നിറച്ചാര്‍ത്ത് സംഘടിപ്പിക്കുന്ന മൂന്നാമത് കുട്ടിപ്പട്ടാളം - അവധിക്കാല ക്യാമ്പ് എങ്കക്കാട് നിദർശനയിൽ പുരോഗമിക്കുന്നു. ഏപ്രിൽ 23ന് ആരംഭിച്ച ക്യാമ്പിൻ്റെ ആദ്യ രണ്ടു ദിനങ്ങൾ നാടകകലാകാരന്‍ സുബീഷ് ഇ എസിന്‍റെ നേതൃത്വത്തിലുള്ള നാടകക്കളരിയുടേതായിരുന്നു.രാസലഹരി കൊണ്ട് സമൂഹത്തിനും വ്യക്തിക്കുമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ പ്രതിഫലിപ്പിക്കുന്ന സ്കിറ്റുകള്‍ കുട്ടികളെക്കൊണ്ട് അവതരിപ്പിച്ചത് ശ്രദ്ധേയമായി.
മൂന്നാം ദിനം പ്രസാദ് കൈതക്കല്‍ നയിച്ച സയന്‍സും മാജിക്കും പരിപാടിയിലൂടെ, അത്ഭുതങ്ങളിലൂടെ അന്ധമായ വിശ്വാസലോകത്തേക്ക് നയിക്കുന്ന മാന്ത്രികവിദ്യകളില്‍ പലതും സയന്‍സ് ആണെന്ന വസ്തുത കുട്ടികൾക്ക് അനുഭവവേദ്യമായി. ക്യാമ്പിൻ്റെ നാലാം ദിനമായ ഇന്ന് ചിത്രകാരനും ശിൽപ്പിയുമായ പ്രമോദ് ഗോപാലകൃഷ്ണന്‍ നയിക്കുന്ന ചിത്രകലാ ശില്‍പ്പശാല പുരോഗമിക്കുന്നു.
പ്രകൃതിയില്‍നിന്നും ലഭിക്കുന്ന വര്‍ണ്ണങ്ങളാലും മറ്റും കലാസൃഷ്ടികള്‍ ഒരുക്കുന്ന രീതിയിലാണ് ഈ ദ്വിദിന ശില്പശാല വിഭാവനം ചെയ്തിട്ടുള്ളത്. വടക്കാഞ്ചേരിയിലും പരിസരങ്ങളിലുമുള്ള മുപ്പതോളം കുട്ടികള്‍ പങ്കെടുക്കുന്ന കുട്ടിപ്പട്ടാളം ഞായറാഴ്ച വൈകിട്ട് സമാപിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍