എസ്.പി.സി ക്യാമ്പിന് തുടക്കമായി.

വടക്കാഞ്ചേരി: ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ എസ്‌.പി.സി ക്യാമ്പിന് തുടക്കമായി. സ്കൂളിലെ ജൂനിയർ സീനിയർ കേഡറ്റുകൾക്കായുള്ള മൂന്നുദിവസത്തെ ക്യാമ്പ് നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്ര ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സി.വി മുഹമ്മദ്  ബഷീർ അധ്യക്ഷനായി. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.ഐ പി.വി സുഭാഷ്, പി.ടി.എ പ്രസിഡണ്ട് കെ.എം ഹസൻ, സീനിയർ അസിസ്റ്റൻറ് കെ.എസ്. ജയശ്രീ,  സി.പി.ഒ വി.എം ചിത്ര, സ്കൂൾ പ്രധാന അധ്യാപിക കെ.കെ സുമ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കെ.കെ മജീദ്, വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി കെ.കെ മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം. സുധീഷ്  എന്നിവർ പ്രസംഗിച്ചു. 88 കേഡറ്റുകളാണ്   ക്യാമ്പിൽ പങ്കെടുക്കുന്നത്  ഏപ്രിൽ 26ന് സമാപിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍