ രണ്ടാമത്തെ ആഴ്ചവരെ പിആർഎസ് അടച്ചവർക്കാണ് ഇപ്പോൾ പണം നൽകുന്നത്. ഇത് പൂർത്തിയായതിനു ശേഷമേ മറ്റുള്ളവർക്ക് പണം നൽകൂ എന്നും അധികൃതർ അറിയിച്ചു. കാർഷിക വായ്പയെടുത്തും പണ്ടങ്ങൾ പണയം വച്ചും പലരിൽ നിന്നും കടം വാങ്ങിയുമാണ് സാധാരണക്കാരായ കർഷകർ കൃഷിയിറക്കിയത് .കടമായി വാങ്ങിയ പണം തിരിച്ച് കൊടുക്കാൻ കഴിയാതെ ആത്മഹത്യ മുനമ്പിൽ നിൽക്കുകയാണ് പല കർഷകരും . സംസ്ഥാനസർക്കാർ ഇത്തരം നയം തുടർന്നാൽ കേരളത്തിൻറെ കാർഷികരംഗം മുരടിക്കുമെന്നും കർഷകർ എന്നെന്നേക്കുമായി കൃഷി ഉപേക്ഷിച്ച് മറ്റു വഴികളിലേക്ക് തിരിയുമെന്നും വിവിധ കോൾപ്പടവുകളിലെ കർഷകർ ഒന്നടങ്കം മാധ്യമങ്ങളോട് പറഞ്ഞു
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍