പാലിയേക്കര ടോൾപ്ലാസയ്ക്കു സമീപം ദേശീയപാതയിൽ ആഡംബര കാർ കത്തി നശിച്ചു.



തൃശ്ശൂർ: പാലിയേക്കര ടോൾപ്ലാസയ്ക്കു സമീപം ദേശീയപാതയിൽ ആഡംബര കാർ കത്തി നശിച്ചു. ഇന്നലെ രാത്രി 8.15നായിരുന്നു സംഭവം. ആർക്കും പരുക്കില്ല. ഓടികൊണ്ടിരുന്ന കാറിൽ നിന്നും ആദ്യം തീയും പുകയും ഉയരുകയായിരുന്നു. കൊച്ചിയിൽ നിന്നു വന്നിരുന്ന കാറിൽ യുവാവും യുവതിയുമായിരുന്നു ഉണ്ടായിരുന്നത്. 



ടോൾപ്ലാസ കഴിഞ്ഞയുടൻ പിന്നാലെയെത്തിയ ബൈക്ക് യാത്രികനാണ് കാറിന്റെ അടിയിൽ നിന്നു തീയും പുകയും ഉയരുന്നത് യാത്രികരുടെ ശ്രദ്ധയിൽപെടുത്തിയത്. ഇവർ കാർ നിർത്തി ഇറങ്ങിയതിനു പിന്നാലെ തീ ഉയരുകയായിരുന്നു. കാർ പൂർണമായും കത്തിനശിച്ചു. പുതുക്കാട് നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍